- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വാക്ക് കേട്ടവർക്ക് പണികിട്ടി; ബാങ്കുകളുടെ കൊള്ളയടി തുടരുന്നു; മിനിമം ബാലൻസ് 1000 രൂപ ആക്കി ഉയർത്തി; ബാലൻസ് ഇല്ലാത്തവർക്ക് കനത്ത പിഴയും
കൊച്ചി : എല്ലാവരേയും ബാങ്ക് അക്കൗണ്ട് ഹോൾഡർമാരാക്കണമെന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ സ്വപ്നം. അതിനായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിലെത്തി. ആളുകളെ അക്കൗണ്ട് എടുപ്പിച്ചു. കൃത്യമായി തന്നെ എടിഎമ്മും അയച്ചു കൊടുത്തു. അങ്ങനെ ബാങ്കിലൂടെ കാശ് എടുത്ത് ശീലക്കാൻ ഗ്രാമീണരുൾപ്പെടെയുള്ളവർ തുടങ്ങുമ്പോൾ ഇരുട്ടടി വരുന്നു. പ്രധാനമന്ത്രി മ
കൊച്ചി : എല്ലാവരേയും ബാങ്ക് അക്കൗണ്ട് ഹോൾഡർമാരാക്കണമെന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ സ്വപ്നം. അതിനായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിലെത്തി. ആളുകളെ അക്കൗണ്ട് എടുപ്പിച്ചു. കൃത്യമായി തന്നെ എടിഎമ്മും അയച്ചു കൊടുത്തു. അങ്ങനെ ബാങ്കിലൂടെ കാശ് എടുത്ത് ശീലക്കാൻ ഗ്രാമീണരുൾപ്പെടെയുള്ളവർ തുടങ്ങുമ്പോൾ ഇരുട്ടടി വരുന്നു. പ്രധാനമന്ത്രി മോദിയുടെ വാക്ക് കേട്ടവർക്ക് പണികിട്ടിയെന്നതാണ് വസ്തുത. സീറോ ബാലൻസ് അക്കൗണ്ട് എന്ന സങ്കൽപ്പം ഇനി നടക്കില്ല. മിനിമം ബാലൻസ് നിരക്കുകളിൽ മാറ്റം വരുത്തിയതോടെയാണ് ഇത്.
സാധാരണ സമ്പാദ്യ ബാങ്ക് അക്കൗണ്ടുകളുടെ ശരാശരി മാസബാക്കി കുത്തനെ ഉയർത്തി റിസർവ്ബാങ്ക് തീരുമാനം. നഗരപരിധിയിലെ ബാങ്കുകളിൽ ഇത് ആയിരവും ഗ്രാമീണമേഖലയിൽ അഞ്ഞൂറും ആക്കി. പൊതുമേഖലാ ബാങ്കുകളിൽ ഏപ്രിൽ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിലായി.പുതിയ തീരുമാനപ്രകാരം ഇനിമുതൽ ചെക്ക്‌ബുക്കുള്ള അക്കൗണ്ടുകളിലും ഇല്ലാത്ത അക്കൗണ്ടുകളിലും മെട്രോ, അർബൻ, സെമി അർബൻ പരിധിയിലെ ബാങ്കുകൾക്ക് കുറഞ്ഞ മാസബാക്കി 1000 രൂപയായിരിക്കണം. ഗ്രാമീണമേഖലയിൽ അഞ്ഞൂറും.
നേരത്തെ കുറഞ്ഞ ബാക്കി അക്കൗണ്ടുകളിൽ നിലനിർത്തിയില്ലെങ്കിൽ സേവനികുതിയുൾപ്പെടെ 30 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. ഇപ്പോൾ പിഴത്തുക കൂട്ടി. സേവനികുതിക്ക് പുറമെയാണ് പിഴത്തുക. 20 രൂപ മുതൽ 40 രൂപ വരെ പിഴത്തുക വാങ്ങും. പുതിയ നിർദ്ദേശം സാധാരണക്കാരായ അക്കൗണ്ട് ഉടമകളെ സാരമായി ബാധിക്കും. പൊതുമേഖലാ ബാങ്കുകളിലെ അക്കൗണ്ടുകളിൽ 60 ശതമാനത്തിലേറെയും സാധാരണ സമ്പാദ്യ ബാങ്ക് അക്കൗണ്ടുകളാണ്. ഇവയിൽ ഭൂരിഭാഗവും നഗരപരിധിയിലെ ശാഖകളിൽ അക്കൗണ്ടുകളുള്ളവരാണ്.
ഇതിൽത്തന്നെ 80 ശതമാനവും 1000 രൂപ കുറഞ്ഞ ബാക്കി നിലനിർത്താനാകാത്തവരാണ്. എല്ലാ ജനങ്ങൾക്കും ബാങ്ക് അക്കൗണ്ട് വേണമെന്നും ആവശ്യമനുസരിച്ച് ബാങ്ക് വായ്പ അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴാണ് പുതിയ തീരുമാനം. മുമ്പ് ഏതുതരം അക്കൗണ്ടുകൾക്കും കുറഞ്ഞ ബാക്കി അഞ്ചു രൂപയായിരുന്നു. പിന്നീടത് 10 രൂപയായും 100 രൂപയായും 500 രൂപയായും വർധിപ്പിച്ചു.
പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടുകൾവഴി മാത്രമേ വിതരണംചെയ്യൂ എന്ന് എണ്ണക്കമ്പനികൾ നിർബന്ധം പുലർത്തിയതോടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ടായി. ഇതിലേറെയും സമ്പാദ്യ അക്കൗണ്ടുകളാണ്. പാചകവാതക സബ്‌സിഡിയാകട്ടെ 180 രൂപയിൽ താഴെയും. ഇത്തരം അക്കൗണ്ടുകളിൽ കുറഞ്ഞ മാസബാക്കി തുക ഇല്ലെങ്കിൽ ഉടമകൾ സബ്‌സിഡി കിട്ടാൻ ബാങ്കിന് പിഴയൊടുക്കേണ്ട ഗതികേടിലാണ്. ചരുക്കം പറഞ്ഞാൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഗ്യാസിന്റെ സബ്‌സിഡി തുക ബാങ്ക് സ്വന്തമാക്കും.