- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം പിൻവലിക്കാനുള്ള നിരക്കുകൾ കൂട്ടിയതിനൊപ്പം പണം നിക്ഷേപിക്കാനും ഫീസുകൾ ഏർപ്പെടുത്തി ബാങ്കുകൾ; ഇടപാടുകാരെ പിഴിയുന്ന കൊള്ള കണ്ടില്ലെന്ന് നടിച്ച് റിസർവ്വ് ബാങ്ക്; കോടികൾ പലിശയുണ്ടാക്കുന്ന ബാങ്കുകൾ ഇടപാടുകാരെ ചൂഷണം ചെയ്തുകൊഴുക്കുന്നു
കോഴിക്കോട്: ബാങ്കുകളിൽ പണം ഇട്ടാലും എടുത്താലും ഇടപാടുകാർ ഇനി സർവ്വീസ് ചേർജ് നൽകണം. ഈ 'പിഴശിക്ഷ' കണ്ടില്ലെന്ന് നടിച്ച് റിസർവ്വ് ബാങ്കും ഇരുട്ടടിക്ക് കൂട്ടുനിൽക്കുന്നു. സേവനനിരക്ക് എന്ന ഓമനപ്പേരിൽ ഇടപാടുകാരെ പിഴിയുന്നതിൽ മത്സരിക്കുകയാണ് ബാങ്കുകൾ. നോട്ട് നിരോധനത്തിലൂടെ കാഷ് ലെസ് എക്കണോമിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ് ഈ കൊള്ളകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ സേവനനിരക്കുകൾ ഏപ്രിൽ ഒന്നിന് നിലവിൽ വരും. മറ്റു ബാങ്കുകളും ഇത് കൂട്ടുമെന്നാണ് സൂചന. പണമിടുന്നതിനും നിരക്കീടാക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് മാസം മൂന്നുതവണയേ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ. പിന്നീട് ഓരോന്നിനും 50 രൂപയും സേവനനികുതിയും നൽകേണ്ടിവരുമെന്ന് എസ്.ബി.ഐ. പട്ടികയിൽ വ്യക്തമാക്കുന്നു. ബാങ്കുകൾക്കനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടാകും. എ.ടി.എമ്മുകളിലും ബാങ്കുകളിലും പണമില്ലാത്തതിനാൽ ഇടപാടുകാർ ഇപ്പോൾത്തന്നെ ദുരിതത്തിലാണ്. സ്വന്തം ബാങ്കിന്റെ എ
കോഴിക്കോട്: ബാങ്കുകളിൽ പണം ഇട്ടാലും എടുത്താലും ഇടപാടുകാർ ഇനി സർവ്വീസ് ചേർജ് നൽകണം. ഈ 'പിഴശിക്ഷ' കണ്ടില്ലെന്ന് നടിച്ച് റിസർവ്വ് ബാങ്കും ഇരുട്ടടിക്ക് കൂട്ടുനിൽക്കുന്നു. സേവനനിരക്ക് എന്ന ഓമനപ്പേരിൽ ഇടപാടുകാരെ പിഴിയുന്നതിൽ മത്സരിക്കുകയാണ് ബാങ്കുകൾ. നോട്ട് നിരോധനത്തിലൂടെ കാഷ് ലെസ് എക്കണോമിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോഴാണ് ഈ കൊള്ളകൾ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ സേവനനിരക്കുകൾ ഏപ്രിൽ ഒന്നിന് നിലവിൽ വരും. മറ്റു ബാങ്കുകളും ഇത് കൂട്ടുമെന്നാണ് സൂചന. പണമിടുന്നതിനും നിരക്കീടാക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് മാസം മൂന്നുതവണയേ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ. പിന്നീട് ഓരോന്നിനും 50 രൂപയും സേവനനികുതിയും നൽകേണ്ടിവരുമെന്ന് എസ്.ബി.ഐ. പട്ടികയിൽ വ്യക്തമാക്കുന്നു. ബാങ്കുകൾക്കനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടാകും.
എ.ടി.എമ്മുകളിലും ബാങ്കുകളിലും പണമില്ലാത്തതിനാൽ ഇടപാടുകാർ ഇപ്പോൾത്തന്നെ ദുരിതത്തിലാണ്. സ്വന്തം ബാങ്കിന്റെ എ.ടി.എമ്മിൽനിന്ന് എണ്ണം നോക്കാതെ സൗജന്യമായി പണം പിൻവലിക്കാമെന്ന് ചില ബാങ്കുകൾ പറയുന്നു. എന്നാൽ, മാസത്തിൽ ശരാശരി 25,000 രൂപ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ളവർക്കേ ഈ സൗജന്യമുണ്ടാകൂ എന്നാണ് സൂചന. ആറാം ഇടപാടുമുതൽ 20 രൂപ വീതം സർവീസ് ചാർജും 15 ശതമാനം സേവനനികുതിയുംകൂടി ഈടാക്കുന്നതോടെ 23 രൂപ നൽകണം. അക്കൗണ്ട് നീക്കിയിരുപ്പ് അറിയുന്നതിന് 10 രൂപയും സേവനനികുതിയുമാണ് നൽകേണ്ടത്.
പല ബാങ്കുകളുടെയും എ.ടി.എമ്മിൽനിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 40,000 രൂപയാണ്. ഒറ്റത്തവണയായി ഇത്രയും തുക കിട്ടുന്ന എ.ടി.എമ്മുകൾ ഇപ്പോൾ തീരെയില്ല. പലതവണയായി പണമെടുക്കുമ്പോൾ ഇടപാടുകളുടെ എണ്ണം കൂടുന്നതിനാൽ സേവനനിരക്കായി പണം നഷ്ടപ്പെടും. മറ്റുബാങ്കുകളുടെ എ.ടി.എമ്മുകൾ ഉപയോഗിക്കുന്നതിന് പലതരത്തിലാണ് സേവന നിരക്കുകൾ. പണമിടപാടുകൾക്കുമാത്രമല്ല, മറ്റുസേവനങ്ങൾക്കും ബാങ്കുകൾ സേവനനിരക്ക് ഈടാക്കുന്നുണ്ട്.