- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ മാമോദീസ മുക്കിയാൽ പിള്ളേര് ബാക്കിയുണ്ടാവുമോ തിരുമേനീ..? കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കുന്ന ആർച്ച് ബിഷപ്പിന്റെ മാമോദീസ മുക്കലിനെതിരെ വിശ്വാസികൾ
ആക്രമണകരവും അപകടകരവുമായ രീതിയിൽ കൊച്ചുകുഞ്ഞുങ്ങളെ മാമോദീസ മുക്കുന്ന ജോർജിയയിലെ ആർച്ച്ബിഷപ്പിനെതിരെ ശക്തമായ വിമശർനവും ആശങ്കയും രേഖപ്പെടുത്തി വിശ്വാസികൾ രംഗത്തെത്തി. മാമോദീസയ്ക്കായി കുഞ്ഞുങ്ങളെ ഇത്തരത്തിൽ പൂർണമായും വെള്ളത്തിൽ മുക്കിപ്പിടിച്ചാൽ അവരുടെ ജീവൻ ബാക്കിയുണ്ടാകുമോയെന്ന ചോദ്യമാണ് അവർ ഉത്കണ്ഠയോടെ ഉയർത്തിയിരിക്കുന്നത്. ദി പാട്രിയാക് ഓഫ് ദി ജോർജിയൻ ഓർത്തഡോക്സ് ചർച്ചായ ആർച്ച് ബിഷപ്പ് ഇലിയയാണീ അപകടകരമായ മാമോദീസ നിർവഹിച്ച് വരുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോയും പുറത്ത് വന്നിട്ടുമുണ്ട്. തലകീഴായി പിടിച്ചാണ് ഇദ്ദേഹം പരുക്കനായി കുട്ടികളെ വെള്ളത്തിൽ മുക്കുന്നത്. ഇന്നലെയും ഇത്തരത്തിലുള്ള ചടങ്ങ് നടന്നിട്ടുണ്ടെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. വളരെ അനായാസം കുട്ടികളെ എടുത്തുയർത്തി വേഗതയിൽ വെള്ളത്തിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. വെള്ളത്തിൽ പൂർണമായും മുങ്ങുന്ന കുട്ടികൾ പേടിച്ച് വിറച്ച് കരയുന്നതും ചിത്രങ്ങളിൽ കാണാം.ടിബിലിസിയിൽ ഇന്നലെ നടന്ന ചടങ്ങിൽ ഈ പുരോഹിതൻ 780 കുട്ടികളെ ഇത്തരത്തിൽ മാമോദീസ മുക്
ആക്രമണകരവും അപകടകരവുമായ രീതിയിൽ കൊച്ചുകുഞ്ഞുങ്ങളെ മാമോദീസ മുക്കുന്ന ജോർജിയയിലെ ആർച്ച്ബിഷപ്പിനെതിരെ ശക്തമായ വിമശർനവും ആശങ്കയും രേഖപ്പെടുത്തി വിശ്വാസികൾ രംഗത്തെത്തി. മാമോദീസയ്ക്കായി കുഞ്ഞുങ്ങളെ ഇത്തരത്തിൽ പൂർണമായും വെള്ളത്തിൽ മുക്കിപ്പിടിച്ചാൽ അവരുടെ ജീവൻ ബാക്കിയുണ്ടാകുമോയെന്ന ചോദ്യമാണ് അവർ ഉത്കണ്ഠയോടെ ഉയർത്തിയിരിക്കുന്നത്. ദി പാട്രിയാക് ഓഫ് ദി ജോർജിയൻ ഓർത്തഡോക്സ് ചർച്ചായ ആർച്ച് ബിഷപ്പ് ഇലിയയാണീ അപകടകരമായ മാമോദീസ നിർവഹിച്ച് വരുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോയും പുറത്ത് വന്നിട്ടുമുണ്ട്. തലകീഴായി പിടിച്ചാണ് ഇദ്ദേഹം പരുക്കനായി കുട്ടികളെ വെള്ളത്തിൽ മുക്കുന്നത്. ഇന്നലെയും ഇത്തരത്തിലുള്ള ചടങ്ങ് നടന്നിട്ടുണ്ടെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
വളരെ അനായാസം കുട്ടികളെ എടുത്തുയർത്തി വേഗതയിൽ വെള്ളത്തിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. വെള്ളത്തിൽ പൂർണമായും മുങ്ങുന്ന കുട്ടികൾ പേടിച്ച് വിറച്ച് കരയുന്നതും ചിത്രങ്ങളിൽ കാണാം.ടിബിലിസിയിൽ ഇന്നലെ നടന്ന ചടങ്ങിൽ ഈ പുരോഹിതൻ 780 കുട്ടികളെ ഇത്തരത്തിൽ മാമോദീസ മുക്കിയിട്ടുണ്ട്. ഇലിയ ഇത്തരത്തിലുള്ള മാമോദീസാ ചടങ്ങുകൾ വർഷത്തിൽ നാല് പ്രാവശ്യമാണ് നടത്തുന്നത്. രണ്ട് കുട്ടികളുള്ള കുടുംബത്തിൽ പിന്നീട് ജനിക്കുന്ന കുട്ടിക്ക് താൻ നേരിട്ടെത്തി മാമോദീസാ ചടങ്ങ് നിർവഹിക്കുമെന്ന് ആർച്ച് ബിഷപ്പ് 2007ൽ വാഗ്ദാനം ചെയ്തിരുന്നു. ജനനനിരക്ക് കുറഞ്ഞ ജോർജിയയിൽ അദ്ദേഹത്തിന്റെ ആഹ്വാനം ഗുണം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിയാണീ ആർച്ച് ബിഷപ്പെന്നും റിപ്പോർട്ടുണ്ട്.
താൻ മാമോദീസ മുക്കുന്ന ഓരോ കുട്ടിയുടെയും ഗോഡ്ഫാദറായിട്ടാണ് ഈ ആർച്ച് ബിഷപ്പ് അറിയപ്പെടുന്നത്. നിലവിൽ അദ്ദേഹം ഇത്തരത്തിൽ 30,000 കുട്ടികളുടെ ഗോഡ്ഫാദറായിരിക്കുന്നു. ഇദ്ദേഹത്തിന്ററെ അപകടകരമായ മാമോദീസയെ നിരവധി പേർ വിമർശിക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് ആരാധകർ ഏറെയാണ്. മുൻ സോവിയറ്റ് യൂണിയനിൽ പെട്ടിരുന്ന രാജ്യമായ ജോർജിയയിൽ ഓർത്തഡോക്സാണ് കൂടുതൽ. ഓർത്തഡോക്സ് ലോകത്തിൽ ജോർജിയൻ ഓർത്തഡോക്സ് ചർച്ച് വളരെ പുരാതന വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരാണ്.