- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്കുള്ളിൽ കെ എം മാണി ഒറ്റപ്പെടുന്നു; ഒപ്പം രാജി വെയ്ക്കമെന്നു സമ്മതിച്ച പി ജെ ജോസഫലിന് ഇപ്പോൾ മൗനം; വലിച്ചു നിലത്തടിച്ച ആഹ്ലാദത്തിൽ പിസി ജോർജ്; തുടരന്വേഷണത്തിന്റെ പേരിൽ രാജിയില്ലെന്ന കീഴ്വഴക്കത്തെ ചൂണ്ടി മാണി
തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് വിജലൻസ് കോടതിയുടെ ഉത്തരവ് വന്നതോടെ കേരളാ കോൺഗ്രസിനുള്ളൽ കെഎം മാണി ഒറ്റപ്പെടുന്നു. കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗം വീണ്ടും മൗനത്തിലായി. പിസി ജോർജാവട്ടെ അഹ്ലാദത്തിലും. ജോസഫിന്റെ മൗനമാകും വരും മണിക്കൂറിൽ മാണിയുടെ രാഷ്ട്രീയ ഭാവി
തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് വിജലൻസ് കോടതിയുടെ ഉത്തരവ് വന്നതോടെ കേരളാ കോൺഗ്രസിനുള്ളൽ കെഎം മാണി ഒറ്റപ്പെടുന്നു. കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗം വീണ്ടും മൗനത്തിലായി. പിസി ജോർജാവട്ടെ അഹ്ലാദത്തിലും. ജോസഫിന്റെ മൗനമാകും വരും മണിക്കൂറിൽ മാണിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാവുക. ചാനൽ ചർച്ചയിൽ മാണിയെ പിന്തുണച്ച് നിന്ന പലരും കോടതി വിധിയോടെ നിശബ്ദരായി. ഇതും മാണിയുടെ രാജിക്ക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശക്തമായ വാദം ഉയരുമെന്നതിന്റെ സൂചനയാണ്. മാണി രാജിവച്ചാലും താൻ രാജി വയ്ക്കില്ലെന്ന് അടുപ്പക്കാരോട് ജോസഫ് വ്യക്തമാക്കി കഴിഞ്ഞു. ഇത് കേരളാ കോൺഗ്രസിൽ പുതിയ ശാക്തീകരണത്തിന് വഴിവക്കും. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും മാണിയെ കൈവിടുമെന്നാണ് സൂചന.
ബാർ കോഴ ആരോപണം ഉയർന്നപ്പോഴും ജോസഫ് തുടക്കത്തിൽ മൗനത്തിലായിരുന്നു. എന്നാൽ അട്ടിമറി ആരോപണങ്ങൾ പിസി ജോർജിന് നേരെ നീണ്ടതോടെ ജോസഫ് പതുക്കെ പ്രതികിരക്കുകയായിരുന്നു. അതു ജോർജിനോട് കടുത്ത വിരോധമുള്ള ഫ്രാൻസിസ് ജോർജിനേയും ആന്റണി രാജുവിനേയും പോലുള്ള നേതാക്കളുടെ ഉപദേശം മാനിച്ച്. ഈ നീ്ക്കത്തിലൂടെ ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതെല്ലാം ജോസഫിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ഇപ്പോൾ ബാർ കോഴയിൽ കോടതി വിധി എതിരാകുമ്പോൾ ജോർ്‌ജെന്ന സാഹചര്യം പാർട്ടിക്കുള്ളിൽ ജോസഫിനില്ല. മാണിയെ വെട്ടി കേരളാ കോൺഗ്രസ് പിടിക്കാനുള്ള സുവർണ്ണവസരമായി ഇത് ജോസഫിന് മുന്നിലുണ്ട്. അടിയുലഞ്ഞ് നിൽക്കുന്ന മാണി വിഭാഗവും തീരുമാനം എടുക്കാനാകെ നിൽക്കുമ്പോൾ കേരളാ കോൺഗ്രസിലും നിർണ്ണായ മാറ്റം വേണമെന്ന വാദം ജോസഫ് പക്ഷം ഉയർത്തും.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ താൻ പറഞ്ഞതാണ് ശരിയെന്ന് വാദിക്കാൻ ജോർജിന് കരുത്ത് നൽകുന്നതാണ് കോടതി വിധി. നിയമസഭാ അംഗത്വം അയോഗ്യമാക്കാൻ മാണി ഗ്രൂപ്പ് നടത്തിയ നീക്കങ്ങൾ അവസാന ഘട്ടത്തിലാണ്. എംഎൽഎ സ്ഥാനം രാജിവച്ച് അയോഗ്യതാ പ്രശ്‌നത്തിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുന്ന ജോർജ് ഇടതു പക്ഷത്ത് നിന്ന് ആഞ്ഞെടിക്കും. തന്നെ ഒറ്റപ്പെടുത്തിയവരെ വലിച്ച് താഴെയിടുമെന്ന് ജോർജ് പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ബാർ കോഴയിൽ മാണി രാജി വച്ചാൽ അത് ജോർജിന്റെ വിജയമാകും. ജോസഫിനേയും സ്വാധീനിച്ച് മാണിയെ പ്രതിക്കൂട്ടിലാക്കാൻ ജോർജ് ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളാ കോൺ്ഗ്രസിലെ ചില മുതിർന്ന നേതാക്കളുടെ പിന്തുണയും ഈ വിഷയത്തിൽ ഉണ്ടെന്ന് ജോർജ് തന്നെ വിശദീകരിച്ചിട്ടുണ്ട്. യുഡിഎഫിൽ ഒറ്റെപ്പെട്ടു നിൽക്കുന്ന മാണിക്ക് പാർട്ടിയിൽ നിന്നും കലാപക്കൊടി ഉയർത്തി കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ജോർജിന്റെ ലക്ഷ്യം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിരും മറ്റും ഇനി ബാർ കോഴയാകും പ്രചരണ വിഷയം. വിജിലൻസ് കുറ്റവിമുക്തനാക്കിയതിന്റെ സന്തോഷം പൊതു സമ്മേളനത്തിലൂടെ പ്രകടിപ്പിച്ചാണ് മാണി പ്രചരണം തുടങ്ങിയത്. എന്നാൽ ഇതൊക്കം പൊള്ളയായിരുന്നുവെന്ന് ഇടതു പക്ഷം ആരോപിക്കും. സൗഹൃദ മത്സരങ്ങൾക്ക് തയ്യാറായി നിൽക്കുന്ന കോൺഗ്രസും പാലയിൽ മാണിക്ക് പണി കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഈ കോടതി വിധി കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിറയ്ക്കുമ്പോൾ പാലായിൽ മാണിയുടെ പാർട്ടി പ്രതിസന്ധിയിലാകും. ഈ സാഹചര്യം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൗനത്തിലായത്. കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിനൊപ്പമാകും മുഖ്യമന്ത്രി നിൽക്കുക. കോട്ടയത്ത് കോൺഗ്രിസനു വേണ്ടി മുഖ്യമന്ത്രി അനുനയ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും മാണി വഴങ്ങിയില്ല. അതുകൊണ്ട് തന്നെ ഇനി മാണിയെ പിന്തുണയ്ക്കരുതെന്നാണ് എ ഗ്രൂപ്പും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
മുന്നണി മാറി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കളികൾ തുടങ്ങുന്നതിനിടെയായിരുന്നു ബാർ കോഴ ആരോപണം ഉയർന്നത്. മാണിയെ കൂടെ നിർത്തി അഞ്ചുവർഷം ഭരണത്തിൽ തുടരാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് കരുത്തു പകരുന്നതായിരുന്നു ഇത്. അതിനൊപ്പം രമേശ് ചെന്നിത്തലയ്ക്ക് എതിരെ അട്ടിമറി ആരോപണം ഉയർത്താനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു. തനിക്കെതിരെ ഉയർന്ന സോളാർ ആരോപണങ്ങളും മറികടക്കാൻ ഇതിലൂടെ ആയി. എന്നാൽ അരുവിക്കര തെരഞ്ഞെടുപ്പിലെ വിജയത്തോടെ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രശ്‌നങ്ങൾ പകുതി തീർന്നു. സർക്കാരിന് കാലാവധി തീരാൻ മാസങ്ങൾ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ അംഗ ബലത്തിലെ കുറവ് കാട്ടി മുഖ്യമന്ത്രിയെ വിരട്ടുകയെന്ന തന്ത്രവും മാണിക്ക് ഇനി നടപ്പാക്കാനാവില്ല. ഇതിനൊപ്പം പിജെ ജോസഫിന്റെ എതിർപ്പിൽ പൊതിഞ്ഞ മൗനവും പ്രതിസന്ധി കൂട്ടുന്നു. പീഡന ആരോപണം ഉയർന്നപ്പോൾ രാജി വച്ച ചരിത്രമുള്ള നേതാവാണ് പിജെ ജോസഫ്. കോടതി കുറ്റവിമുക്തനാക്കിയ ശേഷമാണ് അധികാര സ്ഥാനത്ത് തിരിച്ചെത്തിയത്.
ഇതെല്ലാം ഉയർത്തി രാജിവയ്ക്കുന്നതാണ് നല്ലതെന്ന ഉപദേശമാകും മാണിക്ക് ജോസഫ് നൽകുക. രാജിവയ്ക്കാതെ കടിച്ചു തൂങ്ങിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മുഴുവൻ മാണിയുടെ മേൽ വരികയും ചെയ്യും. ഇങ്ങനെ അമ്പതുകൊല്ലത്തെ നിയമസഭാ പ്രവർത്തനത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് പാലാക്കാരുടെ എംഎൽഎ വഴുതി വീണിരിക്കുന്നത്.