- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമമുഖ്യന്റെ വീട്ടിൽ ആണുങ്ങളില്ലാത്ത സമയത്തു വാതിലിൽ മുട്ടാതെ അകത്തുകയറിയതിന് പ്രാകൃത ശിക്ഷ; നിലത്തു തുപ്പാൻ ആവശ്യപ്പെടുകയും തുടർന്ന് ആ തുപ്പൽ നക്കിച്ചു; നാണക്കേടിന്റെ പുതിയ എപ്പിസോഡ് പുറത്തുവന്നത് ബിഹാർ മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ നിന്നും
പട്ന: രാജ്യത്തെ നാണം കെടുത്തുന്ന വൃത്തികെട്ട സംഭവങ്ങൾ ബിഹാറിൽ നിന്നും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഏറ്റവും ഒടുവിൽ പുറത്തുവന്നത് ഗ്രാമമുഖ്യൻ നടപ്പിലാക്കിയ പ്രാകൃത ശിക്ഷാ രീതിയെ കുറിച്ചാണ്. ഗ്രാമമുഖ്യന്റെ വീട്ടിൽ ആണുങ്ങളില്ലാത്ത സമയത്തു വാതിലിൽ മുട്ടാതെ അകത്തുകയറിയെന്നാരോപിച്ചു പ്രാകൃതമായ ശിക്ഷ നടപ്പാക്കുകയായിരുന്നു. നിലത്തു തുപ്പാൻ ആവശ്യപ്പെടുകയും തുടർന്ന് ആ തുപ്പൽ നക്കാൻ നിർബന്ധിച്ചെന്നുമാണു കേസ്. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സ്വന്തം ജില്ല കൂടിയായ നാളന്ദയിലെ ആസാദ്പുരിലാണു സംഭവം. മുടിവെട്ടുകാരനായ മഹേഷ് ഠാക്കൂർ (54) ആണു പ്രാകൃത ശിക്ഷയ്ക്ക് ഇരയായത്. ഇതിനുശേഷം സ്ത്രീകൾ കൂട്ടമായി ഇയാളെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. ഗ്രാമമുഖ്യനായ സുരേന്ദ്ര യാദവിന്റെ വീട്ടിൽ പുകയില വാങ്ങാനാണു രാത്രി മഹേഷ് ചെന്നത്. അപ്പോൾ വീട്ടിൽ ആണുങ്ങളില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നു മഹേഷ് പറയുന്നു. വിവരമറിഞ്ഞു പ്രകോപിതനായ സുരേന്ദ്ര യാദവ് ഗ്രാമസഭ വിളിച്ചുകൂട്ടിയാണു ശിക്ഷ തീരുമാനിച്ചത്. ശിക്ഷയുടെ വിഡ
പട്ന: രാജ്യത്തെ നാണം കെടുത്തുന്ന വൃത്തികെട്ട സംഭവങ്ങൾ ബിഹാറിൽ നിന്നും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഏറ്റവും ഒടുവിൽ പുറത്തുവന്നത് ഗ്രാമമുഖ്യൻ നടപ്പിലാക്കിയ പ്രാകൃത ശിക്ഷാ രീതിയെ കുറിച്ചാണ്. ഗ്രാമമുഖ്യന്റെ വീട്ടിൽ ആണുങ്ങളില്ലാത്ത സമയത്തു വാതിലിൽ മുട്ടാതെ അകത്തുകയറിയെന്നാരോപിച്ചു പ്രാകൃതമായ ശിക്ഷ നടപ്പാക്കുകയായിരുന്നു.
നിലത്തു തുപ്പാൻ ആവശ്യപ്പെടുകയും തുടർന്ന് ആ തുപ്പൽ നക്കാൻ നിർബന്ധിച്ചെന്നുമാണു കേസ്. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സ്വന്തം ജില്ല കൂടിയായ നാളന്ദയിലെ ആസാദ്പുരിലാണു സംഭവം. മുടിവെട്ടുകാരനായ മഹേഷ് ഠാക്കൂർ (54) ആണു പ്രാകൃത ശിക്ഷയ്ക്ക് ഇരയായത്.
ഇതിനുശേഷം സ്ത്രീകൾ കൂട്ടമായി ഇയാളെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. ഗ്രാമമുഖ്യനായ സുരേന്ദ്ര യാദവിന്റെ വീട്ടിൽ പുകയില വാങ്ങാനാണു രാത്രി മഹേഷ് ചെന്നത്. അപ്പോൾ വീട്ടിൽ ആണുങ്ങളില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നു മഹേഷ് പറയുന്നു. വിവരമറിഞ്ഞു പ്രകോപിതനായ സുരേന്ദ്ര യാദവ് ഗ്രാമസഭ വിളിച്ചുകൂട്ടിയാണു ശിക്ഷ തീരുമാനിച്ചത്. ശിക്ഷയുടെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗ്രാമമുഖ്യൻ ഉൾപ്പെടെ എട്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.
സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയുന്നതിന് വേണ്ടായായിരുന്നു മഹേഷ് താക്കൂർ കഴിഞ്ഞ ദിവസം ഗ്രാമത്തലവന്റെ വീട്ടിലെത്തിയത്. ഗ്രാമമുഖ്യന്റെ വീട്ടിലെത്തിയ ഇദ്ദേഹം വാതിൽമുട്ടാതെ അകത്ത് കയറിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയായിരുന്നു ശിക്ഷ വിധിച്ചുകൊണ്ടുള്ള നടപടിയും. ഇതിന് പിന്നാലെ വിഷയത്തെ കുറിച്ച് അന്വേഷിക്കാനായി പൊലീസുദ്യോഗസ്ഥനെ നളന്ദയിലേക്ക് അയച്ചതായി നളന്ദ ജില്ലാ മജിസ്ട്രേറ്റ് ത്യാഗരാജൻ പറഞ്ഞു.
അതേസമയം ഇത്തരം ശിക്ഷാനടപടികൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും ബീഹാറിൽ നിന്നും കേന്ദ്രമന്തി നന്ദകിഷോർ പറഞ്ഞു. സംഭവത്തിൽ താൻ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.