കൊച്ചി: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയത് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്ററിടുകയും ചെയത് യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. എറണാകുളം പാലാരിവട്ടം കൊടക്ക് മഹീന്ദ്ര ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ വിഷ്ണുവിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കാശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ വച്ച് ക്രൂരമായ പീഡനങ്ങൾക്കരയായി ആസിഫ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ചാണ് വിഷ്ണു രംഗത്തെത്തിയത്.

പെൺകുട്ടി കൊല ചെയ്യപെട്ട ഒരു വാർത്തയുടെ അടിയിൽ 'ഇവളെയെല്ലാം ഇപ്പോഴെ കൊന്നത് നന്നായി,അല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനെ' എന്ന കമന്റ് ഇയാൾ രേഖപ്പെടുത്തിയാണ് കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്. ഇതോടെയാണ് സോഷ്യൽ മീഡിയ ഇയാൾക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞു വീശിയത്.  ഇയാളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ കയറി പൊങ്കാലയായിരുന്നു മലയാളികൾ. ഇതിനിടിൽ തന്നെ കൊടാക് മഹേന്ദ്രയിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കിയവർ കൊട്ക്കിന്റെ ഫേയ്സ് ബുക്ക് പേജിൽ കയറി റിവ്യൂ രേഖപ്പെടുത്താൻ തുടങ്ങി.

അസിസ്റ്റന്റ് മാനേജരെ പുറത്താക്കണം എന്ന് ഹാഷ് ടാഗ് ഇട്ട് റേറ്റിങ്ങ് ഒന്ന് നൽകിയാണ് പ്രതിഷേധം തുടർന്നത്. ഇതോടെ റേറ്റിങ്ങിൽ 4.5 ൽ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. കൂടാതെ പേജിലെ പോസ്റ്റുകൾക്ക് കീഴിലായി അസഭ്യ വർഷവും നടത്തി. പിന്നീട് ഇയാൾ ജോലി ചെയ്യുന്ന പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഫോൺ വിളിച്ചും മലയാളികൾ അരിശം തീർത്തു. ഇതോടെയാണ് ബാങ്ക് അധികൃതർ ഇയാളെ പുറത്താക്കാൻ നിർബന്ധിതരായത്.

പാലാരിവട്ടത്തെ മാമംഗലം ബ്രാഞ്ചിൽ ഇയാളെ അന്വഷിച്ച് മറുനാടൻ മലയാളി എത്തിയപ്പോൾ സംഭവം ഉണ്ടായതിന് മൂന്ന് ദിവസം മുൻപ് ഡിസ്മിസ്സ് ചെയ്തു എന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം തന്നെയാണ് ഇയാളെ പുറത്താക്കിയത് എന്ന് ചില ജീവനക്കാർ മറുനാടനോട് വെളിപ്പെടുത്തി. പാലാരിവട്ടത്തുള്ള മൂന്ന് ബ്രാഞ്ചുകളിൽ ഇയാൈളെ തിരക്കി നിരവധി ഫോൺകോളുകളാണ് എത്തുന്നത്. വിഷ്ണു നന്ദകുമാർ എന്ന ഇയാളുടെ ഫേസ്‌ബുക്ക് പേജും ഭാര്യയുടെ ഫെയ്സ് ബുക്ക് പേജും ഇപ്പോൾ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.