- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പതാം ദിവസം എല്ലാം ശരിയാകുമെന്ന് കരുതി നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചത് ഡിസംബർ 31 വരെ; ഒന്നും ശരിയാകാതിരുന്നിട്ടും ഇളവുകൾ ദീർഘിപ്പിച്ച് ഉത്തരവിറക്കാതെ ആർബിഐ; കല്ല്യാണ ആവശ്യത്തിന് പണം പിൻവലിക്കാൻ പോലും ആവാതെ സാധാരണക്കാർ
കൊച്ചി: ഏവരേയും ഞെട്ടിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. ഇതോടെ ആവശ്യത്തിന് പോലും പണം പിൻവലിക്കാൻ കഴിയാത്ത വിധം നിയന്ത്രണങ്ങളെത്തി. ആശുപത്രിയിൽ ചികിൽസയിലെത്തിവരും മക്കളുടെ കല്ല്യാണത്തിന് പണമെടുക്കേണ്ടവരുമെല്ലാം വലഞ്ഞു. ഇതോടെ ആർബിഐ ചില ഇളവുകൾ നൽകി. ഡിസംബർ 31 ന് എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്. ഡിസംബർ 31 കഴിഞ്ഞതോടെ ഈ ഇളവുകൾ ഇല്ലാതായി. അതിനാൽ വിവാഹാവശ്യത്തിന്റെ പേരിൽ ഇനി കൂടുതൽ പണം ബാങ്കിൽ നിന്ന് പിൻവലിക്കാനാവില്ല. നോട്ടുകൾ പിൻവലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഡിസംബർ 30 വരെയുള്ള വിവാഹങ്ങൾക്കാണ് ഈ സൗകര്യം നൽകിയിരുന്നത്. ഇതു സംബന്ധിച്ച ഉത്തരവിൽ, ഡിസംബർ 30 വരെയുള്ള വിവാഹങ്ങൾക്ക് പ്രത്യേക പരിഗണന നൽകി കൂടുതൽ പണം നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ അതിന് ശേഷമുള്ള വിവാഹങ്ങളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല. ഇതിനായി പ്രത്യേക ഉത്തരവു
കൊച്ചി: ഏവരേയും ഞെട്ടിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. ഇതോടെ ആവശ്യത്തിന് പോലും പണം പിൻവലിക്കാൻ കഴിയാത്ത വിധം നിയന്ത്രണങ്ങളെത്തി. ആശുപത്രിയിൽ ചികിൽസയിലെത്തിവരും മക്കളുടെ കല്ല്യാണത്തിന് പണമെടുക്കേണ്ടവരുമെല്ലാം വലഞ്ഞു. ഇതോടെ ആർബിഐ ചില ഇളവുകൾ നൽകി. ഡിസംബർ 31 ന് എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്. ഡിസംബർ 31 കഴിഞ്ഞതോടെ ഈ ഇളവുകൾ ഇല്ലാതായി. അതിനാൽ വിവാഹാവശ്യത്തിന്റെ പേരിൽ ഇനി കൂടുതൽ പണം ബാങ്കിൽ നിന്ന് പിൻവലിക്കാനാവില്ല.
നോട്ടുകൾ പിൻവലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഡിസംബർ 30 വരെയുള്ള വിവാഹങ്ങൾക്കാണ് ഈ സൗകര്യം നൽകിയിരുന്നത്. ഇതു സംബന്ധിച്ച ഉത്തരവിൽ, ഡിസംബർ 30 വരെയുള്ള വിവാഹങ്ങൾക്ക് പ്രത്യേക പരിഗണന നൽകി കൂടുതൽ പണം നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ അതിന് ശേഷമുള്ള വിവാഹങ്ങളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല. ഇതിനായി പ്രത്യേക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടുമില്ല. അതുകൊണ്ട് തന്നെ വിവാഹ ആവശ്യത്തിന് പോലും 4,500 രൂപയിലധികം ഒരു ദിവസം ബാങ്കിൽ നിന്ന് പിൻവലിക്കാനാകുന്നില്ല.
ഇതുമൂലം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിവാഹം നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങൾ ഇതുമൂലം വലയുകയാണ്. പുതിയ ഉത്തരവ് ഇറങ്ങാത്തതിനാൽ വിവാഹാവശ്യത്തിന് പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ഏതാവശ്യമായാലും ആഴ്ചയിൽ 24,000 രൂപ മാത്രമേ പിൻവലിക്കാനാവൂ. ബാങ്കുകൾ ഈ നിലപാട് തുടർന്നാൽ, വിവാഹാവശ്യക്കാർ കുഴയുകയാണ്. സ്വർണം വാങ്ങാനോ മറ്റ് ചെലവുകൾ നിർവഹിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവുണ്ടായില്ലെങ്കിൽ വിവാഹക്കാരുടെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് ബാങ്കുകളും പറയുന്നു.