ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോൾ പിടിച്ചു നിന്നത് ബംഗളുരു നഗരത്തിൽ മാത്രം. തലസ്ഥാനമായ ബംഗളൂരു മേഖലയിൽ മാത്രമാണ് കോൺഗ്രസിന് അൽപ്പമെങ്കിലും മുന്നേറ്റമുണ്ടായത്. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കർണാടക, ഹൈദരാബാദ് കർണാടക എന്നിവടങ്ങളിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. മൈസൂരു ഉൾപ്പെടുന്ന തെക്കൻ കർണാടകയിൽ ജെഡിഎസും മുന്നേറ്റം നടത്തി.