മുംബൈ: വായ്‌പ്പാ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. റിപ്പോ നിരക്കിൽ അര ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ 6.75 ശതമാനമായി കുറയും. റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായിരിക്കും. അതേസമയം കരുതൽ ധനാനുപാതം നാലു ശതമാനമായി തുടരും. റിസർവ് ബാങ്കിന്റെ വായ്‌പ്പാ നയ അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

2017ലെ നാണ്യപ്പെരുപ്പാനുമാനം നാലു ശതമാനമായിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അറിയിച്ചു. റിപ്പോ നിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകൾ കുറയും. ഇന്നു പലിശനിരക്കു കുറച്ചതോടെ വായ്പാനിരക്ക് നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. നാണയപ്പെരുപ്പം നിയന്ത്രിക്കാനായതാണ് പലിശ നിരക്കു കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്