നി പുറത്തേക്ക് പോകുമ്പോൾ എംടിഎം കാർഡ് എടുക്കാൻ മറന്നാലും ടെഷൻ അടിക്കേണ്ട.കാർഡില്ലാതെ എ.ടി.എം കൗണ്ടറുകളിൽ നിന്ന് പണമെടുക്കാനുള്ള സംവിധാനം സൗദിയിൽ ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. പ്രത്യേക കോഡ് നമ്പർ ഉപയോഗിച്ച് പ്രതിദിനം ആയിരം റിയാൽ വരെ പിൻവലിക്കാനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.

നിലവിൽ രണ്ടു ബാങ്കുകൾക്കാണ് ഈ സംവിധാനം ഉള്ളത്. ഉടൻ എല്ലാ ബാങ്കുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് ബാങ്ക് ഇൻഫർമേഷൻ സെക്രട്ടറി തൽഹത് ഹാഫിദ് അറിയിച്ചു.നിബന്ധനകൾക്ക് വിധേയമായി പ്രത്യേക സമയങ്ങളിലാണ് സൗകര്യം ലഭ്യമാക്കുക. സമീപ ഭാവിയിൽ രാജ്യത്തെ 12 വിദേശ ബാങ്കുകളടക്കം 24 ബാങ്കുകളും ഈ സേവനം ലഭ്യമാക്കുമെന്നും തൽഹത് ഫാഹിദ് പറഞ്ഞു.

എ.ടി.എം കാർഡ് മറക്കുകയോ കളഞ്ഞുപോവുകയോ ചെയ്യുന്ന സാഹചര്യത്തിൽ 1000 റിയാൽ വരെ ഒരു തവണ പിൻവലിക്കാനാണ് അടിയന്തര സംവിധാനത്തിലൂടെ സാധിക്കുക. പ്രത്യേക പിൻ നമ്പർ ഉപയോഗിച്ചാണ് ഉപഭോക്താവിന് ഈ സേവനം ലഭിക്കുക.എന്നാൽ സ്ഥായിയായ സംവിധാനം എ.ടി.എം കാർഡ് തന്നെയാണെന്നതിനാൽ അടിയന്തിര സംവിധാനം ആവർത്തിച്ച് ഉപയോഗിക്കാനും എ.ടി.എം കാർഡ് ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് കഴിയില്ല. ഉയർന്ന സുരക്ഷ മാനദണ്ഡവും രഹസ്യസ്വഭാവവും ഉള്ളതാണ് പുതിയ അടിയന്തര സംവിധാനമെന്നും തൽഅത്ത് ഹാഫിള് വിശദീകരിച്ചു.