- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്കുമാർ ഉണ്ണി മന്ത്രി മാണിക്ക് പണം കൊടുക്കുന്നത് കണ്ടെന്ന അമ്പിളിയുടെ മൊഴി ശരി; ബിജു രമേശിന്റെ ഡ്രൈവറുടെ നുണപരിശോധനാ ഫലം പുറത്ത്; ശാസ്ത്രീയ പരിശോധനാ ഫലം മുഖവിലയ്ക്കെടുക്കാൻ വിജിലൻസും; ധനമന്ത്രിക്കും സർക്കാറിനും മേൽ കുരുക്കു മുറുകുന്നു
തിരുവനന്തപുരം: തങ്ങളുടെ മദ്യവ്യവസായം നശിപ്പിക്കാൻ ഇടയാക്കിയ സംസ്ഥാന സർക്കാറിനെതിരെ പോരാട്ടം നടത്താൻ ബാറുടമ ബിജു രമേശിന് പിന്നിലായി മറ്റ് മദ്യവ്യവസായികളും അണിനിരന്നതിന് പിന്നാലെ അവർക്ക് അനുകൂലമായി സാക്ഷിമൊഴിയും. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി ശരിയാണെന്ന് ശാസ്ത്രീയ പരിശോധനാ ഫലത്തിലും തെളിഞ്ഞത് കോഴ കേസിൽ ധനമന്ത്രി കെ
തിരുവനന്തപുരം: തങ്ങളുടെ മദ്യവ്യവസായം നശിപ്പിക്കാൻ ഇടയാക്കിയ സംസ്ഥാന സർക്കാറിനെതിരെ പോരാട്ടം നടത്താൻ ബാറുടമ ബിജു രമേശിന് പിന്നിലായി മറ്റ് മദ്യവ്യവസായികളും അണിനിരന്നതിന് പിന്നാലെ അവർക്ക് അനുകൂലമായി സാക്ഷിമൊഴിയും. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി ശരിയാണെന്ന് ശാസ്ത്രീയ പരിശോധനാ ഫലത്തിലും തെളിഞ്ഞത് കോഴ കേസിൽ ധനമന്ത്രി കെ എം മാണിക്ക് മേൽ കൂടുതൽ കുരുക്കായി. ഇതോടെ ഈ മൊഴി മുഖവിലക്കെടുക്കാൻ വിജിലൻസും നിർബന്ധിതരാകുമെന്ന കാര്യം ഉറപ്പായി.
മാണിക്ക് പണം കൊടുക്കുന്നത് കണ്ടെന്ന ബാറുടമ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാ ഫലമാണ് പുറത്തുവന്നത്. കെഎം മാണിക്ക് പണം കൊടുക്കുന്നത് കണ്ടെന്ന അമ്പിളിയുടെ വാദം നുണപരിശോധനയിലും തെളിഞ്ഞു. നുണപരിശോധന ഫലം വിജിലൻസ് കോടതിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച്ചയായിരുന്നു അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.
അന്വേഷണസംഘം തയ്യാറാക്കിയ നാൽപതോളം ചോദ്യങ്ങൾക്കാണ് നുണപരിശോധനയിൽ അമ്പിളിയിൽ നിന്നും ഉത്തരം തേടിയത്. അമ്പിളിയെ കൂടാതെ അമ്പിളിയുടെ അഭിഭാഷകൻ, ഫോറിൻസ് ലാബ് ഡയറക്ടർ എന്നിവരും പരിശോധന സമയത്ത് അമ്പിളിയോടൊപ്പം ഉണ്ടായിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. പരിശോധന നടപടികൾ വീഡിയോയിൽ പകർത്തിയിട്ടുമുണ്ട്.
ധനമന്ത്രി കെ എം മാണിക്ക് കോഴപ്പണം കൈമാറുന്നതിനായി താൻ ഓടിച്ചിരുന്ന കാറിലാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി മാണിയുടെ വീട്ടിലെത്തിയതെന്ന് അമ്പിളി വിജിലൻസ് അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതോടെ കേസിൽ നിന്നും കുറ്റവിമുക്തനാകാനുള്ള മാണിയുടെ ശ്രമം എളുപ്പത്തിൽ സാധിക്കില്ലെന്ന കാര്യം ഉറപ്പായി.
പരിശോധനാ ഫലം പുറത്തുവരുന്നതിന് മുമ്പ് ബിജു രമേശ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും എതിരായി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. എക്‌സൈസ് മന്ത്രി കെ.ബാബുവിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. മരുമക്കളുടെ പേരിൽ ഡയറി ഫാമും ഏക്കറുകണക്കിന് തോട്ടവും വാങ്ങി. ജനങ്ങളെ വിറ്റുണ്ടാക്കിയ കാശാണ് ബാബുവിന്റെ കൈയിലുള്ളതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
ഈ സർക്കാരിന്റെ കാലത്ത് ബാറുടമകൾ 24 കോടി രൂപ പിരിച്ചു നൽകി. യുഡിഎഫ് എംഎൽഎമാർക്കും പണം നൽകിയിട്ടുണ്ടാകാം. ധനമന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ നൽകി. കൂടുതൽ നൽകണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യം തന്നെ അറിയിച്ചത് ബാബുവാണെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു. മന്ത്രിമാർക്കെതിരായ ബാർകോഴക്കേസിൽ ബിജു രമേശിനു പൂർണ പിന്തുണ നൽകുന്നതിന് ഇന്നലെ ചേർന്ന ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ നിർവാഹകസമിതിയോഗം തീരുമാനിച്ചിരുന്നു.
ഇന്നലത്തെ ബാർ ഹോട്ടൺ ഓണേഴ്‌സ് അസോസിയേഷൻ യോഗത്തിന് ശേഷം സർക്കാറിനും മന്ത്രിമാർക്കുമെതിരെ കൂടുതൽ ആരോപണങ്ങള്ളുമായി രംഗത്തെത്താനാണ് ഉടമകൾ ആലോചിച്ചത്. എന്നാൽ, നേരത്തെ വിജിലൻസ് അന്വേഷണത്തിൽ മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. അന്വേഷണണത്തിൽ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവരെ വിജിലൻസ് കുറ്റവിമുക്തരാക്കും. ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയായതായാണ് സൂചന. മന്ത്രിമാർ കോഴ വാങ്ങിയതിനു തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. നിയമോപദേശത്തിനായി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌പി: ആർ. സുകേശൻ ഡയറക്ടറുടെ അനുമതി തേടിയിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ നുണപരിശോധനാ ഫലം ശരിയാണെന്ന് വ്യക്തമായതോടെ ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ്.
നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാർ ഉടമകളുടെ വെളിപ്പെടുത്തൽ. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തൻ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. ഇതു സാധൂകരിക്കുന്ന വിധത്തിലായിരുന്നു ബിജു രമേശിന്റെ െ്രെഡവർ അമ്പിളിയുടെ മൊഴി പുറത്തുവന്നതും.
മാണി ഉടൻ രാജിവെക്കണം: വി എസ് അച്യുതാനന്ദൻ
കെ.എം മാണി ഉടൻ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. മാണി നുണപരിശോധനക്ക് തയാറുണ്ടോ എന്ന് വി എസ്. രാജിവെക്കാൻ മാണി തയാറാവണമെന്നും അല്ലെങ്കിൽ മാണിയെ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്നും വി എസ്. ഇനി എന്ത് ന്യായീകരണമാണ് മാണിക്ക് പറയാനുള്ളതെന്നും വി എസ് അച്യുതാനന്ദൻ ചോദിച്ചു.