തിരുവനന്തപുരം: എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന ധനകാര്യമന്ത്രി കെ എം മാണി തിരുവനന്തപുരത്ത് നടത്തി. സംസ്ഥാനതല ബാങ്കേഴ്‌സ്‌സമിതിയോഗത്തിലാണ് കെ എം മാണി ഈ പ്രഖ്യാപനം നടത്തിയത്.

പ്രധാനമന്ത്രി ജൻ ധൻ യോജനയുടെകീഴിൽസംസ്ഥാനത്തെ ബാങ്കുകൾ 12.80 ലക്ഷംഅക്കൗണ്ടുുകളാണ്തുറന്നത്. ഇതോടെ മുഴുവൻ കുടുംബങ്ങൾക്കും ബാങ്ക്അക്കൗണ്ടുള്ള രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് മന്ത്രി മാണി പറഞ്ഞു. പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ ഇനിയും സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുള്ള കുടുംബങ്ങളിൽ വനിതകൾക്ക് രണ്ടാമതൊരു ബാങ്ക് അക്കൗണ്ട് കൂടിതുറക്കാൻ സൗകര്യം ഏർപ്പെടുത്തുമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് കമ്മറ്റി ചെയർമാനും കാനറാ ബാങ്ക്എക്‌സിക്യൂട്ടീവ്ഡയറക്ടറുമായ ശ്രീ. പി.എസ്. റാവത്ത് അറിയിച്ചു.

പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ ടോൾഫ്രീ നമ്പരും തുറന്നിരുന്നു. ഇതിലൂടെകേവലം 1,621 പരാതികൾ മാത്രമാണ് ലഭിച്ചത്. എല്ലാ അക്കൗണ്ടുകൾക്കും റുപേ ഡെബിറ്റ് കാർഡുകൾ നൽകുക, ബാക്കി അവശേഷിക്കുന്ന കുടുംബങ്ങൾക്കും ആധാർ എന്റോൾമെന്റിനുള്ള സൗകര്യം ഏർപ്പെടുത്തുക, ബാങ്ക് അക്കൗണ്ടുകളെ ആധാർ നമ്പരുമായി സംയോജിപ്പിക്കുക എന്നിവയാണ് സംസ്ഥാനത്ത് ഇനിയും കൈവരിക്കാനുള്ള ലക്ഷ്യങ്ങളെന്ന് ശ്രീ. റാവത്ത്അറിയിച്ചു.

ഓരോ പഞ്ചായത്തിലും ബാങ്ക്അക്കൗണ്ടില്ലാത്ത കുടുംബങ്ങളെ കെണ്ടത്താൻ ബാങ്കേഴ്‌സ്‌സമിതി ബാങ്കുകളുടെ സഹകരണത്തോടെ സർവ്വേ നടത്തിയിരുന്നു. അക്ഷയകേന്ദ്രങ്ങൾ, കുടുംബശ്രീഅംഗങ്ങൾ, കോളേജ്‌വിദ്യാർത്ഥികൾഎന്നിവർസർവ്വേയിൽ പങ്കാളികളായി. ബാങ്ക്അക്കൗണ്ട്തുറക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് പത്രമാദ്ധ്യമങ്ങളിലും മൊബൈലിലും സന്ദേശങ്ങൾ അയച്ചിരുന്നു. എല്ലാ പഞ്ചായത്തിലും സാമ്പത്തിക സാക്ഷരതാ ക്ലാസ്സുകൾ ബാങ്കുകൾ സംഘടിപ്പിച്ചു.