- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി, പ്ലീസ്.. രാജിവച്ച് പുറത്തുപോകൂ..! മന്ത്രിയോട് നേരിട്ട് രാജി ആവശ്യപ്പെടാൻ സാധിക്കാത്ത ഹൈക്കോടതി മനസാക്ഷി ഉണ്ടെങ്കിൽ തുടരട്ടെ എന്ന് പറഞ്ഞത് നേരം കളയാതെ രാജിവച്ച് പോകാൻ; ഇതിനെക്കാൾ ചെറിയ പരാമർശങ്ങൾ ഉണ്ടായപ്പോൾ മുൻപ് മന്ത്രിമാർ രാജി വച്ചിരുന്നെന്നത് ചരിത്രം
കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരെ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെക്കണമെന്നും അല്ലെങ്കിൽ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്നും പറഞ്ഞത് സിപിഐ(എം) നേതാവ് പിണറായി വിജയൻ ആയിരുന്നു. ഇപ്പോൾ ഹൈക്കോടതി രാജിവെക്കണമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. കോടതിക്ക് നേരിട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ സാധിക്കാത്ത സാഹചര്യത്ത
കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരെ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെക്കണമെന്നും അല്ലെങ്കിൽ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്നും പറഞ്ഞത് സിപിഐ(എം) നേതാവ് പിണറായി വിജയൻ ആയിരുന്നു. ഇപ്പോൾ ഹൈക്കോടതി രാജിവെക്കണമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. കോടതിക്ക് നേരിട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ മനസാക്ഷിയെയും ധാർമ്മികതയെയും കൂട്ടുപിടിച്ചാണ് ജസ്റ്റിസ് കമാൽ പാഷ അഭിപ്രായം രേഖപ്പെടുത്തിയത്.
കെ.എം മാണി ധനമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി തീരുമാനിക്കട്ടെ എന്നാണ് കോടതി പരാമർശം. സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണമെന്നും ജസ്റ്റിസ് കമാൽപാഷ ചൂണ്ടിക്കാട്ടി. കോടതി പരാമർശത്തോടെ ഇപ്പോൾ പന്ത് ഹൈക്കോടതിയുടെ കോർട്ടിലാണ്. മാണി രാജിവെക്കണോ എന്ന് ഇനി അദ്ദേഹത്തിന്റെ മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാം. മന്ത്രിയായി തുടരുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറയുകയുണ്ടായി.
നേരത്തെ വിജിലൻസ് കോടതിയിൽ നിന്നും മാണിക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിന് അകത്തു തന്നെ ശക്തമായിരുന്നു. എന്നാൽ, ആരും പരസ്യമായി അഭിപ്രായം പറയാൻ തയ്യാറായിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ മാണിക്കെതിരായിരുന്നു. ബാർകോഴ കേസാണ് കോൺഗ്രസിന് തിരിച്ചടി ആയത് എന്നകാര്യം കോൺഗ്രസുകാർ പരസ്പ്പരം പറഞ്ഞു. ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഏറ്റതോടെ മാണി രാജിവെക്കണം എന്ന് പരസ്യമായി തന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞു തുടങ്ങി.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലയിൽ ജയിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് മാണി പിടിച്ചു നിന്നിരുന്നത്. എന്നാൽ ഈ വിജയമൊന്നും മാണിയെ തുണച്ചില്ല. മാണിയെ കോടതിയും കൈവിട്ടതോടെ മാണി നാണംകെട്ട് പുറത്തുപോകുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. നേരത്തെ കോടതിയുടെ ഭാഗത്തു നിന്നും ചെറിയ പരാമർശത്തിന്റെ പേരിൽ പോലും മന്ത്രിമാർ രാജിവച്ച ചരിത്രമുണ്ട്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ രാജൻ കേസിൽ കോടതി പരാമർശത്തിന്റെ പേരിലും ചാരക്കേസിലെ പരാമർശത്തിന്റെ പേരിലും രാജിവച്ചിരുന്നു. അന്ന് രാഷ്ട്രീയ ധാർമ്മികതകൾക്ക് വിലയുണ്ടായിരുന്ന കാലമായിരുന്നു. എന്നാൽ, ഈ കേസിന്റെ തുടക്കം മുതൽ തന്നെ മാണി നിഷേധ തീരുമാനമാണ് കൈക്കൊണ്ടത്.
എന്നാൽ മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങൾക്ക് ഭീഷണിയാണെന്ന പരാമർശം മാണിയുടെ മേലുള്ള അവസാനത്തെ ആണി തന്നെയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനും സാധ്യതയില്ല. അതിനെ കോൺഗ്രസ് നേതാക്കൾ എതിർക്കുമെന്ന കാര്യം ഉറപ്പാണ്. വി ഡി സതീശൻ, ടിഎൻ പ്രതാപൻ തുടങ്ങിയ നേതാക്കളും ഇതിനോടകം മാണിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു.
2005 ൽ അന്നത്തെ വനംമന്ത്രി കെ പി വിശ്വനാഥനിൽ നിന്ന് രാജി വച്ചത് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന കോടതി പരാമർശത്തിന്റെ പേരിലായിരുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. എന്നാൽ ഒരാഴ്‌ച്ച മുമ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പാമോലിൻ കേസിൽ തനിക്കെതിരെ പരാമർശം ഉണ്ടായ കാര്യവും ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി പ്രതിരോധിച്ചത്. ബാർകോഴയിൽ മാണിയുടെ നിഷേധ മനോഭാവം സർക്കാറിന് തുടക്കത്തിൽ മുതൽ തിരിച്ചടിയായിരുന്നു. മാണി രാജിവച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലെന്നായിരുന്നും പൊതുവിലയിരുത്തൽ.
നേരത്തെ ആർഎസ്‌പിയാണ് മാണിയുടെ രാജിക്കായി നേരത്തെ പരസ്യമായി രംഗത്ത് വന്നത്. ബാർ കോഴയാണ് തോൽവിക്ക് കാരണമെന്ന് ആർഎസ്‌പി പറയുന്നു. ഇടതുപക്ഷത്തേക്ക് കണ്ണൂള്ള വീരന്ദ്രകുമാറിന്റെ ജെഡിഎസും വൈകാതെ ഈ നിലപാടിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഇതോടെ മാണിയുടെ രാജി ആവശ്യം ശക്തമാകും. രാഷ്ട്രീയ നേതൃത്വത്തിൽ ഉപരി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായ പരാമർശം പൊതുജനങ്ങളെ കൂടുതൽ സ്വാധീനിക്കുമന്ന കാര്യം ഉറപ്പാണ്.