- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവശാവകാശ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഒറിജിനലിനേക്കാൾ ഭംഗിയായി: ബാങ്കുകാർ പിടികൂടിയതോടെ കേസായി: സർട്ടിഫിക്കറ്റ് പ്രതികൾക്ക് തന്നെ തിരിച്ചു കൊടുത്തു: കേസെടുത്തിട്ടും പൊലീസിന് അനക്കമില്ല: വ്യാജരേഖ നൽകി ബാങ്ക് വായ്പ തട്ടുന്ന റാക്കറ്റിനെ കുറിച്ചിട്ട് സൂചന ലഭിച്ചിട്ടും അന്വേഷണം അട്ടിമറിച്ച് പത്തനംതിട്ട പൊലീസ്
പത്തനംതിട്ട: ഒറിജിനലിനെ വെല്ലുന്ന റവന്യൂ രേഖകൾ വ്യാജമായി നിർമ്മിച്ച് ബാങ്ക് വായ്പയെടു ത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൈയിൽ കിട്ടിയിട്ടും നടപടി എടുക്കാതെ പത്തനംതിട്ട പൊ ലീസ്. ഇവർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് മനസിലാക്കിയിട്ടും അത് പൊലീസിന് കൈമാ റാതെ സംശയിക്കപ്പെടുന്നവർക്ക് തിരികെ നൽകി ബാങ്ക് അധികൃതരുടെ ഔദാര്യവും സംശയ ത്തിനിട നൽകുന്നു. ഈ കേസിൽ പ്രതികളെ രക്ഷിക്കാൻ ഉന്നതതലത്തിൽ ഇടപെടൽ ഉണ്ടാ യെന്ന് ആരോപണം ഉയരുന്നുന്നതിനിടെ സംശയിക്കപ്പെടുന്നവർ മുൻകൂർ ജാമ്യഹർജിയും നൽ കാൻ തയ്യാറെടുക്കുന്നു. കേസ് തന്നെ ഇല്ലാതാക്കി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പത്തനം തിട്ട പൊലീസും ബാങ്ക് അധികൃതരും ചേർന്ന് നടത്തുന്നത് എന്നാണ് സംശയം.
വി-കോട്ടയം വില്ലേജ് ഓഫീസറുടെ പേരിൽ പൊസഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ് സർട്ടിഫി ക്കറ്റുകളാണ് ഒറിജിലിനെ വെല്ലുന്ന രൂപത്തിൽ വ്യാജമായി നിർമ്മിച്ച് ബാങ്കിൽ വായ്പയ്ക്കായി സ മർപ്പിച്ചത്.വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ ഒപ്പുംകോഡും ഉപയോഗിച്ച് നിർമ്മിച്ച സർട്ടിഫിക്കറ്റു കൾ വി-കോട്ടയം പൂവണ്ണു വിളയിൽ ജോൺ പി. ഡാനിയേൽ, ഭാര്യ മിനി ജോൺ എന്നിവരുടെ പേരിലാണ്.ഈ സർട്ടിഫിക്കറ്റുകൾ ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട ശാഖയിൽ വായ്പയ്ക്കാ യി ഹാജരാക്കിയിരുന്നു.ഇരുവരുടെയും വസ്തുക്കൾ രണ്ടാണെങ്കിലും സർട്ടിഫിക്കറ്റുകളിൽ 46074950 എന്ന നമ്പരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടിലും തണ്ടപ്പേരിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയുമാണ്.ഇതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ ഐടി സെല്ലുമായും കലക്ടറേ റ്റുമായും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വില്ലേജ് ഓഫീസർ ഇങ്ങനെ ഒരു സർട്ടിഫി ക്കറ്റ് നൽകിയിട്ടില്ലെന്ന് വ്യക്തമാകുന്നത്.
സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്തപ്പോൾ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ വ്യാജനാണെന്ന് ഉറപ്പിച്ചു.ഇത് സംബന്ധിച്ച് വി-കോട്ടയം വില്ലേജ് ഓഫീസർ ആർ. അരുൺ പത്ത നംതിട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തി രുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ വിളിച്ചു വരുത്തുകയോ അവരുടെ മൊഴി എടുക്കു കയോ ചെയ്തിട്ടില്ല. പ്രതിപ്പട്ടികയിലുള്ളവർ ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റുകൾ തിരികെ നൽകി യതായാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്കിലും പൊലീസിലും ഉന്നതരുടെ ഇടപെടൽ ഉ ണ്ടായതാണ് കേസ് അന്വേഷണം മരവിക്കാൻ കാരണമായതത്രെ. സൈബർ സെൽ പ്രത്യേകം കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമായിട്ടും ഇതിനായുള്ള നടപടികളൊന്നുമായിട്ടില്ല. കല ക്ടർക്ക് റിപ്പോർട്ട് കിട്ടിയിട്ടും വകുപ്പുതല അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതും സംശയങ്ങൾക്ക് ഇടയാക്കുന്നു.
ഇതിനിടെ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന. ഏ തെങ്കിലും അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെയാകും വ്യാജ നിർമ്മിതിയെന്നും സംശയി ക്കപ്പെടുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങ ൾ പുറത്തു വരൂ.മറ്റ് ബാങ്കുകളിലും ഇത്തരത്തിൽ തട്ടിപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വിവരം അറിഞ്ഞതയിനെ തുടർന്ന് പല ബാങ്കുകളും വായ്പാ രേഖകൾ പുനഃ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്