- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2000 രൂപ നോട്ട് ഒഴിവാക്കാൻ എടിഎമ്മിൽ കാണിക്കുന്ന കുരുക്കു വഴികൾ നിങ്ങളുടെ അക്കൗണ്ടിലെ പണം കളയിക്കും എന്നറിയമോ? ബാലൻസ് പരിശോധിക്കുന്നതടക്കം ഓരോ ശ്രമവും ഓരോ ഇടപാടുകളായി കണക്കാക്കപ്പെടും; ബാങ്കുകൾ ചാർജ്ജ് ചെയ്യുന്നത് തോന്നിയതു പോലെ
തിരുവനന്തപുരം : രണ്ടായിരം രൂപ കിട്ടില്ലെന്ന് ഇറപ്പാക്കൻ എടിഎമ്മിൽനിന്നു രണ്ടായിരത്തിൽ താഴെയുള്ള സംഖ്യ പിൻവലിക്കാൻ ശ്രമിക്കുന്നവർക്ക് കൈനഷ്ടം ഉറപ്പ്. 2000 രൂപ നോട്ടിന് ആവശ്യക്കാരില്ലാത്തതിനാൽ മിക്ക ഇടപാടുകാരും 1900 രൂപയാണു പല തവണകളായി എടിഎമ്മുകളിൽനിന്നു പിൻവലിക്കാൻ ശ്രമിക്കുന്നത്. നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ നടത്തുന്ന ഈ തന്ത്രം പോക്കറ്റ് ചോർത്തുന്നതാകും. അഞ്ച് ഇടപാടുകൾ കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണു സർവീസ് ചാർജ്. അതായത് 2000 രൂപ ഒഴിവാക്കാൻ നടത്തുന്ന നീക്കത്തിലൂടെ അഞ്ച് ഇടപാടുകൾ വേഗത്തിൽ കഴിയും. പിന്നെ ഓരോ ഇടപാടിനും സർവ്വീസ് ചാർജ്ജ് നൽകണം. പിൻവലിക്കാൻ ശ്രമിക്കുമ്പോൾ എടിഎമ്മിൽനിന്നു പണം ലഭിച്ചില്ലെങ്കിൽപോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകൾ കണക്കാക്കുക. മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലൻസ് പരിശോധന എന്നിവയും ഇടപാടുകൾതന്നെ. അഞ്ച് ഇടപാടുകൾ കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണു സർവീസ് ചാർജ്. അതുകൊണ്ട് കൂടിയാണ് കരുതലെടുക്കണമെന്ന് വിദഗ്ദ്ധർ പറയുന
തിരുവനന്തപുരം : രണ്ടായിരം രൂപ കിട്ടില്ലെന്ന് ഇറപ്പാക്കൻ എടിഎമ്മിൽനിന്നു രണ്ടായിരത്തിൽ താഴെയുള്ള സംഖ്യ പിൻവലിക്കാൻ ശ്രമിക്കുന്നവർക്ക് കൈനഷ്ടം ഉറപ്പ്. 2000 രൂപ നോട്ടിന് ആവശ്യക്കാരില്ലാത്തതിനാൽ മിക്ക ഇടപാടുകാരും 1900 രൂപയാണു പല തവണകളായി എടിഎമ്മുകളിൽനിന്നു പിൻവലിക്കാൻ ശ്രമിക്കുന്നത്. നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ നടത്തുന്ന ഈ തന്ത്രം പോക്കറ്റ് ചോർത്തുന്നതാകും. അഞ്ച് ഇടപാടുകൾ കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണു സർവീസ് ചാർജ്.
അതായത് 2000 രൂപ ഒഴിവാക്കാൻ നടത്തുന്ന നീക്കത്തിലൂടെ അഞ്ച് ഇടപാടുകൾ വേഗത്തിൽ കഴിയും. പിന്നെ ഓരോ ഇടപാടിനും സർവ്വീസ് ചാർജ്ജ് നൽകണം. പിൻവലിക്കാൻ ശ്രമിക്കുമ്പോൾ എടിഎമ്മിൽനിന്നു പണം ലഭിച്ചില്ലെങ്കിൽപോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകൾ കണക്കാക്കുക. മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലൻസ് പരിശോധന എന്നിവയും ഇടപാടുകൾതന്നെ. അഞ്ച് ഇടപാടുകൾ കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപയാണു സർവീസ് ചാർജ്. അതുകൊണ്ട് കൂടിയാണ് കരുതലെടുക്കണമെന്ന് വിദഗ്ദ്ധർ പറയുന്നത്.
മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു സ്ഥലങ്ങളിൽ അഞ്ചും ഇടപാടുകളാണു സൗജന്യമായി അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ എടിഎമ്മുകളിലും ഒരു മാസം അഞ്ച് ഇടപാടുകൾ സൗജന്യമാണ്. നോട്ട് പിൻവലിക്കൽ കാലാവധി അവസാനിച്ച ഡിസംബർ 30 വരെ പരിധിയില്ലാതെ സൗജന്യ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് പ്രത്യേക അനുമതി നൽകിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെ എസ്‌ബിറ്റി, എസ്‌ബിഐ ഒഴികെയുള്ള മിക്ക ബാങ്കുകളും സർവീസ് ചാർജ് ഈടാക്കിത്തുടങ്ങി. പലരും പല തരത്തിലാണ് സർവ്വീസ് ചാർജ്ജ് ഈടാക്കുന്നത്.
എസ്‌ബിറ്റിയും എസ്‌ബിഐയും ഉടൻ സർവീസ് ചാർജ് തിരികെ കൊണ്ടുവരും. ഇതോടെ എടിഎം സ്ഥിരമായി ഉപയോഗിക്കുന്ന എല്ലാവരിൽ നിന്നും സർവ്വീസ് ചാർജ്ജ് നഷ്ടമാകുന്ന അവസ്ഥ വരും.