- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നെഹ്റു അയച്ച ആ ചുണ്ടൻ വള്ളത്തിന്റെ മാതൃകയാണ് പിന്നീട് നെഹ്റു ട്രോഫിയായി മാറിയത്; അതാണ് വിജയികൾക്ക് നൽകുന്ന ആ കപ്പ് കടന്നു വന്ന നാൾവഴി; അതൊക്കെ ഒരു ചരിത്രമാണ്; ചാണകക്കുഴിയിൽ നിന്ന് എഴുന്നേറ്റ് വന്ന് ഒരു സുപ്രഭാതത്തിൽ കേന്ദ്രമന്ത്രി പദത്തിലെത്തുന്ന ചരിത്രബോധമില്ലാത്തവന്മാർക്ക് എന്ത് നെഹ്റു?.. എന്ത് ഇന്ത്യ?.. എന്ത് ചരിത്രം?
നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹർലാൽ നെഹ്റുവിന്റെ പേര് നൽകിയത് നെഹ്റു ഏത് സ്‌പോർട്‌സിൽ പങ്കെടുത്തിട്ടാണെന്ന് കേന്ദ്രമന്ത്രി മുരളീധരൻ..
ഹോ.. കിടിലൻ ചോദ്യം തന്നെ.
നെഹ്റു ആരായിരുന്നെന്നും ഇന്ത്യയെ പടുത്തുയർത്തിയതിൽ അദ്ദേഹത്തിന്റെ റോൾ എന്തായിരുന്നുവെന്നും ലവലേശം ധാരണയില്ലെങ്കിൽ അതിന്റെ കാരണം ചരിത്രബോധമില്ലായ്മ മാത്രമാണ്. ഇന്ത്യ പിന്നിട്ട വഴികളെക്കുറിച്ച്, ശാസ്ത്ര സാങ്കേതിക കാർഷിക വിദ്യാഭ്യാസ മേഖലകളിൽ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലയുയർത്തി നില്ക്കാൻ ഈ നാടിനെ പ്രാപ്തമാക്കിയ അടിസ്ഥാന വികസനങ്ങളെക്കുറിച്ച്, അതിന് ധിഷണാപരമായ നേതൃത്വം കൊടുത്ത രാഷ്ട്ര ശില്പികളെക്കുറിച്ച് തരിമ്പെങ്കിലും ധാരണയുണ്ടെങ്കിൽ ഇതുപോലുള്ള അസംബന്ധങ്ങൾ വിളിച്ചു പറയില്ല..
ഗാന്ധിയും നെഹ്രുവും ആസാദുമടക്കമുള്ള രാഷ്ട്രശില്പികൾ ബ്രിട്ടീഷുകാർക്കെതിരെ പൊരുതുമ്പോൾ ആ പോരാട്ടത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ച ഒരു രാജ്യദ്രോഹിക്ക് വേണ്ടി സംസാരിക്കുകയാണ് കേന്ദ്രമന്ത്രി. മനുഷ്യരെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കാൻ ഒരു ആയുസ്സ് മുഴുവൻ ചിലവഴിച്ച ആ വർഗ്ഗീയ ഭ്രാന്തന്റെ പേര് സ്ഥാപിച്ചെടുക്കാനാണ് നെഹ്റു ആരെന്നും അയാൾ ഏത് സ്‌പോർട്‌സിൽ പങ്കെടുത്തു എന്നും ഒരു കേന്ദ്ര മന്ത്രി ചോദിക്കുന്നത്.
ഇനി നെഹ്റു ട്രോഫിയിലേക്ക് വന്നാൽ ആ പേരിന് പിന്നിലും ഒരു വലിയ ചരിത്രമുണ്ട്. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു ആ കപ്പിന്റെ ആദ്യത്തെ പേര്.. അതെങ്ങിനെ നെഹ്റു ട്രോഫിയായി മാറി എന്നതിന് പിന്നിലും ആവേശോജ്വലമായ ഒരു ചരിത്രമുണ്ട്.. അത് പോയി പഠിക്ക് ആദ്യം.. നെഹ്റുവിന്റെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി ആരംഭിച്ച ഒരു ജലമേളയാണിത്.. മകൾ ഇന്ദിരയോടും കുട്ടികൾക്കുമൊപ്പം ആലപ്പുഴയിലെത്തിയ നെഹ്റു വള്ളംകളി വീക്ഷിച്ചതും അതിൽ ആവേശഭരിതനായി ഒന്നാം സ്ഥാനത്തെത്തിയ 'നടുഭാഗം' ചുണ്ടനിലേക്ക് ചാടിക്കയറിയതും അതിൽ യാത്ര ചെയ്തതുമൊക്കെ ചരിത്രമാണ്. തിരിച്ചു ഡൽഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടെ വെള്ളിയിൽ തീർത്ത ഒരു ചുണ്ടൻ വള്ളത്തിന്റെ മാതൃക വിജയികൾക്ക് നൽകാൻ നെഹ്റു കേരളത്തിലേക്ക് അയച്ചു.. 'To the winners of the boat race which is a unique feature of community life in Travancore Cochin.' (തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികൾക്ക്) എന്നൊരു ക്യാപ്ഷ്യനോടെ..
നെഹ്റു അയച്ച ആ ചുണ്ടൻ വള്ളത്തിന്റെ മാതൃകയാണ് പിന്നീട് നെഹ്റു ട്രോഫിയായി മാറിയത്.. അതാണ് വിജയികൾക്ക് നൽകുന്ന ആ കപ്പ് കടന്നു വന്ന നാൾവഴി.. അതൊക്കെ ഒരു ചരിത്രമാണ്.. അത് അറിയണമെങ്കിൽ അല്പം വിവരം വേണം, വിദ്യാഭ്യാസം വേണം.. കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഇത്തിരി വകതിരിവും വേണം..
ചാണകക്കുഴിയിൽ നിന്ന് എഴുന്നേറ്റ് വന്ന് ഒരു സുപ്രഭാതത്തിൽ കേന്ദ്ര മന്ത്രി പദത്തിലെത്തുന്ന ചരിത്രബോധമില്ലാത്തവന്മാർക്ക് എന്ത് നെഹ്റു?.. എന്ത് ഇന്ത്യ?.. എന്ത് ചരിത്രം?..