- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിക്കടിയുണ്ടാകുന്ന തട്ടിപ്പുകൾക്കു പിന്നിൽ കാർഡു നിർമ്മാണ കമ്പനിയിൽ നിന്നു ചോർന്നു കിട്ടിയ വിവരങ്ങളെന്നു സംശയം; 32 ലക്ഷം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്യുന്നു; പുതുതലമുറ ബാങ്കുകളുടെ എടിഎമ്മും ബ്ലോക്ക് ചെയ്യാൻ തീരുമാനം
ന്യൂഡൽഹി: അടിക്കടിയുണ്ടാകുന്ന എടിഎം തട്ടിപ്പുകൾക്കു പിന്നിൽ കാർഡു നിർമ്മാണ കമ്പനികളിൽ നിന്നു ചോർന്നു കിട്ടുന്ന വിവരങ്ങളെന്നു സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ എടിഎം കാർഡുകൾ ബ്ലോക്കു ചെയ്യാൻ അധികൃതർ തീരുമാനിച്ചു. 32 ലക്ഷത്തോളം എടിഎം കാർഡുകളാണു ബ്ലോക്ക് ചെയ്യുന്നത്. ഇവയിൽ പുതുതലമുറ ബാങ്കുകളുടേതും ഉൾപ്പെടും. പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതു രാജ്യത്ത് 32 ലക്ഷം ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾ സുരക്ഷാ ഭീഷണിയിലാണെന്നാണ്. ഹിറ്റാച്ചി പേയ്‌മെന്റ് സർവീസിൽ നിന്നാണു വിവരങ്ങൾ ചോർന്നതെന്നാണു സംശയം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സിഐസി.ഐ, യെസ്, ആക്‌സിസ് ബാങ്കുകൾ സുരക്ഷാ ഭീഷണി നേരിടുന്നവയാണ്. 32 ലക്ഷം കാർഡുകളിൽ 26 ലക്ഷവും മാസ്റ്റർ കാർഡുകളും വിസ ഡെബിറ്റ് കാർഡുകളുമാണ്. ആറു ലക്ഷം റുപേ കാർഡുകളു ഉൾപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കൾക്കു പുതിയ കാർഡുകൾ നൽകാനുള്ള നടപടി ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇത്രയധികം കാർഡുകൾ ഒന്നിച്ചു മാറ്റി നൽകുന്നത് ബാങ്കിങ് ചരിത്രത്തിൽ തന്നെ ആദ്യമാണ്. സ്റ്റേറ്റ് ബാങ്ക്
ന്യൂഡൽഹി: അടിക്കടിയുണ്ടാകുന്ന എടിഎം തട്ടിപ്പുകൾക്കു പിന്നിൽ കാർഡു നിർമ്മാണ കമ്പനികളിൽ നിന്നു ചോർന്നു കിട്ടുന്ന വിവരങ്ങളെന്നു സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ എടിഎം കാർഡുകൾ ബ്ലോക്കു ചെയ്യാൻ അധികൃതർ തീരുമാനിച്ചു.
32 ലക്ഷത്തോളം എടിഎം കാർഡുകളാണു ബ്ലോക്ക് ചെയ്യുന്നത്. ഇവയിൽ പുതുതലമുറ ബാങ്കുകളുടേതും ഉൾപ്പെടും. പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതു രാജ്യത്ത് 32 ലക്ഷം ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾ സുരക്ഷാ ഭീഷണിയിലാണെന്നാണ്. ഹിറ്റാച്ചി പേയ്‌മെന്റ് സർവീസിൽ നിന്നാണു വിവരങ്ങൾ ചോർന്നതെന്നാണു സംശയം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സിഐസി.ഐ, യെസ്, ആക്‌സിസ് ബാങ്കുകൾ സുരക്ഷാ ഭീഷണി നേരിടുന്നവയാണ്. 32 ലക്ഷം കാർഡുകളിൽ 26 ലക്ഷവും മാസ്റ്റർ കാർഡുകളും വിസ ഡെബിറ്റ് കാർഡുകളുമാണ്. ആറു ലക്ഷം റുപേ കാർഡുകളു ഉൾപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കൾക്കു പുതിയ കാർഡുകൾ നൽകാനുള്ള നടപടി ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇത്രയധികം കാർഡുകൾ ഒന്നിച്ചു മാറ്റി നൽകുന്നത് ബാങ്കിങ് ചരിത്രത്തിൽ തന്നെ ആദ്യമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അനുബന്ധബാങ്കുകളും ഉപഭോക്താക്കൾക്കു നൽകിയിരുന്ന ആറു ലക്ഷം എടിഎം കാർഡുകൾ കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കാർഡുകൾ ബ്ലോക്ക് ചെയ്തതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തട്ടിപ്പ് നടന്ന എടിഎം കൗണ്ടറുകളിൽ ഉപയോഗിച്ച കാർഡുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതിൽ വിദേശത്ത് ഇടപാടു നടത്തിയ കാർഡുകളും ഉൾപ്പെടുന്നു.
കാർഡുകൾ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് കാർഡുടമകളെ അറിയിച്ചിരുന്നതായി ബാങ്ക് അധികൃതർ അവകാശപ്പെടുന്നു. എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിച്ചിരുന്നെന്നാണ് ബാങ്കുകൾ നൽകുന്ന വിവരം. എന്നാൽ മിക്ക ആളുകളും ഇടപാടുകൾ നടത്തുന്നതിനായി എടിഎമ്മിൽ എത്തിയപ്പോഴാണ് കാർഡ് ബ്ലോക്ക് ചെയ്തതിനെ സംബന്ധിച്ച് അറിയുന്നത്. ഇതേതുടർന്ന് ബാങ്കിൽ ബന്ധപ്പെട്ടവരോട് പുതിയ എടിഎം കാർഡുകൾക്ക് അപേക്ഷിക്കാൻ നിർദ്ദേശിച്ചു. കൂടാതെ, എല്ലാ ഉപഭോക്താക്കളോടും പിൻ നമ്പർ മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കാർഡ് ബ്ലോക്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി ചിപ്പ് ഘടിപ്പിച്ച കാർഡുകളാവും നൽകുന്നത്. ഇത് തട്ടിപ്പ് ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഈ വാർത്ത വന്നതിനു പിന്നാലെയാണു കൂടുതൽ കാർഡുകൾ ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ച വിവരവും പുറത്തുവരുന്നത്.
ഏതാനും ചില എടിഎമ്മുകളിൽ സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന മാൽവെയറുകൾ ബാധിച്ചിട്ടുണ്ട്. ഇത്തരം എടിഎമ്മുകളിൽ കാർഡ് ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ വിവരം ചോർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു. 2016 ജൂലായ് വരെയുള്ള കണക്കു പ്രകാരം എസ്‌ബിഐക്ക് 20.27 കോടി സജീവമായ ഡെബിറ്റ് കാർഡുകളുണ്ട്. എസ്‌ബിഐയിൽ അസോസിയേറ്റ് ചെയ്ത ബാങ്കുകളുടേതായി 4.75 കോടി ഡെബിറ്റ് കാർഡാണുള്ളത്. തട്ടിപ്പ് നടക്കാനിടയുണ്ടെന്ന് സംശയിക്കുന്ന എ.ടി.എം. കേന്ദ്രങ്ങളിൽ പതിവായി ഉപയോഗിക്കുന്ന കാർഡുകളാണു ബാങ്ക് ബ്ലോക്ക് ചെയ്തിട്ടുള്ളത്.