- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരായ ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സർക്കാർ ഉത്തരവ്. എറണാകുളം വിജിലൻസ് എസ്‌പി കെ.എം. ആന്റണിയെയാണ് മാറ്റിയത്. പകരം അന്വേഷണ ഉദ്യോഗസ്ഥനായി സ്‌പെഷൽ സെൽ എസ്‌പി കെ.എം. ടോമിയെ നിയമിച്ചു. ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോർട്ട് ഈ മാസം 23 ന് കോടതിയിൽ സമർപ്പിക്കേണ്ടതാണ്. കേസിൽ മന്ത്രി കെ.ബ
തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരായ ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സർക്കാർ ഉത്തരവ്. എറണാകുളം വിജിലൻസ് എസ്‌പി കെ.എം. ആന്റണിയെയാണ് മാറ്റിയത്. പകരം അന്വേഷണ ഉദ്യോഗസ്ഥനായി സ്‌പെഷൽ സെൽ എസ്‌പി കെ.എം. ടോമിയെ നിയമിച്ചു. ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോർട്ട് ഈ മാസം 23 ന് കോടതിയിൽ സമർപ്പിക്കേണ്ടതാണ്.
കേസിൽ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ജനുവരി 23 നകം ദ്രുതപരിശോധനയുടെ റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശവും നൽകി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ സ്വകാര്യ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷൻ ചാനലുകളിൽ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് ജോർജ് വട്ടക്കുളം സ്വകാര്യ ഹർജി നൽകിയത്. കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പുതിയ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാരിന്റെ വാദം തള്ളിയ കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.