- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഹിങ്ക്യ മുസ്ലിങ്ങളെ പനരധിവസിപ്പിക്കുന്നതിന് എതിരെ ബുദ്ധമത വിശ്വാസികൾ; പ്രതിഷേധവുമായി സന്യാസികളും തെരുവിൽ; മ്യാന്മറിനോട് ഉത്തരവാദിത്തം ഓർമിപ്പിച്ച് ലോകരാഷ്ട്രങ്ങളും
ബാങ്കോക്ക്: ആൻഡമാൻ കടലിൽ കുടുങ്ങിക്കിടക്കുന്ന അഭയാർത്ഥികളായ റോഹിങ്ക്യ മുസ്ലിങ്ങളെ പനരധിവസിപ്പിക്കുന്നതിന് എതിരെ ബുദ്ധമത വിശ്വാസികൾ രംഗത്ത്. മ്യാന്മറിന് മേലുണ്ടാകുന്ന അന്താരാഷ്ട്ര രാജ്യങ്ങളുടെ സമ്മർദത്തിന് എതിരെയാണ് പ്രതിഷേധം. ഇത് അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടി സന്യാസികളടക്കമുള്ള ബുദ്ധമത വിശ്വാസികൾ യാൻഗോനിൽ നടന്ന പ്രത
ബാങ്കോക്ക്: ആൻഡമാൻ കടലിൽ കുടുങ്ങിക്കിടക്കുന്ന അഭയാർത്ഥികളായ റോഹിങ്ക്യ മുസ്ലിങ്ങളെ പനരധിവസിപ്പിക്കുന്നതിന് എതിരെ ബുദ്ധമത വിശ്വാസികൾ രംഗത്ത്. മ്യാന്മറിന് മേലുണ്ടാകുന്ന അന്താരാഷ്ട്ര രാജ്യങ്ങളുടെ സമ്മർദത്തിന് എതിരെയാണ് പ്രതിഷേധം.
ഇത് അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടി സന്യാസികളടക്കമുള്ള ബുദ്ധമത വിശ്വാസികൾ യാൻഗോനിൽ നടന്ന പ്രതിഷേധറാലിയിൽ പങ്കെടുത്തു. മ്യാന്മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളെ മ്യാന്മർ തങ്ങളുടെ പൗരന്മാരായിപോലും കരുതുന്നില്ല. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ റോഹിങ്ക്യകളെ രാജ്യത്ത് പുനരധിവസിപ്പിക്കുന്നതിന് എതിരെയാണ് മ്യാന്മറിൽ പ്രതിഷേധം ഉയർന്നത്.
ആൻഡമാൻ കടലിൽ കുടുങ്ങിയ റോഹിങ്ക്യകളെ സ്വീകരിക്കാൻ അയൽ രാജ്യങ്ങൾ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ഇവരുടെ സുരക്ഷ ഉറപ്പുവരുത്താൻ മ്യാന്മാർതന്നെ രംഗത്തെത്തണമെന്നാണ് ആവശ്യം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും ഈ നിലപാടിലാണ്. ഇതിന് പിന്നാലെയാണ് ബുദ്ധമത സമൂഹം എതിർ നിലപാടുമായി രംഗത്തെത്തിയത്.
ഏകദേശം ഒരു മില്യൻ റോഹിങ്ക്യകൾ മ്യാന്മറിൽ ജീവിക്കുന്നതായാണ് റിപ്പോർട്ട്. സാമ്പത്തിക നിലയിൽ പിന്നോക്കം നിൽക്കുന്ന ഈ വിഭാഗം കടുത്ത അവഗണനയാണ് നേരിടുന്നത്്. ഇവർ രാജ്യം വിടാറുമുണ്ട്. ഇത്തരത്തിൽ അഭയാർത്ഥികളുടെ എണ്ണം വർധിച്ചതോടെയാണ് കടലിൽ കുടുങ്ങിയ റോഹിങ്ക്യകളെ സ്വീകരിക്കാൻ അയൽ രാജ്യങ്ങൾ വിസമ്മതിച്ചത്.
ഇതോടെ കടലിൽ കുടുങ്ങിയ ആയിരക്കണക്കിന് അഭയാർത്ഥികളെ മ്യാന്മർ തന്നെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.