- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിസി ബ്രേക്കിങ് ന്യൂസ് അലർട്ട് ബംഗാളിയിൽ അയച്ചു; ഐസിസ് ഹാക്ക് ചെയ്‌തെന്ന് കരുതി സോഷ്യൽ മീഡിയ; സാങ്കേതിക പിശകെന്ന വശദീകരിച്ച് ബിബിസിയും
ഒരു ട്വീറ്റ് ഇത്രയ്ക്ക് പുകിലുണ്ടാക്കുമെന്ന് ബിബിസിയും കരുതിയില്ല. ബിബിസി ബ്രേക്കിങ് ന്യൂസ് അയച്ചപ്പോൾ ഇംഗ്ലീഷിന് പകരം ബംഗാളിയിലായതാണ് ഈ പുകിലെല്ലാം ഉണ്ടാക്കിയത്. രണ്ടരക്കോടി ആളുകൾ പിന്തുടരുന്ന, ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമസ്ഥാപനമായ ബിബിസിയെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഹാക്ക് ചെയ്‌തെന്നായിരുന്നു ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉണ്ടായ ചർച്ചകൾ. ബിബിസിയുടെ മുൻ ഇക്കണോമിക്‌സ് എഡിറ്റർ റോബർട്ട് പെസ്റ്റണാണ് ട്വീറ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് ആദ്യം മറുട്വീറ്റ് ചെയ്തത്.ബ്രേക്കിങ് ന്യൂസ് അലെർട്ട് എന്താണെന്ന് ആരെങ്കിലും പറഞ്ഞുതരുമോ എന്നായിരുന്നു പെസ്റ്റണിന്റെ ചോദ്യം. ഉടനെതന്നെ അദ്ദേഹത്തെ ഫോളോ ചെയ്യുന്നവർ ഭാഷ അറബിക് ആണെന്ന് പ്രഖ്യാപിക്കുകയും ബിബിസിയെ ഐസിസ് ഹാക്ക് ചെയ്‌തെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ബിബിസിയെ ഹാക്ക് ചെയ്തത് ഇസ്ലാമിക് സ്റ്റേറ്റ് ലോകം കീഴടക്കിയതിന് തുല്യമാണെന്നാണ് ചിലർ പ്രതികരിച്ചത്. എന്നാൽ ഈ ആശങ്ക കത്തിപ്പടരുന്നതിനിടെ ഭാഷ ബംഗാളിയാണെന്ന് ചിലർ തിരിച്ചറിഞ്ഞു. ഏറെ വൈകാതെ ബിബിസ
ഒരു ട്വീറ്റ് ഇത്രയ്ക്ക് പുകിലുണ്ടാക്കുമെന്ന് ബിബിസിയും കരുതിയില്ല. ബിബിസി ബ്രേക്കിങ് ന്യൂസ് അയച്ചപ്പോൾ ഇംഗ്ലീഷിന് പകരം ബംഗാളിയിലായതാണ് ഈ പുകിലെല്ലാം ഉണ്ടാക്കിയത്. രണ്ടരക്കോടി ആളുകൾ പിന്തുടരുന്ന, ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമസ്ഥാപനമായ ബിബിസിയെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഹാക്ക് ചെയ്‌തെന്നായിരുന്നു ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉണ്ടായ ചർച്ചകൾ.
ബിബിസിയുടെ മുൻ ഇക്കണോമിക്‌സ് എഡിറ്റർ റോബർട്ട് പെസ്റ്റണാണ് ട്വീറ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് ആദ്യം മറുട്വീറ്റ് ചെയ്തത്.ബ്രേക്കിങ് ന്യൂസ് അലെർട്ട് എന്താണെന്ന് ആരെങ്കിലും പറഞ്ഞുതരുമോ എന്നായിരുന്നു പെസ്റ്റണിന്റെ ചോദ്യം. ഉടനെതന്നെ അദ്ദേഹത്തെ ഫോളോ ചെയ്യുന്നവർ ഭാഷ അറബിക് ആണെന്ന് പ്രഖ്യാപിക്കുകയും ബിബിസിയെ ഐസിസ് ഹാക്ക് ചെയ്‌തെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
ബിബിസിയെ ഹാക്ക് ചെയ്തത് ഇസ്ലാമിക് സ്റ്റേറ്റ് ലോകം കീഴടക്കിയതിന് തുല്യമാണെന്നാണ് ചിലർ പ്രതികരിച്ചത്. എന്നാൽ ഈ ആശങ്ക കത്തിപ്പടരുന്നതിനിടെ ഭാഷ ബംഗാളിയാണെന്ന് ചിലർ തിരിച്ചറിഞ്ഞു. ഏറെ വൈകാതെ ബിബിസിയുടെ അറിയിപ്പും വന്നു. സാങ്കേതികമായ പിഴവാണെന്നും ബംഗാളി സർവീസിൽ ഉണ്ടായ പിശകാണ് ട്വീറ്റ് എല്ലാവർക്കും പോകാൻ കാര്യമെന്നും ബിബിസി വിശദീകരിച്ചു.
ബംഗ്ലാദേശിലെ ധാക്കയിലുള്ള ഒരു ഭീകരതാവളത്തിൽ പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ചുള്ളതായിരുന്നു ട്വീറ്റ്. പരിശോധനയിൽ ഒരു ഭീകരരൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെറ്റായ ട്വീറ്റ് ലോകമെമ്പാടും പ്രചരിച്ചതിൽ ബിബിസി പിന്നീട് ഖേദം പ്രകടിപ്പിച്ചു.