- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2005ന് മുമ്പുള്ള നോട്ടുകൾ ഇനി ബാങ്കുകൾ എടുക്കില്ലേ? കള്ളനോട്ടുകൾ തടയാനുള്ള റിസർവ് ബാങ്ക് നിർദേശത്തിന്റെ മറവിൽ ബാങ്കുകളിൽ പഴയ നോട്ടിന് വിലക്ക്; പഴയകറൻസി തിരിച്ചുപിടിക്കാനുള്ള റിസർവ് ബാങ്കിന്റെ നടപടി അട്ടിമറിച്ച് വാണിജ്യ, പൊതുമേഖലാ ബാങ്കുകൾ
തിരുവനന്തപുരം: കള്ളനോട്ടുകൾ തടയുന്നതിന് പഴയ കറൻസി തിരിച്ചുവിളിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം പൊതുമേഖലാ, വാണിജ്യബാങ്കുകൾ അട്ടിമറിക്കുന്നതായി ആരോപണം. 2005ന് മുമ്പുള്ള കറൻസികൾ ശേഖരിച്ച് തിരികെ റിസർവ്ബാങ്കിനെ ഏൽപിക്കാനായിരുന്നു ബാങ്കുകൾക്കുള്ള നിർദ്ദേശം. പക്ഷേ, ഇതിനുപകരം പഴയ നോട്ട് സ്വീകരിക്കാതിരിക്കുന്ന നയമാണ് മിക്ക ബാങ്കുകളും സ്വീകരിച്ചത്. ഇതോടെ ഇടപാടുകാരും കുഴങ്ങുന്ന സ്ഥിതിയാണ് ബാങ്കുകളിലെന്നാണ് റിപ്പോർട്ടുകൾ. 2005ന് മുമ്പ് പുറത്തിറങ്ങിയ പല സീരിയൽ നമ്പരുകളിലേയും നോട്ടുകൾ രാജ്യത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് അവ പിൻവലിക്കാൻ റിസർവ് ബാങ്ക് നീക്കം തുടങ്ങിയത്. ഇതിനായി ബാങ്കുകൾക്ക് വ്യക്തമായ മാർഗനിർദേശവും നൽകി. ബാങ്കിലെത്തുന്ന പഴയ നോട്ടുകൾ ശേഖരിച്ച് റിസർവ് ബാങ്കിനെ ഏൽപിച്ചാൽ പകരം പുതിയ കറൻസി ബാങ്കുകൾക്ക് നൽകാനായിരുന്നു നടപടി. ഇതാണ് അട്ടിമറിക്കപ്പെടുന്നത്. ജൂലായ് ഒന്നുമുതൽ ഇത് നടപ്പാക്കാൻ നിർദ്ദേശം ലഭിച്ചതോടെ മിക്ക ബാങ്കുകളും പഴയ കറൻസി സ്വീകരിക്കാതായതോടെ ഉപഭോക്താക്കളാണ് കുഴങ്
തിരുവനന്തപുരം: കള്ളനോട്ടുകൾ തടയുന്നതിന് പഴയ കറൻസി തിരിച്ചുവിളിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം പൊതുമേഖലാ, വാണിജ്യബാങ്കുകൾ അട്ടിമറിക്കുന്നതായി ആരോപണം. 2005ന് മുമ്പുള്ള കറൻസികൾ ശേഖരിച്ച് തിരികെ റിസർവ്ബാങ്കിനെ ഏൽപിക്കാനായിരുന്നു ബാങ്കുകൾക്കുള്ള നിർദ്ദേശം. പക്ഷേ, ഇതിനുപകരം പഴയ നോട്ട് സ്വീകരിക്കാതിരിക്കുന്ന നയമാണ് മിക്ക ബാങ്കുകളും സ്വീകരിച്ചത്. ഇതോടെ ഇടപാടുകാരും കുഴങ്ങുന്ന സ്ഥിതിയാണ് ബാങ്കുകളിലെന്നാണ് റിപ്പോർട്ടുകൾ.
2005ന് മുമ്പ് പുറത്തിറങ്ങിയ പല സീരിയൽ നമ്പരുകളിലേയും നോട്ടുകൾ രാജ്യത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് അവ പിൻവലിക്കാൻ റിസർവ് ബാങ്ക് നീക്കം തുടങ്ങിയത്. ഇതിനായി ബാങ്കുകൾക്ക് വ്യക്തമായ മാർഗനിർദേശവും നൽകി. ബാങ്കിലെത്തുന്ന പഴയ നോട്ടുകൾ ശേഖരിച്ച് റിസർവ് ബാങ്കിനെ ഏൽപിച്ചാൽ പകരം പുതിയ കറൻസി ബാങ്കുകൾക്ക് നൽകാനായിരുന്നു നടപടി. ഇതാണ് അട്ടിമറിക്കപ്പെടുന്നത്.
ജൂലായ് ഒന്നുമുതൽ ഇത് നടപ്പാക്കാൻ നിർദ്ദേശം ലഭിച്ചതോടെ മിക്ക ബാങ്കുകളും പഴയ കറൻസി സ്വീകരിക്കാതായതോടെ ഉപഭോക്താക്കളാണ് കുഴങ്ങുന്നത്. പുതിയതും പഴയതും ഇടകലർന്ന് ലഭിക്കുന്നത് അതത് ബാങ്കുകളിൽ സോർട്ടുചെയ്യുന്നതിന് പ്രത്യേകം ആളെ ചുമതലപ്പെടുത്തേണ്ടിവരുമെന്ന തൊടുന്യായം പറഞ്ഞാണ് ഉപഭോക്താക്കളിൽനിന്ന് പഴയ നോട്ട് സ്വീകരിക്കാതിരിക്കുന്നത്. ഇത് മിക്കയിടത്തും ഇടപാടുകാരുമായി തർക്കമുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.
കള്ള നോട്ട് വ്യാപനം തടയാനും പൂഴ്‌ത്തിവച്ച പണം പുറത്തിറക്കാനുമാണ് ആർ.ബി.ഐ നിശ്ചിത കാലാവധിക്കുള്ളിലെ നോട്ടുകൾ പിൻവലിക്കുന്നത്. ഇത് മുമ്പും പലപ്പോഴും ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള തീരുമാനവുമാണ്. പഴക്കമേറിയവയുടെ മാതൃകയിൽ രഹസ്യ കോഡുകൾ സഹിതം വ്യാജ നോട്ടുകൾ വിപണിയിൽ വ്യാപകമാണെന്ന് പരാതി സജീവമാണ്. യഥാർത്ഥ നോട്ടുകൾക്കിടയിൽ പലപ്പോഴും ഇവ ബാങ്കുകളിലെത്തുമ്പോഴാണ് പിടിവീഴുന്നത്. ഇവിടെ പരാതിപ്പെട്ടാലുള്ള പൊല്ലാപ്പോർത്ത് പലപ്പോഴും ഇടപാടുകാർ നഷ്ടംസഹിച്ച് നോട്ടുകൾ കത്തിച്ചുകളയുകയാണ് പതിവ്. ഈ സാഹചര്യത്തിൽ കള്ളനോട്ട് തടയുന്നതിനുള്ള റിസർവ് ബാങ്ക് നടപടിയെ ബാങ്കുകൾ അട്ടിമറിക്കുന്നത്.
2014 ജനുവരിയിൽതന്നെ നോട്ടുകളുടെ വിതരണം നിർത്താൻ ആർ.ബി.ഐ തീരുമാനിച്ചിരുന്നു.2016 ജൂൺ 30 വരെ മാത്രമേ അത്തരം നോട്ടുകൾ മാറ്റിയെടുക്കാനാവൂ എന്ന ആർ.ബി.ഐ നിർദേശമാണ് ബാങ്കുകൾ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നത്. പഴയ നോട്ട് സ്വീകരിക്കേണ്ടെന്ന നിലപാടെടുത്തത് വ്യാപാരികൾ, കരാറുകാർ തുടങ്ങിയ വൻകിടക്കാരുടെയും സാധാരണക്കാരുടെയും ബാങ്ക് ഇടപാടുകൾക്ക് തടസ്സമായി. ജൂലൈ ഒന്നു മുതൽ തെരഞ്ഞെടുത്ത ശാഖകളിലൂടെ നോട്ടുകൾ തിരിച്ചെടുക്കാനായിരുന്നു ആർ.ബി.ഐ തീരുമാനം. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലെ ശാഖകളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.
അതേസമയം, 2005ന് മുമ്പുള്ളവക്കു പകരം നോട്ടു നൽകുന്നത് മാത്രമാണ് ആർ.ബി.ഐ ശാഖകളിലേക്ക് മാറ്റിയതെന്നും ഇവക്ക് തുടർന്നും നിയമപരമായി സാധുതയുണ്ടെന്നും ആർ.ബി.ഐ നിർദേശത്തിലെ മുന്നാം ഖണ്ഡികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ബാങ്കുകൾ പഴയ നോട്ട് ഉപയോഗിച്ചുള്ള ഇടപാടുകൾ വിലക്കിയത്. 2005ന് മുമ്പുള്ള നോട്ടുകൾ എല്ലാ ബാങ്കുകളും സ്വീകരിക്കുകയും അത് തിരിച്ച് വിതരണത്തിന് നൽകാതെ റിസർവ് ബാങ്കിൽ എത്തിക്കുകയുമാണ് വേണ്ടതെന്ന് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂനിയൻ കേരള സർക്കിൾ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാഘവൻ വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കുകൾ പഴയ നോട്ടിന് വിലക്കേർപ്പെടുത്തിയതോടെ വ്യാപാര സ്ഥാപനങ്ങളും അതേ നിലപാടിലേക്കു നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവരും പഴയ നോട്ട് സ്വീകരിക്കില്ലെന്ന നിലവന്നാൽ അത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് റിസർവ് ബാങ്ക് അധികൃതരും. അതിനാൽ പഴയ നോട്ട് സ്വീകരിക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോകുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അവർ നൽകിയതായാണ് വിവരം.