കുഞ്ഞിരാമായണം, ഗോദ്ധ തുടങ്ങിയ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ബേസിൽ ജോസഫിന്റെ വിവാഹമായിരുന്നു ഇന്നലെ.കോട്ടയം സ്വദേശി എലിസബത്തിനെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വച്ചാണ് ബേസിൽ മിന്നു ചാർത്തിയത്. സിനിമാതാരങ്ങളും ആരാധകരും ബേസിലിനും എലിസബത്തിനും വിവാഹാശംസകൾ നേർന്ന് രംഗത്തെത്തിയപ്പോൾ ബേസിൽ ആരാധകർക്ക് വേണ്ടി മറ്റൊരു സർപ്രൈസ് ഇന്നലെ കാത്ത് വച്ചിട്ടുണ്ടായിരുന്നു.

മറ്റൊന്നുമല്ല ബേസിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്നലെ ഫെയ്‌സ് ബുക്ക് വഴി ബേസിൽ പുറത്ത് വിട്ടു. അടുത്ത ചിത്രം ഒരുക്കുന്നത് മമ്മൂട്ടിയക്കായി ആണെന്നും ടൊവിനോ തോമസും പ്രധാന വേഷത്തിൽ എത്തുമെന്നനും ബേസിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമസ്‌കാരം. ഇന്ന് ചിങ്ങം ഒന്ന്. എന്റെ കല്യാണം ആണ്. ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട്. അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമ്മാണം ഇ ഫോർ എന്റർട്ടൈന്റ്‌മെന്റിന് വേണ്ടി മുകേഷ് ആർ. മേത്ത, സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു. ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..

കുറച്ചു തിരക്കുണ്ട്. പോയി കല്യാണം കഴിച്ചേച്ചും വരാം. പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ. വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ...