- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോയ്ചെ ബാങ്കിന്റെ മൂല്യം പാതി ഇടിഞ്ഞു; യൂറോപ്പ് വിടാൻ ജർമനിയിലും മുറവിളി; യുകെയിലേക്ക് നിക്ഷേപം ഒഴുകുമ്പോൾ യൂറോപ്പ് കടുത്ത പ്രതിസന്ധിയിൽ
ബ്രെക്സിറ്റ് യൂറോപ്പിലുണ്ടാക്കുന്ന അലയൊലികൾ നിസ്സാരമല്ലെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇതോടനുബന്ധിച്ച് ജർമൻ ബാങ്കിങ് ഭീമനായ ഡ്യൂട്സ്ചെയുടെ മൂല്യം പാതിയായാണ് ഇടിഞ്ഞ് താണിരിക്കുന്നത്. ഇതിന് പുറമെ ബ്രെക്സിറ്റിനെ തുടർന്ന് ജർമനിയിലെ യൂറോപ്യൻ യൂണിയൻ വിരുദ്ധർ ശക്തിപ്രാപിക്കുകയും ജർമനിയും യൂണിയൻ വിടണമെന്ന മുറവിളി ശക്തമാക്കിയിട്ടുമുണ്ട്. ബ്രെക്സിറ്റ് സംഭവിച്ചാൽ യുകെയുടെ സമ്പദ് വ്യവസ്ഥ തകരുമെന്നായിരുന്നു യൂണിയൻ അനുകൂലികൾ ശക്തായ മുന്നറിയിപ്പേകിയിരുന്നത്. എന്നാൽ ബ്രെക്സിറ്റ് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ ദോഷത്തേക്കാളേറെ ഗുണമാണ് കൊണ്ടു വരുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് യുകെയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. അതേ സമയം യൂറോപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ വർഷത്തെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്യൂട്സ്ചെ ബാങ്കിന്റെ രണ്ടാം ക്വാർട്ടറിലെ നെറ്റ് വരുമാനത്തിൽ 98 ശതമാനത്തിന്റെ ഇടിവ
ബ്രെക്സിറ്റ് യൂറോപ്പിലുണ്ടാക്കുന്ന അലയൊലികൾ നിസ്സാരമല്ലെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇതോടനുബന്ധിച്ച് ജർമൻ ബാങ്കിങ് ഭീമനായ ഡ്യൂട്സ്ചെയുടെ മൂല്യം പാതിയായാണ് ഇടിഞ്ഞ് താണിരിക്കുന്നത്. ഇതിന് പുറമെ ബ്രെക്സിറ്റിനെ തുടർന്ന് ജർമനിയിലെ യൂറോപ്യൻ യൂണിയൻ വിരുദ്ധർ ശക്തിപ്രാപിക്കുകയും ജർമനിയും യൂണിയൻ വിടണമെന്ന മുറവിളി ശക്തമാക്കിയിട്ടുമുണ്ട്. ബ്രെക്സിറ്റ് സംഭവിച്ചാൽ യുകെയുടെ സമ്പദ് വ്യവസ്ഥ തകരുമെന്നായിരുന്നു യൂണിയൻ അനുകൂലികൾ ശക്തായ മുന്നറിയിപ്പേകിയിരുന്നത്. എന്നാൽ ബ്രെക്സിറ്റ് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ ദോഷത്തേക്കാളേറെ ഗുണമാണ് കൊണ്ടു വരുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് യുകെയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. അതേ സമയം യൂറോപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.
കഴിഞ്ഞ വർഷത്തെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്യൂട്സ്ചെ ബാങ്കിന്റെ രണ്ടാം ക്വാർട്ടറിലെ നെറ്റ് വരുമാനത്തിൽ 98 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് നെറ്റ് വരുമാനം കഴിഞ്ഞ വർഷത്തെ 668 മില്യൺ പൗണ്ടിൽ നിന്ന് അഥവാ 796 മില്യൺ യൂറോയിൽ നിന്നും 16 മില്യൺ പൗണ്ട് അഥവാ 20 മില്യൺ യൂറോയായാണ് ഇടിഞ്ഞ് താണിരിക്കുന്നത്. ഇക്കാലയളവിൽ ബാങ്കിന്റെ വരുമാനത്തിൽ 20 ശതമാനം ഇടിവുണ്ടാവുകയും അത് 6.2 ബില്യൺ പൗണ്ടായിത്തീരുകയും ചെയ്തിരിക്കുകയാണ്.
ഇതേ തുടർന്ന് ബാങ്കിന്റെ ഓഹരി വിലകളിൽ 4.6 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ഇത്തരത്തിൽ തങ്ങൾ കടുത്ത സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുന്നതിനാൽ കൂടുതൽ തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ അനുവർത്തിക്കാൻ നിർബന്ധിതരാകുമെന്നാണ് ഡ്യൂട്സ്ചെ ബാങ്കിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായ ജോൺ ക്രൈയാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ജർമനിയിലെ ഏറ്റവും വലിയ ലെൻഡർമാരിലൊരാളായ ബാങ്കിന്റെ മൂല്യത്തിൽ ഈ വർഷം 40 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. യൂറോപ്യൻ സമ്പദ് വ്യവസ്ഥ കനത്ത പ്രതിസന്ധിയെ നേരിടുന്നതിനാൽ ബാങ്ക് ഇപ്പോൾ കുറഞ്ഞ പലിശനിരക്കാണ് ലഭ്യമാക്കുന്നത്. ഇത് നിക്ഷേപകരെ അസ്വസ്ഥരാക്കുന്നുമുണ്ട്.
ജൂൺ 23ന് യുകെയിൽ നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്ത് യൂണിയൻ വിട്ട് പോകാൻ തീരുമാനിച്ചത് ജർമനിയിലെ യൂണിയൻ വിരുദ്ധർക്ക് കനത്ത പ്രോത്സാഹരനമാണ് നൽകിയിരിക്കുന്നത്. രാജ്യവും ഇതുപോലുള്ള റഫറണ്ടം നടത്തി യൂണിയൻ വിട്ട് പോകണമെന്ന് അവർ ശക്തിയായി ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം യൂണിയനിലെ ശേഷിക്കുന്ന രാജ്യങ്ങളെ ഒരുമിപ്പിച്ച് നിർത്തി യൂണിയനെ ശക്തിപ്പെടുത്താൻ ജർമൻ ചാൻസലർ ഏയ്ജല മെർകൽ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് അവരുടെ സ്വന്തം തട്ടകത്തിൽ തന്നെ യൂണിയൻ വിട്ട് പോകുന്നതിനുള്ള നീക്കമാരംഭിച്ചിരിക്കുന്നതെന്നത് വിരോധാഭാസമാണ്.
ജർമനി വിട്ട് പോകുന്നതിനെ ബ്രെക്സിറ്റിനോട് സാദൃശ്യപ്പെടുത്തി ജക്സിറ്റ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.ജർമനിയിലെ തീവ്ര വലതുപക്ഷ കക്ഷിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) യാണ് യൂണിയൻ വിട്ട് പോകുന്നതിനുള്ള പ്രക്ഷോഭം രാജ്യത്ത് ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അടുത്ത വർഷം ഓട്ടം സീസണിൽ ജർമനിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ച് വിജയിച്ച് പാർലിമെന്റിലെത്തി ഇതിന് വേണ്ടി വോട്ട് ചെയ്യുമെന്നും എഎഫ്ഡി മുന്നറിയിപ്പേകിയിട്ടുണ്ട്. ജർമനിയിലെ ജനതയ്ക്കും യൂറോപ്യൻ യൂണിയൻ അടിമത്തത്തിൽ നിന്നും മോചനം നേടേണ്ടതുണ്ടെന്നാണ് ബ്രെക്സിറ്റ് വോട്ടിന് ശേഷം എഎഫ്ഡി ചെയർമാനായ ബ്ജോൺ ഹോക്കെ പ്രതികരിച്ചിരുന്നത്.
യൂറോപ്യൻ യൂണിയൻ വിടുന്നതിന് അനുകൂലമായി ബ്രിട്ടൻ വോട്ട് ചെയ്താൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാകുമെന്നായിരുന്നു യൂണിയൻ അനുകൂലികൾ റഫറണ്ട വേളയിൽ കടുത്ത മുന്നറിയിപ്പേകിയിരുന്നത്. എന്നാൽ രാജ്യം ബ്രെക്സിറ്റിനെ പിന്തുണച്ച് വോട്ട് ചെയ്തതിനെ തുടർന്ന് സമ്പദ് വ്യവസ്ഥയിൽ കുറച്ച് ദിവസം പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നുവെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥ അതിൽ നിന്നും കരകയറുന്ന പ്രവണതയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമാകുന്നത്.
നിക്ഷേപത്തിന്റെ കാര്യത്തിൽ നിർണായകമായ വർധനവുണ്ടായെന്നാണ് ഇന്നലെ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. ജൂൺ അവസാനം പുറത്ത് വന്ന ജിഡിപി കണക്കുകൾ പ്രകാരം സെക്കൻഡ് ക്വാർട്ടറിൽ സമ്പദ് വ്യവസ്ഥ 0.6 ശതമാനം വളർച്ചയാണ് പ്രകടമാക്കുന്നത്. ലോകത്തിലെ ചില ഭീമൻ കമ്പനികൾ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിൽ നിക്ഷേപിക്കാൻ കൂടുതൽ താൽപര്യം പുലർത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം തങ്ങൾക്ക് ബ്രിട്ടനിൽ 275 മില്യൺ പൗണ്ട് കൂടി നിക്ഷേപിക്കാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തി ഫാർമസ്യൂട്ടിക്കൽ ഭീമനായ ഗ്ലാക്സോസ്മിത്ത്ക്ലൈൻ രംഗത്തെത്തിയിരുന്നു.
ബ്രെക്സിറ്റിന് ശേഷം സിറ്റി എയർപോർട്ട് ലണ്ടൻ പുതിയ 1600 ജോലി ഒഴിവുകൾ കൂടി പ്രഖ്യാപിച്ചതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ പ്രതീകമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. അടുത്ത വർഷം അവസാനത്തോടെ യുകെയിൽ 5000 അധിക തൊഴിവസരങ്ങൾ കൂടി തങ്ങൾക്ക് നൽകാനാവുമെന്ന് ഫാസ്റ്റ്ഫുഡ് ഭീമനായ മാക് ഡൊണാൾഡും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ എഫ്ടിഎസ്ഇ 100 26.4 പോയിന്റ് വളർച്ച രേഖപ്പെടുത്തി 6750.43ൽ എത്തിച്ചേർന്നിരുന്നു. അതേ സമയം എഫ്ടിഎസ്ഇ 250, 196.81 പോയിന്റ് വളർച്ച രേഖപ്പെടുത്തി 17,257.02ൽ എത്തിച്ചേർന്നിരുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ അളക്കുന്ന ബാരോമീറ്ററായിട്ടാണ് എഫ്ടിഎസ്ഇ 250 നെ കണക്കാക്കുന്നത്. ബ്രെക്സിറ്റിന് ശേഷം സമീപഭാവിയിൽ ഒപ്പിടാൻ വേണ്ടി യുകെ യൂണിയന് പുറത്തുള്ള വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ടാക്കാനുള്ള ചർച്ചകൾ ത്വരിതഗതിയിൽ നടത്തുന്നതും ഇത് സംബന്ധിച്ച വാക്കാൽ തീരുമാനമുണ്ടാക്കുകയും ചെയ്തത് സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ സമ്പദ് വ്യവസ്ഥ ബ്രെക്സിറ്റിന് ശേഷം പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നതെന്നും വ്യക്തമായിട്ടുണ്ട്.