തിരുവനന്തപുരം: ഒത്തുകളി വിവാദത്തെ തുടർന്ന് മലയാളി താരം എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് പിൻവലിച്ച ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.

ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബി.സി.സിഐ കോടതിയെ അറിയിച്ചു. തങ്ങൾക്കെതിരെ സിംഗിൾ ബഞ്ച് നടത്തിയ പരാമർശം റദ്ദാക്കണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടു.

ശ്രീശാന്തിനെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിലക്കിയ ബി.സി.സി.ഐ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഹർജിയിൽ ബി.സി.സി.ഐ പറയുന്നു.

ശ്രീശാന്തിനെ വിശദമായി കേട്ടശേഷമാണ് നടപടിയെടുത്തത്. സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. 2013ൽ എടുത്ത നടപടിയെ ശ്രീശാന്ത് ചോദ്യം ചെയ്തത് 2017ലാണ്. ശ്രീശാന്തിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പൊലീസ് നൽകിയ ഹർജി പട്ട്യാല കോടതിയുടെ പരിഗണനയിലാണ്.

അച്ചടക്കനടപടിയിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ല. ശിക്ഷയിൽ ഇളവു വരുത്താനുമാവില്ല. അച്ചടക്ക നടപടി പരിശോധിക്കുന്ന ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുന്നത് ശരിയല്ലെന്നും തങ്ങൾക്കെതിരെ സിംഗിൾ ബഞ്ച് നടത്തിയ പരാമർശം റദ്ദാക്കണമെന്നു 615 പേജുകൾ വരുന്ന ഹർജിയിൽ ബി.സി.സി.ഐ പറയുന്നു.

ശ്രീശാന്തിനെതിരെ അപ്പീൽ നൽകരുതെന്ന് കെ.സി.എ അടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അനുകൂല വിധി വന്നതിനെ തുടർന്ന് ശ്രീശാന്തിന് കളിക്കളത്തിൽ പ്രവേശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കെ.സി.എയും മറ്റും സ്വീകരിച്ചിരുന്നു.

അച്ചടക്കനടപടിയിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ല. ശിക്ഷയിൽ ഇളവു വരുത്താനുമാവില്ല. അച്ചടക്ക നടപടി പരിശോധിക്കുന്ന ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുന്നത് ശരിയല്ലെന്നും തങ്ങൾക്കെതിരെ സിംഗിൾ ബഞ്ച് നടത്തിയ പരാമർശം റദ്ദാക്കണമെന്നു 615 പേജുകൾ വരുന്ന ഹർജിയിൽ ബി.സി.സി.ഐ പറയുന്നു.

ഐ.പി.എൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിങ്‌സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മെയ്‌ 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. എന്നാൽ ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.