- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 മീറ്റർ കൂടുമ്പോൾ സിസിടിവി; പദ്ധതിക്ക് മാറ്റി വയ്ക്കുന്നത് 150 കോടി രൂപ; മുക്കും മൂലയും തൽസമയം അരിച്ചു പറക്കി നഗരത്തെ സുരക്ഷിതമാക്കാൻ കർണ്ണാടക സർക്കാർ; ബെഗളൂരുവിൽ ഇനി എങ്ങും ക്യാമറക്കണ്ണുകൾ
ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ ഓരോ 100 മീറ്റർ കൂടുമ്പോഴും സി.സി.ടി.വി. ക്യാമറ സ്ഥാപിക്കും. ഇതിനായി 150 കോടിരൂപ സർക്കാർ നീക്കിവെച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതോടെ നഗരത്തിന്റെ മുക്കും മൂലയും കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കാൻ കഴിയും. അഗ്‌നിരക്ഷാസേന, ആംബുലൻസ്, ദ്രുതകർമസേന എന്നിവയുടെ പ്രതിനിധികളും കൺട്രോൾ റൂമിലുണ്ടാകും. സേഫ് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടേറെ സുരക്ഷാക്രമീകരണങ്ങളാണ് സർക്കാർ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 2017-ലെ പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടർന്നാണ് സേഫ് സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനുള്ളിൽ 1.4 ലക്ഷം ക്യാമറകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ക്യാമറകൾ സ്ഥാപിക്കേണ്ടതും പരിപാലിക്കേണ്ടതും ബെംഗളൂരു കോർപ്പറേഷനാണ്. കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്യാമറാദൃശ്യങ്ങൾ പരിശോധിക്കാനുള്ള ചുമതലപൊലീസിനാണ്. ബെംഗളൂരു കോർപ്പറേഷൻ നേരത്തേ നഗരത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ച ക്യാമറകൾക്കുപുറമേയാണിത്. നഗരത്തിനുള്ളിൽ 14,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുണ്ടെന്നാ
ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ ഓരോ 100 മീറ്റർ കൂടുമ്പോഴും സി.സി.ടി.വി. ക്യാമറ സ്ഥാപിക്കും. ഇതിനായി 150 കോടിരൂപ സർക്കാർ നീക്കിവെച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതോടെ നഗരത്തിന്റെ മുക്കും മൂലയും കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കാൻ കഴിയും.
അഗ്‌നിരക്ഷാസേന, ആംബുലൻസ്, ദ്രുതകർമസേന എന്നിവയുടെ പ്രതിനിധികളും കൺട്രോൾ റൂമിലുണ്ടാകും. സേഫ് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടേറെ സുരക്ഷാക്രമീകരണങ്ങളാണ് സർക്കാർ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 2017-ലെ പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടർന്നാണ് സേഫ് സിറ്റി പദ്ധതി പ്രഖ്യാപിച്ചത്.
മൂന്നുമാസത്തിനുള്ളിൽ 1.4 ലക്ഷം ക്യാമറകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ക്യാമറകൾ സ്ഥാപിക്കേണ്ടതും പരിപാലിക്കേണ്ടതും ബെംഗളൂരു കോർപ്പറേഷനാണ്. കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്യാമറാദൃശ്യങ്ങൾ പരിശോധിക്കാനുള്ള ചുമതലപൊലീസിനാണ്. ബെംഗളൂരു കോർപ്പറേഷൻ നേരത്തേ നഗരത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ച ക്യാമറകൾക്കുപുറമേയാണിത്. നഗരത്തിനുള്ളിൽ 14,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുണ്ടെന്നാണ് കണക്ക്.
പൊലീസിനോടും സുരക്ഷസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവ ലഭിച്ചുകഴിഞ്ഞാൽ പദ്ധതിയുടെ തുടർനടപടികൾ സ്വീകരിച്ചുതുടങ്ങും. സേഫ് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ക്യാമറകൾ സ്ഥാപിക്കുക. ഓരോ വാർഡിലും 10 ലക്ഷം രൂപ ചെലവിൽ സി.സി.ടി.വി. ക്യാമറകൾ, എല്ലാ കച്ചവടസ്ഥാപനങ്ങളിലും ക്യാമറകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം തുടങ്ങിയവയാണ് ഉള്ളത്. അക്രമസംഭവങ്ങൾ നടന്നാലും പ്രതികളെ കണ്ടെത്താൻ പൊലീസ് പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതും തീരുമാനം എടുക്കാൻ കാരണമായി.