- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം മുഴുവൻ കീഴടക്കി ഖിലാഫത്ത് ഭരണം ഉറപ്പാക്കാൻ ഇറങ്ങിയ ഐസിസിന് ഇറാഖിൽ പൂർണമായും കാലിടറുന്നു; ഭീകര സംഘടനയുടെ ആസ്ഥാനമായ മൊസൂൾ പൂർണമായും കീഴടക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കിയെന്ന് പ്രഖ്യാപിച്ച് ഇറാഖി സേന: അവസാനം വരെ ചെറുത്തു നിന്ന് ഐസിസ് ഭീകരർ
ബഗ്ദാദ്: മൺമറഞ്ഞു പോയ ഖലീഫ ഭരണം(ഖിലാഫത്ത്) വീണ്ടും സ്ഥാപിച്ച് ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിന് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ പോരാടിയ ഐസിസ് തീവ്രവാദികൾക്ക് അവരുടെ കോട്ടകൊത്തളത്തിൽ തന്നെ കാലിടറുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ കൈവശം വെച്ചിരുന്ന സുപ്രധാന നഗരമായ മൊസൂൾ ഇറാഖി സേന പൂർണമായും തിരിച്ചു പിടിച്ചു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൈനികർ ആഹ്ലാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. എണ്ണസമ്പന്നമായ മൊസൂൾ മൂന്ന് വർഷത്തിലേറെയായി ഐസിസിന്റെ ശക്തികേന്ദ്രമാണ്. അതുകൊണ്ട് തന്നെ മൊസൂൾ വീഴുന്നത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ വഴിത്തിരിവാകുന്ന നാഴികക്കല്ലാണ്. ഒൻപതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ, ഐഎസിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്. ഇടയ്ക്കിടെ മൊസൂൾ തിരിച്ചു പിടിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അതൊന്നും പൂർണമായും വിജയിച്ചിരുന്നില്ല. ഇപ്പോഴത്തെ സൈനിക നീക്കം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇറാക്കി
ബഗ്ദാദ്: മൺമറഞ്ഞു പോയ ഖലീഫ ഭരണം(ഖിലാഫത്ത്) വീണ്ടും സ്ഥാപിച്ച് ലോകം മുഴുവൻ ഇസ്ലാമിക ഭരണത്തിന് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ പോരാടിയ ഐസിസ് തീവ്രവാദികൾക്ക് അവരുടെ കോട്ടകൊത്തളത്തിൽ തന്നെ കാലിടറുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ കൈവശം വെച്ചിരുന്ന സുപ്രധാന നഗരമായ മൊസൂൾ ഇറാഖി സേന പൂർണമായും തിരിച്ചു പിടിച്ചു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൈനികർ ആഹ്ലാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.
എണ്ണസമ്പന്നമായ മൊസൂൾ മൂന്ന് വർഷത്തിലേറെയായി ഐസിസിന്റെ ശക്തികേന്ദ്രമാണ്. അതുകൊണ്ട് തന്നെ മൊസൂൾ വീഴുന്നത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ വഴിത്തിരിവാകുന്ന നാഴികക്കല്ലാണ്. ഒൻപതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ, ഐഎസിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്. ഇടയ്ക്കിടെ മൊസൂൾ തിരിച്ചു പിടിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അതൊന്നും പൂർണമായും വിജയിച്ചിരുന്നില്ല.
ഇപ്പോഴത്തെ സൈനിക നീക്കം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇറാക്കിലെ മൊസൂളിൽ സൈന്യം 35 ഐഎസ് ഭീകരരെ വധിച്ചു. മൊസൂളിനെ ഐഎസ് നിയന്ത്രണത്തിൽ മോചിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഇതിനു പുറമേ ആറ് ഭീകരരെ സൈനികർ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സൈനികവൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇതോടെ മൊസൂൾ ഭീകരരിൽ നിന്ന് പൂർണമായും മോചിപ്പിക്കാൻ ഇനി മണിക്കൂറുകൾ കൂടി മാത്രം മതിയെന്ന് ജോയന്റ് ഓപ്പറേഷൻസ് കമാൻഡ് ബ്രിഗേഡിയർ ജനറൽ യാഹ്യ റസൂൽ അറിയിച്ചു.
കഴിഞ്ഞ ആഴ്‌ച്ച പടിഞ്ഞാറൻ മൊസൂളിൽ ഐ.എസ്. പിടിച്ചെടുത്ത ആശുപത്രിയും ശുശ്രൂഷാ സംവിധാനങ്ങളും ഇറാഖി സേന തിരിച്ചുപിടിച്ചിരുന്നു.ക്ലിനിക്കും രക്തബാങ്കുമടക്കം എല്ലാ സൗകര്യങ്ങളുമുള്ള ഇബ്ൻ സിന ടീച്ചിങ് ഹോസ്പിറ്റലാണ് സൈന്യം തിരിച്ചുപിടിച്ചിരുന്നത് .പഴയ മൊസൂൾ നഗരത്തിലെ ഐ.എസ്. സാന്നിധ്യം നിയന്ത്രണവിധേയമാക്കി ആശുപത്രി സ്ഥിതിചെയ്യുന്ന അൽ- ഷിഫാ മേഖല മുഴുവനായും സൈന്യം അധീനതയിലാക്കിയിരുന്നു.
മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചു. ഐഎസ് തീവ്രവാദികളെ പൂർണമായും തുരത്താനുള്ള പോരാട്ടം ഇനി എതാനും മീറ്ററുകൾ കൂടി പിടിച്ചെടുക്കുന്നതോടെ പൂർത്തിയാകും. ശക്തമായ ചെറുത്തുനിൽപ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളിൽ െഎഎസ് ഭീകരർ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്രസംഘടന രംഗത്തുവന്നിരുന്നു.
മൊസൂൾ കീഴടക്കിയാൽ സമീപത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന. മൂന്നുവർഷം മുൻപാണു ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്. ഐഎസിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൊസൂളിലേൽക്കുന്ന തിരിച്ചടി െഎഎസ് എങ്ങനെ പ്രതിരോധിക്കുെമന്നാണ് ലോകം കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടൈഗ്രിസ് നദീതീരത്തെ ഒരു ചതുരശ്ര കിലോമീറ്റർ താഴെ മാത്രമാണു ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഐഎസിന്റെ അവസാനതാവളമാണ് ഇറാഖ് സൈന്യം കീഴടക്കിയത്.
കഴിഞ്ഞവർഷാവസാനത്തോടെ വിജയം നേടുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ യുദ്ധം മാസങ്ങൾ നീണ്ടുപോകുകയായിരുന്നു. ഏറ്റുമുട്ടൽ രൂക്ഷമായതോടെ, പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച മൊസൂളിലെ അൽ നൂറി പള്ളി കഴിഞ്ഞയാഴ്ച ഭീകരർ തകർത്തു. ഈ പള്ളിയിൽനിന്നാണ്, തന്നെ ഖലീഫയാക്കി 2014 ജൂലൈയിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപനം നടത്തിയത്. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 400 കിലോമീറ്റർ ദുരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മൊസൂൾ.
മൂന്നുവർഷം മുൻപാണു ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്. ഐഎസിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൊസൂളിലേൽക്കുന്ന തിരിച്ചടി ഐഎസ് എങ്ങനെ പ്രതിരോധിക്കുെമന്നാണ് ലോകം കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടൈഗ്രിസ് നദീതീരത്തെ ഒരു ചതുരശ്ര കിലോമീറ്റർ താഴെ മാത്രമാണു ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഐഎസിന്റെ അവസാനതാവളമാണ് ഇറാഖ് സൈന്യം കീഴടക്കിയത്. കഴിഞ്ഞവർഷാവസാനത്തോടെ വിജയം നേടുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ യുദ്ധം മാസങ്ങൾ നീണ്ടുപോകുകയായിരുന്നു.
ഏറ്റുമുട്ടൽ രൂക്ഷമായതോടെ, പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച മൊസൂളിലെ അൽ നൂറി പള്ളി കഴിഞ്ഞയാഴ്ച ഭീകരർ തകർത്തു. ഈ പള്ളിയിൽനിന്നാണ്, തന്നെ ഖലീഫയാക്കി 2014 ജൂലൈയിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖി സേന മൊസൂൾ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങിയത്.