- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം സ്ഥാനത്തിനായി ഫ്ളവേഴ്സും മഴവിൽ മനോരമയും ഏറ്റുമുട്ടൽ തുടരുന്നു; ഇക്കുറിയും ശ്രീകണ്ഠൻനായരുടെ ചാനൽ മുൻപിൽ; അമൃത മഠത്തിൽ നിന്നും കോടികൾ നിക്ഷേപിച്ചിട്ടും കൈരളിയുടേയും വീ ചാനലിന്റെയും പിന്നിൽ അമൃത ദയനീയമായ 12 ാം സ്ഥാനത്ത്
കൊച്ചി: ബാർക് റേറ്റിങ്ങിൽ കൃത്രിമം കാട്ടുന്നു എന്ന വിവാദം സജീവമായതോടെ ശ്രദ്ധ നേടിയ മലയാളം ചാനലുകളുടെ റേറ്റിങ് യുദ്ധം ശക്തമായി തന്നെ മുറുകുന്നു. നാളുകളായി രണ്ടാം സ്ഥാനത്തായിരുന്ന മഴവിൽ മനോരമ കൃത്രിമ വിവാദത്തെ തുടർന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയിരുന്നു. നാലാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും മനോരമയുടെ മുഖ്യ ശത്രുവായ ഫ്ളവേഴ്സിന്റെ പിന്നിലാണ് ഇക്കുറിയും എന്നത് ശ്രദ്ധേയമാണ്. നേരിയ വ്യത്യാസത്തിലാണ് ഫ്ളവേഴ്സ് ഇക്കുറി മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഏഷ്യനെറ്റും ഏഷ്യനെറ്റ് മൂവീസുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. അതായത് മലയാള ടെലിവിഷൻ റേറ്റിംഗിൽ ആദ്യ രണ്ട് സ്ഥാനത്തും ഏഷ്യാനെറ്റ് ചാനലുകൾ എത്തുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ ഏഷ്യാനെറ്റും മൂവീസും കൈയടക്കുമ്പോൾ സ്റ്റാർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് പ്ലസ് ആറാമതുമാണ്. ആദ്യ പത്തിൽ സൺ നെറ്റ് വർക്കിന്റെ എല്ലാ ചാനലുകളുമുണ്ട്. സൂര്യ ടിവി നിലവിൽ അഞ്ചാം ്‌സഥാനത്താണ്. കിരൺ ടിവിയും കൊച്ചു ടിവിയും സൂര്യ മ്യൂസിക്കും ആദ്യ പത്തിൽ ഇടം നേടി. ഏറ്റവും വലിയ നഷ്ടം അ
കൊച്ചി: ബാർക് റേറ്റിങ്ങിൽ കൃത്രിമം കാട്ടുന്നു എന്ന വിവാദം സജീവമായതോടെ ശ്രദ്ധ നേടിയ മലയാളം ചാനലുകളുടെ റേറ്റിങ് യുദ്ധം ശക്തമായി തന്നെ മുറുകുന്നു. നാളുകളായി രണ്ടാം സ്ഥാനത്തായിരുന്ന മഴവിൽ മനോരമ കൃത്രിമ വിവാദത്തെ തുടർന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയിരുന്നു. നാലാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും മനോരമയുടെ മുഖ്യ ശത്രുവായ ഫ്ളവേഴ്സിന്റെ പിന്നിലാണ് ഇക്കുറിയും എന്നത് ശ്രദ്ധേയമാണ്. നേരിയ വ്യത്യാസത്തിലാണ് ഫ്ളവേഴ്സ് ഇക്കുറി മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഏഷ്യനെറ്റും ഏഷ്യനെറ്റ് മൂവീസുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
അതായത് മലയാള ടെലിവിഷൻ റേറ്റിംഗിൽ ആദ്യ രണ്ട് സ്ഥാനത്തും ഏഷ്യാനെറ്റ് ചാനലുകൾ എത്തുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ ഏഷ്യാനെറ്റും മൂവീസും കൈയടക്കുമ്പോൾ സ്റ്റാർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് പ്ലസ് ആറാമതുമാണ്. ആദ്യ പത്തിൽ സൺ നെറ്റ് വർക്കിന്റെ എല്ലാ ചാനലുകളുമുണ്ട്. സൂര്യ ടിവി നിലവിൽ അഞ്ചാം ്‌സഥാനത്താണ്. കിരൺ ടിവിയും കൊച്ചു ടിവിയും സൂര്യ മ്യൂസിക്കും ആദ്യ പത്തിൽ ഇടം നേടി. ഏറ്റവും വലിയ നഷ്ടം അമൃതാ ടിവിക്കാണ്. അമൃതാനന്ദമയീ മഠം കോടികൾ വാരിയെറിഞ്ഞിട്ടും റേറ്റിംഗിൽ മുന്നോട്ട് പോകാൻ കഴിയുന്നില്ല. പന്ത്രണ്ടാം സ്ഥാനത്താണ് അമൃത ഇപ്പോൾ ഏഷ്യാനെറ്റും മനോരമയും കഴിഞ്ഞാൽ ഏറ്റവും കാശ് ചെലവാക്കുന്ന ചാനലാണ് ഇത്. പരിപാടികൾക്ക് പുതുമയില്ലാത്തതും നിലവാര തകർച്ചയുമാണ് അമൃതയെ പിന്നോട്ട് അയക്കുന്നത്.
നവംബർ 12 മുതൽ 18 വരെയുള്ള റേറ്റിംഗാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. തൊട്ടു മുമ്പിലെ ആഴ്ച മഴവിൽ മനോരമ അഞ്ചാം സ്ഥാനത്തായിരുന്നു. ഇത്തവണ ചെറിയ മുന്നേറ്റം അവരുണ്ടാക്കി നാലാം സ്ഥാനത്ത് എത്തി. എന്നാൽ ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സിനെ മറികടക്കാൻ ഇപ്പോഴും ആകുന്നില്ല. 251.54 പോയിന്റാണ് ഫ്‌ളവേഴ്‌സിനുള്ളത്. മനോരമയ്ക്ക് 251.52 പോയിന്റും. അതായത് നേരിയ വ്യത്യാസം. ഈ ചാനലുകൾ തമ്മിൽ മൂന്നാം സ്ഥാനത്തിന് കടുത്ത മത്സരം നടക്കുമ്പോൾ സൂര്യയുടെ റേറ്റിങ് ഏറെ താഴെ പോയി. മൂന്നിൽ നിന്ന് അഞ്ചിലേക്ക് സൂര്യ താഴ്ന്നു. റേറ്റിംഗിൽ ഏഷ്യാനെറ്റിന് എതിരാളികളേ ഇല്ല. 959.06 പോയിന്റാണ് ഇവർക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് മൂവീസിന് 264.72 പോയിന്റും. ആറാം സ്ഥാനത്തുള്ള കിരൺ ടിവിയും(201.58) ഭേദപ്പെട്ട നിലയിലാണ്.
ബാക്കി ചാനലുകളെല്ലാം ബഹുദൂരം പിന്നിലും. ഏഷ്യാനെറ്റ് പ്ലസിന് 123.14ഉം കൊച്ചി ടിവിക്ക് 92.13 പോയിന്റുമുണ്ട്. കൈരളി ടിവിക്ക് 77.84 പോയിന്റാണുള്ളത്. സൂര്യാ മ്യൂസിക്കിനും വി ചാനലിനും 53.41ഉം 43.92ഉം പോയിന്റുമുണ്ട്. അമൃതയ്ക്കുള്ളത് 43.08 മാത്രമാണ്. ഡിഡി മലയാളവും ജനം ടിവിയും കപ്പാ ടിവിയും മാത്രമാണ് അമൃതയ്ക്ക് പിന്നിലുള്ളത്.
പരസ്പരം തന്നെ മുന്നിൽ
ഏഷ്യാനെറ്റിന് റേറ്റിംഗിൽ വമ്പൻ മുന്നേറ്റം ലഭിക്കുമ്പോൾ ഹിറ്റ് ചാർട്ടിൽ മുന്നിലുള്ളത് പരസ്പരമാണ്. 20 പോയിന്റാണ് പരസ്പരത്തിനുള്ളത്. കറുത്ത മുത്തിന് 16.4ഉം ചന്ദന മഴയ്ക്ക് 15ഉം ഭാര്യയ്ക്ക് 11.8 പോയിന്റും ലഭിച്ചു. ഏറ്റവും പുതിയ സീരിയലായ ചിന്താവിഷ്ടയായ സീതയ്ക്ക് 9.3 പോയിന്റുണ്ട്. പ്രണയത്തിന് 9 പോയിന്റാണ് കിട്ടിയത്. ബാർക്കിൽ മലയാള പ്രോഗ്രാമുകളിൽ ആദ്യ അഞ്ച് സ്ഥാനത്തും ഏഷ്യാനെറ്റ് പരിപാടികളാണ്. പരസ്പരവും കറുത്ത മുത്തും ചന്ദനമഴയും ഭാര്യയ്ക്കും പിന്നിൽ ബഡായി ബംഗ്ലാവാണ് അഞ്ചാം സ്ഥാനത്ത്.
മഴവിൽ മനോരമയുടെ ആത്മസഖി എന്ന സീരിയലിന് 3 പോയിന്റാണുള്ളത്. കൃഷ്ണ തുളസിക്ക് 2.2 ഉം മംഗല്യപ്പട്ടിന് 1.6ഉം പോയിന്റുണ്ട്. മഞ്ഞുരുകുംകാലം എന്ന സീരിയലിന് വലിയ റേറ്റിങ് കുറവുണ്ടായിട്ടുണ്ട്. സൂര്യയിൽ നാഗ കന്യകയാണ് ജനപ്രിയ സീരിയൽ.
റേറ്റിങ് പ്രതിസന്ധിയിലാക്കുന്നത് അമൃതയെ
ബാർക്കിന്റെ റേറ്റിംഗിൽ തുടർച്ചയായ മൂന്നാം ആഴ്ചയും 45 പോയിന്റിൽ താഴെ പോവുകയാണ് അമൃത ടിവി. ബാർക് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന ആരോപണവും പൊലീസ് കേസും ഉണ്ടാകുന്നതിന് മുമ്പ് 200 പോയിന്റിൽ മുകളിൽ അമൃത പോയിരുന്നു. ഈ അപ്രതീക്ഷിത നേട്ടത്തിൽ ചാനലിൽ ലഡ്ഡു വിതരണവും കേക്ക് മുറിക്കലും വരെ നടന്നു. എന്നാൽ ചില അസ്വാഭാവികതകൾ ഇതിനുണ്ടെന്ന് ജീവനക്കാർ തന്നെ പരാതി പറയുന്നു. ബാർക് പൊലീസിൽ പരാതി നൽകുകയും കൊച്ചിയിൽ ബാർക് വിജിലൻസ് സംഘം എത്തിയതോടെ നഷ്ടമുണ്ടാക്കിയ പ്രധാന ചാനലും അമൃതയാണ്. പരാതി ഉയർന്ന മറ്റ് ചാനലുകൾ വലിയ പിന്നോട്ട് പോക്ക് ഉണ്ടായതുമില്ല.
ഓണത്തിന് ശേഷം വലിയ മുതൽ മുടക്ക് അമൃത നടത്തുകയും ചെയ്തു. അമൃതാനന്ദമയീയുടെ വിദേശ സന്ദർശനത്തിന് തൊട്ട് മുമ്പ് ചാനൽ അധികാരികൾ ചോദിച്ചതെല്ലാം ചെയ്തു കൊടുത്തു. അങ്ങനെ അമൃത തിളങ്ങുന്നുവെന്ന ടാഗ് ലൈനിൽ വലിയ പ്രചരണവും നടത്തി. തിയേറ്റുകളിൽ വരെ പരസ്യ ചിത്രങ്ങളെത്തി. എന്നാൽ തയ്യാറാക്കിയ പരിപാടികളിൽ മാത്രം നിലവാരം ഉണ്ടായില്ലെന്ന് അമൃതാ ടിവി ജീവനക്കാർ മറുനാടനോട് പറഞ്ഞു. ചാനലിന്റെ അക്കൗണ്ട് വിഭാഗം കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതികളാണ് ഇതിന് കാരണമെന്നും ആക്ഷേപം ശക്തമാണ്. വിദേശത്തുള്ള അമൃതാനന്ദമയീ അടുത്തയാഴ്ച വള്ളിക്കാവിലെത്തും. ഇത് മനസ്സിലാക്കി നഷ്ടത്തിന്റെ കാരണം പറയാനില്ലാത്തതിനാൽ ചാനൽ സിഒഒ ജയകേശ് അമേരിക്കയ്ക്ക് മുങ്ങിയെന്നും ജീവനക്കാർ പരാതി പറയുന്നു.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുടുങ്ങിയ മാദ്ധ്യമ പ്രവർത്തകന്റെ സഹായത്തോടെ നടത്തിയ കള്ളക്കളികൾ പുറത്തുവരുമെന്ന ഭീതിയെ തുടർന്നാണ് ഇത്. അതിനിടെ പരാതി പറയുന്ന ജീവനക്കാരെ ആരോപണങ്ങളിൽ കുടുക്കാനും നീക്കം നടക്കുന്നുവെന്നും പറയുന്നു.