- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 500 മീറ്റർ ദൂരപരിധി ബാധകമല്ലെന്ന് സുപ്രീംകോടതി പറഞ്ഞതോടെ ഭൂരിപക്ഷം ബാറുകളും തുറക്കും; സുധീരന്റെ പിടിവാശിയിൽ പൊളിഞ്ഞ നഗരങ്ങളിലെ ബാറുകൾ എല്ലാം തുറക്കുന്നു; താഴു വീണ ബിവറേജസ് ഔട്ട് ലെറ്റുകൾക്കും നല്ല കാലം
കൊച്ചി: സർക്കാരിന്റെ പുതിയ മദ്യനയത്തിനൊപ്പം നഗരമേഖലകളിൽ ദേശീയ, സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ പരിധിയിൽ ബാറുകൾക്കും മദ്യക്കടകൾക്കും നിരോധനമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതോടെ എല്ലാം പഴയ പടിയാകും. പൂട്ടിയ ബാറുകളിൽ ബഹുഭൂരിഭാഗവും തുറക്കും. സുധീരന്റെ നിയമ പോരാട്ടവും ഇനി ബാറുകൾക്ക് വിനയാകില്ല. നഗരങ്ങളിലെ എല്ലാ ബാറുകളും തുറക്കും. ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും വീണ്ടും വരും. ദേശീയപാതകളിലെ നഗരപ്രദേശം നഗരപാതയാക്കി മാറ്റിയാൽ സംസ്ഥാനത്ത് നൂറോളം ബാറുകൾ ഉൾപ്പെടെ നൂറ്റിയൻപതിലേറെ മദ്യശാലകളും ബവ്‌റിജസ് കോർപറേഷന്റേതുൾപ്പെടെ മുപ്പതോളം ചില്ലറ മദ്യവിൽപനശാലകളും വീണ്ടും തുറക്കും. ദേശീയപാതകളുടെ കോർപറേഷൻ, മുനിസിപ്പാലിറ്റി അതിർത്തിക്കുള്ളിലെ ഭാഗമാണ് സിറ്റി റോഡായി പരിഗണിക്കുന്നത്. കേരളത്തിൽ ആറു കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും സിറ്റി റോഡ് മാനദണ്ഡം വരും. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാല നിരോധന ഉത്തരവ് വരുമ്പോൾ സംസ്ഥാനത്ത് 815 ബീയർ പാർലറുകളാണ് ഉണ്ടായിരുന്നത്. ഉത്തരവോടെ 3
കൊച്ചി: സർക്കാരിന്റെ പുതിയ മദ്യനയത്തിനൊപ്പം നഗരമേഖലകളിൽ ദേശീയ, സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ പരിധിയിൽ ബാറുകൾക്കും മദ്യക്കടകൾക്കും നിരോധനമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതോടെ എല്ലാം പഴയ പടിയാകും. പൂട്ടിയ ബാറുകളിൽ ബഹുഭൂരിഭാഗവും തുറക്കും. സുധീരന്റെ നിയമ പോരാട്ടവും ഇനി ബാറുകൾക്ക് വിനയാകില്ല. നഗരങ്ങളിലെ എല്ലാ ബാറുകളും തുറക്കും. ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും വീണ്ടും വരും.
ദേശീയപാതകളിലെ നഗരപ്രദേശം നഗരപാതയാക്കി മാറ്റിയാൽ സംസ്ഥാനത്ത് നൂറോളം ബാറുകൾ ഉൾപ്പെടെ നൂറ്റിയൻപതിലേറെ മദ്യശാലകളും ബവ്‌റിജസ് കോർപറേഷന്റേതുൾപ്പെടെ മുപ്പതോളം ചില്ലറ മദ്യവിൽപനശാലകളും വീണ്ടും തുറക്കും. ദേശീയപാതകളുടെ കോർപറേഷൻ, മുനിസിപ്പാലിറ്റി അതിർത്തിക്കുള്ളിലെ ഭാഗമാണ് സിറ്റി റോഡായി പരിഗണിക്കുന്നത്. കേരളത്തിൽ ആറു കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും സിറ്റി റോഡ് മാനദണ്ഡം വരും. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാല നിരോധന ഉത്തരവ് വരുമ്പോൾ സംസ്ഥാനത്ത് 815 ബീയർ പാർലറുകളാണ് ഉണ്ടായിരുന്നത്. ഉത്തരവോടെ 341 പാർലറുകൾ പൂട്ടി. ഇതിൽ ത്രീ സ്റ്റാറുകൾക്ക് എല്ലാം ബാർ ലൈസൻസ് കൊടുക്കുന്ന സർക്കാർ നയവും എത്തി.
അതുകൊണ്ട് തന്നെ ത്രീസ്റ്റാർ ഹോട്ടലിലെല്ലാം ബാറുകളെത്തും. ബാക്കിയെല്ലാം ബിയർ പാർലറായും തുറക്കാം. സർക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് ത്രീ ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിക്കും. സിറ്റി റോഡ് പ്രഖ്യാപനം വന്നാൽ അതിന്റെ ആനുകൂല്യത്തിൽ നൂറോളം ബാറുകൾ തുറക്കാം. ത്രീ ഫോർ സ്റ്റാർ അല്ലാത്തവയ്ക്ക് ബീയർവൈൻ പാർലർ ലൈസൻസ് ലഭിക്കാനും തടസ്സമില്ല. 1997വരെ ദേശീയപാതകളുടെ നഗരപ്രദേശത്തെ ഭാഗം സിറ്റി റോഡുകൾ ആയിരുന്നു. പിന്നീടാണ് റോഡ് തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതുവരെയുള്ള എല്ലാ ഭാഗവും ദേശീയപാതയായത്.
ദേശീയ, സംസ്ഥാന പാതകളിലെ ബാറുകളും മദ്യശാലകളും നിരോധിച്ച മുൻ ഉത്തരവ് പൂർണ നിരോധനമല്ലെന്നും നഗരപരിധിക്കുള്ളിലെ റോഡുകളെ ഹൈവേ വിഭാഗത്തിൽനിന്ന് ഒഴിവാക്കി ബാറിന് അനുമതി നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയതാണ് നിർണ്ണായകം. ഹെവേകളിലെ ദീർഘദൂര യാത്രകളിൽ അതിവേഗത്തിൽ വാഹനമോടിക്കുന്നവർ മദ്യപിക്കുന്നതു തടയാനാണ് ബാറുകൾ നിരോധിച്ച് ഉത്തരവിട്ടത്. നഗരപരിധിക്കുള്ളിൽ അത്തരം സാഹചര്യമില്ല. നഗരത്തിനകത്തും പുറത്തുമുള്ള റോഡുകളെ ഒരുപോലെ പരിഗണിക്കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതാണ് ബാറുടമകൾക്ക് നല്ല കാലമെത്തിക്കുന്നത്.
ചില റോഡുകളെ ഹൈവേ വിഭാഗത്തിൽനിന്ന് ഒഴിവാക്കി ബാറുകൾക്കും മദ്യശാലകൾക്കും പ്രവർത്തനാനുമതി നിലനിർത്തിയ ചണ്ഡിഗഡ് ഭരണകൂടത്തിന്റെ തീരുമാനം ചോദ്യംചെയ്ത് 'അറൈവ് സേഫ് സൊസൈറ്റി' നൽകിയ ഹർജി പരിഗണിക്കവേയാണു കോടതി നിരീക്ഷണം. റോഡുകളെ ഹൈവേ വിഭാഗത്തിൽനിന്ന് ഒഴിവാക്കിയതു യുക്തിപൂർവമായ വിവേചനത്തിന്റെ അടിസ്ഥാനത്തിലാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ചണ്ഡിഗഡ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി, വാദം കേൾക്കൽ 11ലേക്കു നീട്ടി. ബംഗാൾ ഉൾപ്പെടെ ചില സംസ്ഥാനങ്ങളും ഹൈവേ ഒഴിവാക്കി മദ്യശാലകൾക്കു പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
അതിനിടെ, പാതയോര മദ്യശാലകൾ നിരോധിച്ചതു ചോദ്യംചെയ്തു കേരള ബാർ ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് എംപ്ലോയീസ് അസോസിയേഷൻ (എഐടിയുസി) അഡ്വ. വി.കെ.ബിജു മുഖേന സുപ്രീം കോടതിയെ സമീപിച്ചു. വിധിമൂലം നേരിട്ടും അല്ലാതെയും ആയിരക്കണക്കിനു തൊഴിലാളികൾക്കു ജോലി നഷ്ടമായതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രധാന ഹർജിക്കൊപ്പം ഈ ഹർജിയും പരിഗണിക്കുമെന്നു കോടതി അറിയിച്ചു.