- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷോപ്പിങ് മാൾ പിടിച്ചെടുക്കുന്ന തീവ്രവാദികൾ; 'നാടിന്റെ രക്ഷകനായി വീണ്ടും'; റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങി 'ബീസ്റ്റ്'; വിജയ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; ചിത്രം തിയേറ്ററുകളിൽ എത്തുക ഏപ്രിൽ 13ന്
ചെന്നൈ: വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ബീസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകൾക്ക് കാഴ്‌ച്ചക്കാർ ഏറെയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഇതിന് ഉദാഹരണമാണ്. ആരാധകരെയും സിനിമാസ്വാദകരെയും കൂടുതൽ ആവേശത്തിലാഴ്‌ത്താൻ ബിസ്റ്റ് ട്രെയിലറും പുറത്തെത്തി.
സൺ പിക്‌ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ റിലീസ്. പ്രീമിയം ലാർജ് ഫോർമാറ്റിലാണ് ട്രെയ്ലർ എത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് പ്രീമിയം ലാർജ് ഫോർമാറ്റിൽ വീഡിയോ പ്രീമിയർ ചെയ്യുന്നത്. ഒരു മാളിൽ തീവ്രവാദികൾ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ട്രെയ്ലറിലുള്ളത്. സെൽവരാഘവനെയും ട്രെയ്ലറിൽ കാണാം.
നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനമായ 'അറബികുത്ത്' ആഗോളതലത്തിൽ ട്രെൻഡിങ് ആണ്. ഗാനം ഇതുവരെ 255 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്ഡെ എന്നിവരുടെ ഡാൻസ് സ്റ്റെപ്പുകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.
ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.വിജയ്ക്ക് പുറമെ ചിത്രത്തിൽ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വർഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സൺ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സർക്കാർ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സൺ പിക്‌ച്ചേഴ്‌സ് നിർമ്മിച്ച വിജയ് ചിത്രങ്ങൾ.
മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. സംവിധായകൻ സെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകന്മാരാണ് ചിത്രത്തിൽ ഉള്ളത്.




