- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ഇന്ത്യൻ ബാങ്കിന് ഈടു നൽകിയ 20 കോടിയുടെ വസ്തു മറിച്ചുവിറ്റു; വിൽപ്പന നടത്തിയത് ഒറിജിനൽ ആധാരം കളഞ്ഞുപോയതായി പത്രപ്പരസ്യം ചെയ്ത ശേഷം പകർപ്പെടുത്ത്; ബാങ്ക് അധികൃതർ അനാസ്ഥ കാട്ടുന്നതിനാൽ ജീവനക്കാരെയും സംശയം; ജുവല്ലറി ഉടമയെയും ഭാര്യയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം ശക്തം
മുളന്തുരുത്തി: ഈടു നൽകിയിരുന്ന വസ്തു മറിച്ചുവിറ്റ വകയിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു നഷ്ടം 20 കോടി. കേസ് നടത്തിപ്പിൽ വീഴ്ചയെന്നും തട്ടിപ്പിൽ ബാങ്ക് ജീവനക്കാർക്കും പങ്കെന്നും ആക്ഷേപം. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ജൂവലറി ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വസ്തു ഉടമകൾ രംഗത്ത്. കേസ്സ് അന്വേഷണത്തിലെന്ന് പൊലീസ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എം.ജി. റോഡ് ശാഖയിൽ പണയം വച്ച ഭൂമി മറിച്ചുവിറ്റ് സ്ഥലമുടമകൾ 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സംഭവം രഹസ്യമാക്കി വെയ്ക്കാൻ ശ്രമിച്ചതും കേസ് നടപടികളിൽ കാര്യമായ ഇടപെടൽ നടത്താത്തതുംമൂലം ബാങ്ക് ജീവനക്കാർക്കും സംഭവത്തിൽ പങ്കുണ്ടാവാമെന്നാണ് പരക്കെ സംശയമുയർന്നിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പ്രതികളിൽ ഒരാളായ മുളന്തുരുത്തി പുറപ്പാടത്തിൽ വീട്ടിൽ ജിജു പി. മത്തായിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി പിന്നീട് ജാമ്യത്തിലയക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ജിജുവിന്റെ ഭാര്യ അച്ചാമ്മ ഇതിന് ശേഷം മുൻകൂർ ജാമ്യമെടുത്തു. ഭ
മുളന്തുരുത്തി: ഈടു നൽകിയിരുന്ന വസ്തു മറിച്ചുവിറ്റ വകയിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു നഷ്ടം 20 കോടി. കേസ് നടത്തിപ്പിൽ വീഴ്ചയെന്നും തട്ടിപ്പിൽ ബാങ്ക് ജീവനക്കാർക്കും പങ്കെന്നും ആക്ഷേപം. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ജൂവലറി ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വസ്തു ഉടമകൾ രംഗത്ത്. കേസ്സ് അന്വേഷണത്തിലെന്ന് പൊലീസ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എം.ജി. റോഡ് ശാഖയിൽ പണയം വച്ച ഭൂമി മറിച്ചുവിറ്റ് സ്ഥലമുടമകൾ 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സംഭവം രഹസ്യമാക്കി വെയ്ക്കാൻ ശ്രമിച്ചതും കേസ് നടപടികളിൽ കാര്യമായ ഇടപെടൽ നടത്താത്തതുംമൂലം ബാങ്ക് ജീവനക്കാർക്കും സംഭവത്തിൽ പങ്കുണ്ടാവാമെന്നാണ് പരക്കെ സംശയമുയർന്നിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പ്രതികളിൽ ഒരാളായ മുളന്തുരുത്തി പുറപ്പാടത്തിൽ വീട്ടിൽ ജിജു പി. മത്തായിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി പിന്നീട് ജാമ്യത്തിലയക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ജിജുവിന്റെ ഭാര്യ അച്ചാമ്മ ഇതിന് ശേഷം മുൻകൂർ ജാമ്യമെടുത്തു. ഭൂമി വാങ്ങിയ ചെങ്ങന്നൂർ പാലത്തും പാട്ട് ബാബു , ഭാര്യ ഡെയ്‌സി ബാബു എന്നിവരുടെ പേരിൽ മരട് പൊലീസ് കേസെടുത്തെങ്കിലും ഇരുവരെയും അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലന്നും ഇത് ബാഹ്യസമ്മർദ്ദങ്ങളെത്തുടർന്നാണെന്നുമാണ് പരക്കെ ഉയരുന്ന ആരോപണം. സ്‌കൈ ജ്വലറി ഉടമയായ ബാബു ജോൺ കേസ് നില നിൽക്കെ തന്നെ വിവാദഭൂമിയിൽ 2500 സ്വകയർ ഫീറ്റ് കെട്ടിട നിർമ്മാണവും ആരംഭിച്ചതായിട്ടാണ് ലഭ്യമായ വിവരം.
ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും ബാങ്ക് അധികൃതർ പ്രശ്‌നത്തിൽ കാണിക്കുന്ന ഉദാസീനത ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. എറണാകുളം ജില്ലയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ പി.ടി. മത്തായി കൺസ്ട്രക്ഷൻ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ ജിജു പി. മത്തായി, ഭാര്യ അച്ചാമ്മ ജിജു എന്നിവരുടെ പേരിലുള്ള മുളന്തുരുത്തി വില്ലേജിലെ ബ്ലോക്ക് നമ്പർ 23-ൽപ്പെടുന്ന സർവേ നമ്പർ 423-1 ലെ റീസർവേ നമ്പർ 194-17, 194-26 ലെ 12.86 ആർ (31.778 സെന്റ്) സ്ഥലവും അതിലെ 6450 ചുതുരശ്രയടി വിസ്തീർണമുള്ള കെട്ടിടവും, ഇവരുടെ പേരിൽ മരട് വില്ലേജിലെ ബ്ലോക്ക് നമ്പർ 13-ൽ സർവേ നമ്പർ 883-1 റീസർവേ നമ്പർ 380-3 ലെ 15.123 സെന്റ് സ്ഥലവുമാണ് ബാങ്കിൽ ഈടായിരിക്കെ മറിച്ചുവിറ്റതായി വിവരം പുറത്തുവന്നിട്ടുള്ളത്. ഇതിന് പുറമേ ഈടുവച്ചിട്ടുള്ള ഈ കമ്പനിയുടെ തന്നെ അഞ്ചിലധികം വസ്തുക്കളും മറിച്ചുവിറ്റതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല.
ജില്ലയുടെ വിവിധ ഇടങ്ങളിലായുള്ള പത്തിലേറെ വസ്തുക്കളുടെ പ്രമാണങ്ങൾ ഈടുവച്ചാണ് 2005-ൽ കമ്പനി ബാങ്കിൽ നിന്നും 17 കോടി വായ്പയെടുത്തത്. എന്നാൽ മരടിലെ സ്ഥലം 2013 ഒക്‌ടോബർ നാലിനും, മുളന്തുരുത്തിയിലേത് 2013 ജൂലൈയിലും മറിച്ചുവിറ്റതായാണ് ബന്ധപ്പെട്ട റവന്യൂ ഓഫീസുകളിൽ നിന്നുമുള്ള ബാധ്യത വിവരങ്ങളിലൂടെ ലഭിച്ചത്. ഭൂമി ഈടുവച്ച് 17 കോടി വായ്പയെടുത്തത് തിരിച്ചടയ്ക്കാതെ കുടിശിക 20 കോടി കഴിഞ്ഞപ്പോഴാണ് ബാങ്ക് നിയമ നടപടികൾ ആരംഭിക്കുന്നത്. ഇതനുസരിച്ച് വസ്തുക്കൾ ലേലം ചെയ്യുന്നതിനായി ബാങ്ക് അധികൃതർ പത്ര പരസ്യം നൽകിയപ്പോഴാണ് ഭൂമിയെല്ലാം മറിച്ചുവിറ്റുവെന്ന് കമ്പനിയുടെ പങ്കാളികൂടിയായ റോജർ മാത്യു അറിയുന്നത്.
ബ്ലേഡ് മാഫിയയായിരുന്നു നിസാര വില ആധാരത്തിൽ കാണിച്ച് ഭൂമി കരസ്ഥമാക്കിയത്. മുളന്തുരുത്തി രജിസ്ട്രാർ ഓഫീസിൽ നടന്ന ഈ തിരിമറിയിൽ ഇവിടുത്തെ ചില ഉദ്യോഗസ്ഥർക്കും പങ്കുള്ളതായാണ് സൂചന. ഭൂമിയുടെ ഒറിജിനൽ ആധാരം കളഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി ആദ്യം പത്ര പരസ്യം നൽകി. ഇതിന് ശേഷം ഇതിന്റെ പകർപ്പെടുത്ത് മറിച്ചു വിൽക്കുകയായിരുന്നുവെന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരിമറി പുറത്തായപ്പോൾ ബാങ്കിൽ ഭൂമി ഈടു വച്ചവരെ പ്രതിചേർത്ത് പേരിനൊരു പരാതി നൽകിയതൊഴിച്ചാൽ ബാങ്ക് അധികൃതർ ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ലന്നാണ് പൊലീസ് നൽകുസന്ന വിവരം.