ന്യൂസിലാൻഡിലെ സൗത്ത് ഐസ്ലാൻഡിലെ ഒരു ബീച്ചിൽ കൂടി നടക്കുകയയായിരുന്ന പൊലീസ് ഓഫീസറായ ഡെപ്യൂട്ടി ഹാർബർ മാസ്റ്റർ ലാൻ കോർഡ് ഇന്നലെ തീരത്തടിഞ്ഞ ആ അത്ഭുത പൈപ്പ് കണ്ട് ആദ്യമൊന്ന് ഞെട്ടിയിരുന്നു. 100 അടി നീളമുള്ള വിചിത്രരൂപമുള്ള പൈപ്പായിരുന്നു ഇത്. അതിനെ തുടർന്ന് ഈ വിചിത്ര പൈപ്പിനെക്കുറിച്ചുള്ള വാർത്ത ലോകമാദ്ധ്യമങ്ങളിൽ പടരുകയാണ്.

ന്യൂസിലാൻഡ് ബീച്ചുകളിൽ ഇത്തരത്തിലുള്ള വിചിത്രമായ ഒരു പാട് വസ്തുക്കൾ വന്നടിയുന്നത് സമീപകാലത്ത് വർധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ഐസ്ലൻഡിലെ ടി വേവെ ബേയിലാണീ പൈപ്പ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് അദ്ദേഹം ഇക്കാര്യം ലോക്കൽ എൻവയോൺമെന്റ് കൗൺസിലായ എൻവയോൺമെന്റ് സൗത്ത് ലാൻഡിൽ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.ശക്തമായ തിരയിൽ പെട്ടാണീ പൈപ്പ് തീരത്തടിഞ്ഞിരിക്കുന്നതെന്നാണ് കോർഡ് വെൽപ്പെടുത്തുന്നത്.

ഈ പൈപ്പ് വിശദമായി പരിശോധിക്കാനിരിക്കുകയാണെന്നും ഒന്നിലധികം പേർ ശ്രമിച്ചിട്ടും ഇത് നീക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും കോർഡ് പറയുന്നു. ഈ പൈപ്പ് വളരെ കട്ടി കൂടിയാണെന്നും ഒരു പ്രത്യേക തരം പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഈ പൈപ്പിന്റെ ഇരു വശങ്ങളിലും മെറ്റൽ ലൂപ്സുണ്ടെന്നും എൻവയോൺമെന്റ് സൗത്ത്ലാൻഡ് വിവരിക്കുന്നു.

ഈ പൈപ്പ് എന്താണെന്ന് കണ്ടെത്താൻ അധികൃതർ ഇതിന്റെ ഫോട്ടോകൾ ഫേസ്‌ബുക്കിലിടുകയും ഇത് എന്താണെന്ന് ഫോളോവേർസിനോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് നിരവധി പേർ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി മുന്നോട്ട് വരുകയും ചെയ്തിരുന്നു. ഇത് പോളിത്തിലെൻ പൈപ്പാണെന്നും ഡയറക്ഷണൽ ഡ്രില്ലിംഗിനായി ഇതിന്റെ രണ്ട് വശങ്ങളിലും ടോവിങ് ഐസ് സജ്ജമാക്കിയതാണെന്നും ഒരാൾ അഭിപ്രായപ്പെടുന്നു.

തങ്ങളുടെ ഫിഷ് ആൻഡ് ഓയിസ്റ്റർ ഫാമുകളിൽ ഉപയോഗിക്കുന്ന ഫ്ലോട്ടേഷൻ പെന്നാണിതെന്നാണ് മറ്റൊരാൾ പ്രതികരിച്ചിരിക്കുന്നത്. ടാസ്മാനിയയിലെ സാൽമൺ കർഷകർ ഉപയോഗിക്കുന്ന പൈപ്പാണിതെന്നും നിർദേശമുണ്ട്. ഓക്ക് ലാൻഡിനടുത്ത് മുറിവായ് ബീച്ചിൽ ഒരാഴ്ച മുമ്പായിരുന്നു ഒരാൾ വലിയൊരു വിചിത്രമായ വസ്തു അടിഞ്ഞതായി കണ്ടെത്തിയിരുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. കപ്പലിന്റെ അവശിഷ്ടമാണിതെന്നും ആർട്ട് വർക്കാണെന്നും കരീബിയൻ നീർക്കുതിരയാണെന്നും അല്ലെങ്കിൽ അന്യഗ്രജീവികളുമായി ബന്ധപ്പെട്ട വസ്തുവാണെന്നുമുള്ള അഭിപ്രായങ്ങൾ അന്ന് ഇതിനെക്കുറിച്ച് ഉയർന്ന് വരുകയും ചെയ്തിരുന്നു. എന്നാൽ ഗ്രൂസ്ബെറി ബർണാക്കിൾസിനെ പൊതിയുന്ന ഡ്രിഫ്റ്റ് വുഡിന്റെ വലിയ കഷണമാണെന്നായിരുന്നു വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്.