- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി സെക്രട്ടറിയുമായുള്ള ചർച്ചയിൽ ധാരണയായില്ല; സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല; ബാറുകൾ അടച്ചത് വെയർ ഹൗസ് മാർജിൻ ഉയർത്തിയതിൽ പ്രതിഷേധിച്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ, വെയർ ഹൗസ് മാർജിൻ കുറയ്ക്കുന്നതിൽ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്.
സർക്കാർ തലത്തിലെ ചർച്ചയ്ക്ക് ശേഷമെ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബാറുകളും കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകളും പ്രവർത്തിക്കുന്നില്ല.
വെയർ ഹൗസ് മാർജിൻ ഉയർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ബാറുകൾ അടച്ചത്. എട്ട് ശതമാനമായിരുന്ന വെയർ ഹൗസ് മാർജിൻ ബാറുകൾക്ക് 25 ശതമാനമായും കൺസ്യൂമർ ഫെഡിന് 20 ശതമാനവുമാണ് ഉയർത്തിയത്. പാഴസൽ കച്ചവടം മാത്രമുള്ളതിനാൽ ഇത് വൻ നഷ്ടമാണുണ്ടാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
മറുനാടന് മലയാളി ബ്യൂറോ
Next Story