- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ സ്വാധീനിച്ച 100 യുവതികളുടെ പട്ടികയിൽ കോഴിക്കോട്ടെ വിജിയും; ബിബിസി തയാറാക്കിയ പട്ടികയിൽ ഇടം നേടി 'പെൺകൂട്ട് കൂട്ടായ്മയുടെ പെൺകരുത്ത്' ; വിജി പട്ടികയിൽ 73ാം സ്ഥാനം നേടിയപ്പോൾ ഒന്നാം സ്ഥാനം നേടി നൈജീരിയൻ യുവതി ; സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടു വരുന്ന പെൺകൂട്ടിന്റെ സാരഥിക്ക് ലോകത്തിന്റെ ആദരം
കോഴിക്കോട്: പെൺകൂട്ട് കൂട്ടായ്മയിലെ പെൺകരുത്ത്, സമൂഹത്തിൽ വനിതകൾക്കായി നിലകൊണ്ട് ലോകത്തിന് മുൻപിൽ തന്നെ വിളക്കായി മാറുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ പെൺകൂട്ടിന്റെ പ്രവർത്തക വിജി. ബിബിസി തയാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിൽ വിജിയും ഇടം നേടിയിട്ടുണ്ട്. ബിബിസിയുടെ പട്ടികയിൽ 73ാം സ്ഥാനത്താണ് വിജി. സെയിൽസ് ഗേൾസായി ജോലി ചെയ്യുന്നവർക്ക് ജോലി സമയങ്ങളിൽ ഇരിക്കാനുള്ള അവകാശം ഉൾപ്പടെയുള്ളവയ്ക്ക് വേണ്ടി വിജി പോരാടിയിരുന്നു. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളാണ് ലോകത്തിന് പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളായി ബി.ബി.സി വിലയിരുത്തിയത്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടിവരികയും അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംഘടനയാണ് പെൺകൂട്ട്. 2009-10 കാലത്താണ് പെൺകൂട്ട് രൂപം കൊണ്ടത്. തുടക്കം മുതൽ തന്നെ പെൺകൂട്ടിന്റെ അമരത്തുണ്ടായിരുന്നയാളാണ് വിജി. കോഴിക്കോട് മിഠായി തെരുവിൽ സ്
കോഴിക്കോട്: പെൺകൂട്ട് കൂട്ടായ്മയിലെ പെൺകരുത്ത്, സമൂഹത്തിൽ വനിതകൾക്കായി നിലകൊണ്ട് ലോകത്തിന് മുൻപിൽ തന്നെ വിളക്കായി മാറുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ പെൺകൂട്ടിന്റെ പ്രവർത്തക വിജി. ബിബിസി തയാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിൽ വിജിയും ഇടം നേടിയിട്ടുണ്ട്. ബിബിസിയുടെ പട്ടികയിൽ 73ാം സ്ഥാനത്താണ് വിജി. സെയിൽസ് ഗേൾസായി ജോലി ചെയ്യുന്നവർക്ക് ജോലി സമയങ്ങളിൽ ഇരിക്കാനുള്ള അവകാശം ഉൾപ്പടെയുള്ളവയ്ക്ക് വേണ്ടി വിജി പോരാടിയിരുന്നു.
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളാണ് ലോകത്തിന് പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളായി ബി.ബി.സി വിലയിരുത്തിയത്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടിവരികയും അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംഘടനയാണ് പെൺകൂട്ട്. 2009-10 കാലത്താണ് പെൺകൂട്ട് രൂപം കൊണ്ടത്. തുടക്കം മുതൽ തന്നെ പെൺകൂട്ടിന്റെ അമരത്തുണ്ടായിരുന്നയാളാണ് വിജി.
കോഴിക്കോട് മിഠായി തെരുവിൽ സ്ത്രീകൾക്കായി ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെൺകൂട്ട് ശ്രദ്ധയാകർഷിച്ചത്. ബിബിസി പുറത്ത് വിട്ട് പട്ടികയിൽ അറുപതിലധികം രാജ്യങ്ങളിലെ സ്ത്രീകളാണ് ഇടംനേടിയത്. നൈജീരിയയിലെ സോഷ്യൽ ഇംപാക്ട് എന്റർപ്രട്നറായ അബിസോയെ അജായി-അകിൻഫോളാറിനാണ് പട്ടികയിൽ ഒന്നാമതായി ഇടംനേടിയത്.
വെബ്സൈറ്റുകൾ എങ്ങനെ കോഡു ചെയ്യണം, ഡിസൈൻ ചെയ്യണം, നിർമ്മിക്കണം എന്നു പെൺകുട്ടികളെ പഠിപ്പിക്കാനായി രൂപം കൊണ്ട ഗേൾസ് കോഡിങ് എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ് അബിസോയെ. വിജിയുൾപ്പെടെ ഇന്ത്യയിലെ മൂന്ന് സ്ത്രീകളാണ് പട്ടികയിൽ ഇടംനേടിയത്.