- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമാസം തികയുംമുമ്പ് 3000 പുതിയ അക്കൗണ്ടുകൾ; 275 കോടിയുടെ നിക്ഷേപം; ഒരു സഹകരണ ബാങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച നവംബർ എട്ടിനുശേഷം സിറ്റിസൺ ക്രെഡിറ്റ് സഹകരണ ബാങ്കിൽ നടന്നത് നിക്ഷേപമഴ. മഹാരാഷ്ട്രയിലും ഗോവയിലും ദാമനിലും ശാഖകളുള്ള ഈ സഹകരണബാങ്കിൽ നോട്ട് പിൻവലിച്ച നവംബർ എട്ടിനുശേഷം 4500-ഓളം അക്കൗണ്ടുകൾ സജീവമായതായി ആദാായനികുതി വകുപ്പ് കണ്ടെത്തി. ഇതിൽ 3000-ത്തോളം നവംബർ എട്ടിനുശേഷം തുടങ്ങിയ പുതിയ അക്കൗണ്ടുകളാണ്. ഇവയിലേക്ക് ഒഴുകിയെത്തിയത് 275 കോടിയോളം രൂപയും. നവംബർ 10-നുശേഷം മുവ്വായിരത്തോളം പുതിയ അക്കൗണ്ടുകൾ തുറക്കുകയും നിർജീവമായിക്കിടന്ന 1500-ഓളം അക്കൗണ്ടുകൾ സജീവമായതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുടമകളെക്കുറിച്ചുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിച്ചുതുടങ്ങി. ഇതിന് പുറമെ, അറുപതോളം അക്കൗണ്ടുകൾ ഇക്കാലയളവിൽ ക്ലോസ് ചെയ്തിട്ടുമുണ്ട്. ഇവയിലുണ്ടായിരുന്ന പണം പിൻവലിക്കുകയോ ആർടിജിഎസ് വഴി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. ബാങ്കിലെ 250-ഓളം അക്കൗണ്ട് ഉടമകൾക്ക് വരുമാനത്തിന്റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പ
ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച നവംബർ എട്ടിനുശേഷം സിറ്റിസൺ ക്രെഡിറ്റ് സഹകരണ ബാങ്കിൽ നടന്നത് നിക്ഷേപമഴ. മഹാരാഷ്ട്രയിലും ഗോവയിലും ദാമനിലും ശാഖകളുള്ള ഈ സഹകരണബാങ്കിൽ നോട്ട് പിൻവലിച്ച നവംബർ എട്ടിനുശേഷം 4500-ഓളം അക്കൗണ്ടുകൾ സജീവമായതായി ആദാായനികുതി വകുപ്പ് കണ്ടെത്തി. ഇതിൽ 3000-ത്തോളം നവംബർ എട്ടിനുശേഷം തുടങ്ങിയ പുതിയ അക്കൗണ്ടുകളാണ്. ഇവയിലേക്ക് ഒഴുകിയെത്തിയത് 275 കോടിയോളം രൂപയും.
നവംബർ 10-നുശേഷം മുവ്വായിരത്തോളം പുതിയ അക്കൗണ്ടുകൾ തുറക്കുകയും നിർജീവമായിക്കിടന്ന 1500-ഓളം അക്കൗണ്ടുകൾ സജീവമായതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുടമകളെക്കുറിച്ചുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിച്ചുതുടങ്ങി. ഇതിന് പുറമെ, അറുപതോളം അക്കൗണ്ടുകൾ ഇക്കാലയളവിൽ ക്ലോസ് ചെയ്തിട്ടുമുണ്ട്. ഇവയിലുണ്ടായിരുന്ന പണം പിൻവലിക്കുകയോ ആർടിജിഎസ് വഴി മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തതായും ആദായ നികുതി വകുപ്പ് കണ്ടെത്തി.
ബാങ്കിലെ 250-ഓളം അക്കൗണ്ട് ഉടമകൾക്ക് വരുമാനത്തിന്റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അധികൃതർ നോട്ടീസ് നൽകി. കൂടുതൽ പേർക്ക് നോട്ടീസ് നൽകുന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. റിസർവ് ബാങ്കിനുള്ള പ്രതിദിന റിപ്പോർട്ടുകളിൽ വരവിൽക്കൂടുതൽ തുക കാണിച്ചുകൊണ്ട് ബാങ്ക് റിപ്പോർട്ട് തയ്യാറാക്കിയതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കള്ളപ്പണം നിക്ഷേപിക്കാൻ അവസരമൊരുക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തയ്യാറാക്കിയത്.
പത്തുകോടിയോളം രൂപ ഇത്തരത്തിൽ വരവിൽക്കൂടുതൽ കാണിച്ച് പിന്നീട് അക്കൗണ്ടിലെത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ നടന്ന പരിശോധനകളെക്കുറിച്ച് പഠിച്ചുവരികയാണെന്നും ക്രമക്കേടുകളൊന്നും കണ്ടെത്തിയതായി അറിയില്ലെന്നും സിറ്റിസൺ ക്രെഡിറ്റ് സഹകരണ ബാങ്കിന്റെ സിഇഒ ഗീത ആന്ദ്രാദെ പറഞ്ഞു. ബാന്ദ്ര ആസ്ഥാനമാക്കിയുള്ള സഹകരണ ബാങ്കിന്റ ഉന്നതോദ്യോഗസ്ഥർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും അവർ സ്ഥിരീകരിച്ചിട്ടുണ്ട്.