- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഗ്യാരണ്ടി വിവാദം: ഇന്ത്യക്ക് തിരിച്ചടിയുമായി കുവൈത്ത്; ഇന്ത്യൻ വിസക്ക് ബാങ്ക് ഗാരന്റി ഏർപ്പെടുത്താൻ നീക്കം
കുവൈത്തിൽ വീട്ടു ജോലിക്കാരുടെ നിയമനത്തിനു ബങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തിയ ഇന്ത്യൻ എംബസിയുടെ തീരുമാനത്തിനു എതിരെ കുവൈത്ത് വീണ്ടും രംഗത്ത്.തൊഴിൽ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടാൻ ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്ത് എംബസ്സിയിൽ 750 ദിനാറിന് തുല്യമായ ബാങ്ക് ഗ്യാരണ്ടി നിർബന്ധമാക്കാൻ കുവൈറ്റ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.കുവൈത്തിലേക്
കുവൈത്തിൽ വീട്ടു ജോലിക്കാരുടെ നിയമനത്തിനു ബങ്ക് ഗ്യാരണ്ടി ഏർപ്പെടുത്തിയ ഇന്ത്യൻ എംബസിയുടെ തീരുമാനത്തിനു എതിരെ
കുവൈത്ത് വീണ്ടും രംഗത്ത്.തൊഴിൽ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടാൻ ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്ത് എംബസ്സിയിൽ 750 ദിനാറിന് തുല്യമായ ബാങ്ക് ഗ്യാരണ്ടി നിർബന്ധമാക്കാൻ കുവൈറ്റ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.
കുവൈത്തിലേക്ക് ഗാർഹിക വേലക്കാരികളെ അയക്കണമെങ്കിൽ സ്‌പോൺസർ ഇന്ത്യൻ എംബസ്സിയിൽ 730 ദിനാരിന്റെ ബാങ്ക് ഗ്യാരണ്ടി
നല്കണമെന്ന നിബന്ധനയ്ക്ക് അതെ നാണയത്തിൽ തിരിച്ചടി നല്കാൻ കുവൈത്ത് ഒരുങ്ങുന്നതായാണ് പ്രാദേശിക പത്രത്തിൽ വന്ന വാർത്ത
സൂചിപ്പിക്കുന്നത് . ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ േനതൃത്വത്തിൽ തൊഴിൽവിദേശ കാര്യ മന്ത്രാലയങ്ങളുമായി തിരക്കിട്ട
ചർച്ചകൾ നടക്കുനതായും റിപ്പോർട്ടിൽ പറയുന്നു .
സർക്കാർ സ്വകാര്യമെഖലകളിലേക്ക് വരുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഇന്ത്യയിലെ കുവൈത്ത് എംബസ്സിയിൽ 750 ദിനാറിനു തുല്യമായ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണം എന്നാ ഉപാധി വെക്കാനാണ് നീക്കം . ഇത് നടപ്പാക്കപ്പെട്ടാൽ കുവൈത്തിലേക്ക് തൊഴിൽ വിസയിൽ വരുന്ന ഓരോ ഇന്ത്യക്കാരനും ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകേണ്ടി വരും ഗദ്ധാമ റിക്രൂട്‌മെന്റിനു ഇന്ത്യ ഉപാധികൾ വച്ചത് പാർലമെന്റംഗങ്ങൾ അടക്കമുള്ള സ്വദേശി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
കൂടാതെ വിദേശികളുടെ പാസ്‌പോർട്ട് കാലാവധി ഒരു വർഷത്തിൽ കുറവാണെങ്കിൽ ഇഖാമ പുതുക്കി നല്കില്ലെന്ന് കുവൈത്ത് അറിയിച്ചതായും സൂചനയുണ്ട്. റെസിഡൻസി സാധുത പാസ്സ്‌പോർട്ട് കാലാവധിയുമായി ബന്ധിപ്പിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
ആഭ്യന്തരമന്ത്രാലയത്തിലെ പൗരത്വ, താമസകാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി കേണൽ മാസിൻ അൽജർറാഹ് ആണ്
വിദേശികളുടെ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്കിയത്. പാസ്‌പോർട്ടിന്റെ കാലപരിധി ഒരു വർഷത്തിൽ കുറഞ്ഞതാണെങ്കിൽ അത്തരക്കാർക്ക് ഒരു കാരണവശാലും ഇഖാമ പുതുക്കി കൊടുക്കില്ല.ഇഖാമ കാലപരിധിയും പാസ്‌പോർട്ടിന്റെ കാലപരിധിയും ബന്ധപ്പെട്ടാണിരിക്കുന്നതെന്നും പാസ്‌പോർട്ടിന്റെ കാലപരിധി അവസാനിക്കുകയും ഇഖാമ ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒരിക്കലും അനുവദിക്കില്ലെന്നും കേണൽ മാസിൻ പറഞ്ഞു .
ഒരു വർഷം കാലപരിധിയുള്ള പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്ക് ഒരു വർഷത്തെ ഇഖാമയും രണ്ട് വർഷം കാലപരിധിയുള്ളവർക്ക് രണ്ട് വർഷത്തെ ഇഖാമയുമാണ് അനുവദിക്കുക . പാസ്‌പ്പോർട്ട് കാലാവധി ഒന്നരവർഷം ഉള്ളവർക്കും ഒരു വർഷത്തെ ഇഖാമ മാത്രമാണ് നല്കുക .വിദേശികൾ പാസ്‌പോർട്ട് യഥാ സമയം പുതുക്കാൻ ജാഗ്രത കാണിക്കണമെന്നു ഓർമിപ്പിച്ച മാസിൻ അൽ ജർറാഹ് സ്വദേശി
വീട്ടുവേലക്കാരുടെ ഇഖാമയും പാസ്‌പോർട്ടിന്റെ കാലപരിയും സംബന്ധിച്ച ഉത്തരവാദിത്തം സ്‌പോൺസർമാർക്കാണെന്നും കൂട്ടിച്ചേർത്തു.