തിരുവനന്തപുരം: രാജ്യത്തെ ബാങ്കുകൾ ഇനി മാസത്തിൽ രണ്ടു ശനിയാഴ്ചകളിൽ മാത്രമേ പ്രവർത്തിക്കൂ. ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകൾ ബാങ്കുകൾക്കു സമ്പൂർണ പ്രവൃത്തിദിനങ്ങളായും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിദിനങ്ങളായും പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവായി. സെപ്റ്റംബർ അഞ്ചുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. നിലവിൽ രാവിലെ പത്തു മുതൽ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് പ്രവർത്തി സമയം.

ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ബാങ്ക് യൂണിയനുകളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് നിലവിൽ പ്രവൃത്തിദിവസമായിരുന്നു.