- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പനു പിന്നാലെ ഇപ്പോൾ മകളും സോഷ്യൽ മീഡിയയിൽ സൂപ്പർസ്റ്റാറായി; ബിബിസി ചർച്ചയ്ക്കിടെ മകൾ പിന്നിൽ എത്തിയ വീഡിയോ വൈറലായതിന്റെ പിന്നാലെ മകളെ പ്രസിഡന്റാക്കാൻ നിർദേശിച്ച് സോഷ്യൽ മീഡിയ
അവിടെ നടക്കുന്നതെന്താണെന്നോ അതു ലോകം മുഴുവൻ കാണുമെന്നോ ഒന്നും മരിയൺ കെല്ലിക്ക് ബാധകായിരുന്നില്ല. ഒരു ലോലിപ്പോപ്പ് നുണഞ്ഞ് പതിവുപോലെ വീടിന്റെ സ്വീകരണമുറിയിലേക്ക് കടന്നുവന്നതാണ് ഈ നാലുവയസ്സുകാരി. എന്നാൽ, ബിബിസിയിലൂടെ ലോകം മുഴുവൻ ഈ കുരുന്നിന്റെ വരവ് കണ്ടതോടെ അതായി പിന്നീട് സോഷ്യൽ മീഡിയയുടെ ചർച്ച. ബിബിസി ഇന്റർവ്യൂവിന്റെ വീഡിയോ വൈറലായതോടെ, ഇന്റർനെറ്റിൽ മരിയൺ താരമായി മാറി. ദക്ഷിണകൊറിയൻ രാഷ്ട്രീയത്തെക്കുറിച്ച് ബിബിസിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു റോബർട്ട് ഇ.കെല്ലി. അപ്പോഴാണ് മകൾ ഈ കുസൃതി കാണിച്ചത്. പെട്ടെന്നുതന്നെ രംഗത്തെത്തിയ അമ്മ ജുങ് എ കിം മകളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും തന്റെ സാന്നിധ്യം അപ്പോഴേക്കും വ്യക്തമാക്കാൻ മരിയന് സാധിച്ചിരുന്നു. മരിയനെ ലോകത്തിന്റെ പ്രസിഡന്റാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മരിയനും സഹോദരൻ ജയിംസുംകൂടിയാണ് ഇന്റർവ്യൂ നടക്കുന്ന മുറിയിലേക്ക് കടന്നുവന്നത്. ഇരുവരെയും പെട്ടെന്നുതന്നെ മുറിയിൽനിന്ന് മാറ്റാൻ അമ്മ
അവിടെ നടക്കുന്നതെന്താണെന്നോ അതു ലോകം മുഴുവൻ കാണുമെന്നോ ഒന്നും മരിയൺ കെല്ലിക്ക് ബാധകായിരുന്നില്ല. ഒരു ലോലിപ്പോപ്പ് നുണഞ്ഞ് പതിവുപോലെ വീടിന്റെ സ്വീകരണമുറിയിലേക്ക് കടന്നുവന്നതാണ് ഈ നാലുവയസ്സുകാരി. എന്നാൽ, ബിബിസിയിലൂടെ ലോകം മുഴുവൻ ഈ കുരുന്നിന്റെ വരവ് കണ്ടതോടെ അതായി പിന്നീട് സോഷ്യൽ മീഡിയയുടെ ചർച്ച. ബിബിസി ഇന്റർവ്യൂവിന്റെ വീഡിയോ വൈറലായതോടെ, ഇന്റർനെറ്റിൽ മരിയൺ താരമായി മാറി.
ദക്ഷിണകൊറിയൻ രാഷ്ട്രീയത്തെക്കുറിച്ച് ബിബിസിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു റോബർട്ട് ഇ.കെല്ലി. അപ്പോഴാണ് മകൾ ഈ കുസൃതി കാണിച്ചത്. പെട്ടെന്നുതന്നെ രംഗത്തെത്തിയ അമ്മ ജുങ് എ കിം മകളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും തന്റെ സാന്നിധ്യം അപ്പോഴേക്കും വ്യക്തമാക്കാൻ മരിയന് സാധിച്ചിരുന്നു. മരിയനെ ലോകത്തിന്റെ പ്രസിഡന്റാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
മരിയനും സഹോദരൻ ജയിംസുംകൂടിയാണ് ഇന്റർവ്യൂ നടക്കുന്ന മുറിയിലേക്ക് കടന്നുവന്നത്. ഇരുവരെയും പെട്ടെന്നുതന്നെ മുറിയിൽനിന്ന് മാറ്റാൻ അമ്മ ശ്രദ്ധിച്ചു. ഏതായാലും ബിബിസി ഇന്റർവ്യൂവിനിടെ നടന്ന ഈ തമാശകൾ ലക്ഷക്കണക്കിനാളുകളാണ് ഇതിനകം കണ്ടത്. കണ്ടവരെല്ലാം മരിയന്റെ ആരാധകരായി മാറുകയും ചെയ്തു. ദക്ഷിണ കൊറിയൻ രാഷ്ട്രീയ നിരീക്ഷകനായ റോബർട്ട് കെല്ലി പുസ്സാൻ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ അദ്ധ്യാപകനാണ്.
അതിനിടെ, കുട്ടികളെ മുറിയിൽനിന്ന് കൊണ്ടുപോകാൻ ജുങ് കൂടുതൽ ബലംപ്രയോഗിച്ചു വെന്ന തരത്തിലും ചർച്ച നടക്കുകയുണ്ടായി. എന്നാൽ, അതിന്റെ ആവശ്യമുണ്ടായില്ലെന്ന് വിവരണവുമായി റോബർട്ട് കെല്ലി വിശദീകരണമിറക്കി. ഇന്റർവ്യൂ നടക്കുന്നതിനാൽ, കുട്ടികളെ വേഗത്തിൽ അവിടെനിന്ന് മാറ്റാൻ മാത്രമാണ് ജുങ് ശ്രമിച്ചതെന്നും കെല്ലി വിശദീകരിച്ചു.