- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂ ഇയറും രണ്ടാം ശനിയും നാലാം ശനിയും റിപ്പബ്ലിക് ഡേ അടക്കം ഒമ്പത് ദേശീയ അവധികൾ; വിവിധ സംസഥാനങ്ങളിലായി ആറ് പ്രാദേശിക അവധികൾ വേറെയും; ജനുവരിയിൽ 14 ദിവസം ബാങ്കുകൾ തുറക്കില്ല
തിരുവനന്തപുരം: 2021 ജനുവരിയിൽ ബാങ്ക് ഇടപാടുകൾ നടത്തുവന്നവർ ഒന്ന് ശ്രദ്ധിക്കണം.ഞായറാഴ്ചകൾ, രണ്ടും നാലും ശനിയാഴ്ചകൾ ഉൾപ്പടെ ഈ ജനുവരി മാസത്തിൽ ബാങ്കുകൾ 14 ദിവസം തുറക്കില്ല. ദേശീയ, പ്രാദേശിക അവധികൾ ഉൾപ്പടെയാണിത്. അവധി എ ടി എമ്മുകളുടെ പ്രവർത്തനത്തെ ബാധിക്കില്ല എന്ന് ബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും അതിനും നല്ല സാധ്യതയുണ്ട്. അതിനാൽ നേരിട്ട് കറൻസി ഇടപാടുകൾ നടത്തുന്നവർ പണം കരുതിവെക്കുന്നതും നല്ലതാണ്.
ദേശീയ അവധി ദിനങ്ങൾ:
ജനുവരി ഒന്ന്-ന്യൂഇയർ
ജനുവരി മൂന്ന്-ഞായർ
ജനുവരി ഒമ്പത്-രണ്ടാംശനി
ജനുവരി 10-ഞായർ
ജനുവരി 17-ഞായർ
ജനുവരി 23-നാലാംശനി
ജനുവരി 24-ഞായർ
ജനുവരി 26-റിപ്പബ്ലിക് ഡെ
ജനുവരി 31-ഞായർ
പ്രദേശിക അവധി(വിവിധ സംസ്ഥാനങ്ങളിൽ)
ജനുവരി രണ്ട്-ന്യൂ ഇയർ ആഘോഷം
ജനുവരി 14-മകര സങ്ക്രാന്തി, പൊങ്കൽ
ജനുവരി 15-തിരുവള്ളുവർ ഡെ, തുസു പൂജ, ബിഹു
ജനുവരി 16-ഉഴവർ തിരുനാൾ
ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം.
ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം)
ജനുവരി രണ്ടിനും 16നും മിസോറാമിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗർത്തലയിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും.
ജനുവരി-മാർച്ച് പാദത്തിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധി ദിനങ്ങളാണുള്ളത്.
മറുനാടന് ഡെസ്ക്