- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമ്മാതല്ല ഇവന്മാർ ഇങ്ങനെ കിട്ടാക്കടം കയറി മുടിയുന്നത്....! ദേശസാൽകൃത ബാങ്കുകൾ മാത്രം നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത പാവപ്പെട്ട ഇടപാടുകാരെ പറ്റിച്ച് ഉണ്ടാക്കിയത് 10,000 കോടി രൂപ...! മിനിമം ബാലൻസിന്റെ പേരിലും അധിക എടിഎം വിത്ത്ഡ്രാവലിന്റെ പേരിലും ബാങ്കുകൾ കൊള്ളയടിച്ചതിന്റെ കണക്കുകൾ പുറത്ത് വന്നപ്പോൾ ഞെട്ടുന്നത് മിനിമം ബാലൻസ് പോലും സൂക്ഷിക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ മാത്രം
മൂംബൈ: കഴിഞ്ഞ മൂന്നര വർഷങ്ങൾക്കുള്ളിൽ ദേശസാൽകൃത ബാങ്കുകൾ മാത്രം നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത പാവപ്പെട്ട ഇടപാടുകാരെ പറ്റിച്ച് ഉണ്ടാക്കിയത് 10,000 കോടി രൂപയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റ പേരിലും അധിക എടിഎം വിത്ത്ഡ്രാവലിന്റെ പേരിലും ബാങ്കുകൾ കൊള്ളയടിച്ചതിന്റെ കണക്കുകൾ പുറത്ത് വന്നപ്പോൾ ഞെട്ടുന്നത് മിനിമം ബാലൻസ് പോലും സൂക്ഷിക്കാൻ നിവൃത്തിയില്ലാത്ത ഇന്ത്യയിലെ പാവങ്ങൾ മാത്രമാണ്. ഇത്തരം നെറികെട്ട പ്രവൃത്തികൾ നടത്തുന്നതിനാലാണ് ഇത്തരം ബാങ്കുകൾ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം കയറി മുടിയുന്നതെന്ന അഭിപ്രായവും ഇതിനെ തുടർന്ന് ശക്തമായിട്ടുണ്ട്. ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റുകൾക്കും ജൻ-ധൻ അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് വേണമെന്ന നിബന്ധന ബാധകമല്ല. എന്നാൽ ഇത്തരം അക്കൗണ്ടുകളെ മാറ്റി നിർത്തിയതിന് ശേഷവും സാധാരണക്കാരുടെ അക്കൗണ്ടുകളിൽ നിന്നും മൂന്നര വർഷ്ത്തിനിടെ ദേശസാൽകൃത ബാങ്കുകൾ മാത്രം 10,000 കോടി രൂപ ഈടാക്കിയിരിക്കുന്നുവെന്നാണ്
മൂംബൈ: കഴിഞ്ഞ മൂന്നര വർഷങ്ങൾക്കുള്ളിൽ ദേശസാൽകൃത ബാങ്കുകൾ മാത്രം നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത പാവപ്പെട്ട ഇടപാടുകാരെ പറ്റിച്ച് ഉണ്ടാക്കിയത് 10,000 കോടി രൂപയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റ പേരിലും അധിക എടിഎം വിത്ത്ഡ്രാവലിന്റെ പേരിലും ബാങ്കുകൾ കൊള്ളയടിച്ചതിന്റെ കണക്കുകൾ പുറത്ത് വന്നപ്പോൾ ഞെട്ടുന്നത് മിനിമം ബാലൻസ് പോലും സൂക്ഷിക്കാൻ നിവൃത്തിയില്ലാത്ത ഇന്ത്യയിലെ പാവങ്ങൾ മാത്രമാണ്. ഇത്തരം നെറികെട്ട പ്രവൃത്തികൾ നടത്തുന്നതിനാലാണ് ഇത്തരം ബാങ്കുകൾ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം കയറി മുടിയുന്നതെന്ന അഭിപ്രായവും ഇതിനെ തുടർന്ന് ശക്തമായിട്ടുണ്ട്.
ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റുകൾക്കും ജൻ-ധൻ അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് വേണമെന്ന നിബന്ധന ബാധകമല്ല. എന്നാൽ ഇത്തരം അക്കൗണ്ടുകളെ മാറ്റി നിർത്തിയതിന് ശേഷവും സാധാരണക്കാരുടെ അക്കൗണ്ടുകളിൽ നിന്നും മൂന്നര വർഷ്ത്തിനിടെ ദേശസാൽകൃത ബാങ്കുകൾ മാത്രം 10,000 കോടി രൂപ ഈടാക്കിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പാർലിമെന്റിൽ ഇത് സംബന്ധിച്ചുയർന്ന ഒരു ചോദ്യത്തിന് ലഭിച്ച ഉത്തരമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കിയ തുക പ്രസ്തുത കണക്കിൽ ഉൾപ്പെട്ടിട്ടില്ല.
സ്വകാര്യ ബാങ്കുകൾ അവരുടെ ബോർഡുകൾ അംഗീകരിക്കുന്ന വർധിച്ച തുകയാണ് ഇത്തരത്തിൽ ഈടാക്കുന്നതെന്നറിയുമ്പോൾ ഇക്കാലത്തിനിടെ ഇടപാടുകാർ പ്രതീക്ഷിച്ചതിലുമധികം വലിയ ചൂഷണത്തിനാണ് ഇരകളായിത്തീർന്നിരിക്കുന്നതെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ലോ മന്ത്ലി ആവറേജ് ബാലൻസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2012 വരെ ഈടാക്കിയിരുന്നു. എ്നാൽ ഇത് 2016 മാർച്ച് 31 ന് നിർത്തി വച്ചിരുന്നു. തുടർന്ന് എസ്‌ബിഐ ഈ ചാർജ് 2017 ഏപ്രിൽ ഒന്നിന് വീണ്ടും ആരംഭിച്ചിരുന്നു. 2017 ഒക്ടോബർ ഒന്ന് മുതൽ ചുരുങ്ങിയ ബാലൻസ് നിബന്ധനകളിൽ ഇളവ് വരുത്തുകയും ചെയ്തിരുന്നുവെന്ന് പാർലിമെന്റിൽ ഇത് സംബന്ധിച്ച മറുപടിയിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഇടപാടുകാരിൽ നിന്നും 2894 കോടി രൂപ ചാർജീടാക്കിയ എസ്‌ബിഐ ആണ് ചൂഷണത്തിൽ മുന്നിൽ 493 കോടി രൂപയുമായ പഞ്ചാബ് നാഷണൽ ബാങ്കും 352 കോടി രൂപ ഈടാക്കി കാനറ ബാങ്ക് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. 348 കോടി രൂപ ഈടാക്കിയ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും 328 കോടി രൂപ ഈടാക്കിയ ബാങ്ക് ഓഫ് ബറോഡയും തൊട്ടടുത്ത സ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്.
ഫ്രീ ട്രാൻസാക്ഷൻ പരിധിയിൽ കവിഞ്ഞ് എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതിന്റെ പേരിൽ ഇടപാടുകാരിൽ നിന്നും ഇക്കാലത്തിനിടെ ചാർജീടാക്കിയതിൽ മുമ്പിൽ നിൽക്കുന്നതും എസ്‌ബിഐയാണ്. ഇക്കാലത്തിനിടെ ഈ വകയിൽ എസ്‌ബിഐ ഈടാക്കിയത് 1554 കോടി രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യ 464 കോടി രൂപ ഈടാക്കി രണ്ടാം സ്ഥാനത്തും 323 കോടി രൂപ വാങ്ങി പിഎൻബിയും 241 കോടി രൂപ ഈടാക്കി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും 183 കോടി രൂപ ഈടാക്കി ബാങ്ക് ഓഫ് ബറോഡ അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു.
ലോക്സഭാ എംപി ഡിബിയേന്ദു അധികാരിയുടെ ചോദ്യങ്ങൾക്ക് മറുപടിയേകവേയാണ് ധനകാര്യ മന്ത്രാലയം ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.