- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപുകാർക്ക് പെരുന്നാളിന് ബീഫ് ഉണ്ടാകില്ലേ? സുരക്ഷാ കാരണം പറഞ്ഞ് ഫ്രീസറിൽ ഗോമാംസം കൊണ്ടുപോകാൻ സിഐഎസ്എഫ് അനുവദിക്കുന്നില്ലെന്ന് വ്യാപാരികൾ: അപഖ്യാപിത ബീഫ് നിരോധനമെന്ന് ആക്ഷേപം
കൊച്ചി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ സമ്പൂർണ്ണ സസ്യാഹാരികളാക്കി മാറ്റാനുള്ള നീക്കം ഒരു ഭാഗത്ത് തീവ്ര ഹൈന്ദവ ഗ്രൂപ്പുകൾ നടപ്പാക്കികൊണ്ടിരിക്കുകയാണ്. കേരളത്തേയും മറ്റു ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേയും ഈ നീക്കത്തിൽ നിന്ന് തൽക്കാലം ഒഴിവാക്കിയ ഈ സംഘം ഇപ്പോൾ പിടിച്ചിരിക്കുന്നതാകട്ടെ നമ്മുടെ തൊട്ടടുത്ത ലക്ഷദ്വീപിനെയാണ്. ബലിപ്പെരു
കൊച്ചി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ സമ്പൂർണ്ണ സസ്യാഹാരികളാക്കി മാറ്റാനുള്ള നീക്കം ഒരു ഭാഗത്ത് തീവ്ര ഹൈന്ദവ ഗ്രൂപ്പുകൾ നടപ്പാക്കികൊണ്ടിരിക്കുകയാണ്. കേരളത്തേയും മറ്റു ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേയും ഈ നീക്കത്തിൽ നിന്ന് തൽക്കാലം ഒഴിവാക്കിയ ഈ സംഘം ഇപ്പോൾ പിടിച്ചിരിക്കുന്നതാകട്ടെ നമ്മുടെ തൊട്ടടുത്ത ലക്ഷദ്വീപിനെയാണ്. ബലിപ്പെരുന്നാളിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലക്ഷദ്വീപിൽ അപ്രഖ്യാപിത ബീഫ് നിരോധനം നിലവിൽ വന്നതായി ആരോപണം.
കേരളത്തിൽ നിന്നെത്തിക്കുന്ന ഗോമാംസം(പോത്തിറച്ചി)കപ്പലിൽ കയറ്റാൻ അധികൃതർ അനുവധിക്കുന്നില്ലെന്നാണ് ആരോപണം. കേരളത്തിൽ നിന്നും കോഴിക്കോട്,കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ദ്വീപ് സമൂഹത്തിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്നത്.മൺസൂണോ അതിനോടനുബന്ധിച്ച സമയത്തോ സാധാരണയായി ഇവിടെ നിന്ന് ഉരുക്കളെ അറുത്ത് മാംസമാക്കിയാണ് ദ്വീപിലേക്ക് കൊണ്ട് പോകാറുള്ളത്.അല്ലാത്ത സമയത്ത് ഉരുക്കളെ പത്തേമാരിയിൽ ലക്ഷദ്വീപിലെത്തിക്കുകയാണ് പതിവ്.കടലിൽ പത്തേമാരിക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള സമയമാണിപ്പോഴെന്ന് വ്യാപാരികൾ പറയുന്നു. കാറ്റും കോളും എപ്പോഴും ഉള്ളതിനാൽ മാംസമാക്കി ശീതീകരിച്ച് കപ്പലിലെ ചരക്കിനൊപ്പം അയക്കുകയാണ് പതിവ്. എന്നാൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ഈ സംവിധാനം ഇപ്പോൾ ദ്വീപിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അനുവദിക്കുന്നില്ലെന്നാണ് കേരളത്തിലെ വ്യാപാരികളുടെ പ്രധാന ആരോപണം.
ഫ്രീസറിൽ ഗോമാംസം കൊണ്ടുപോകാൻ അപ്രഖ്യാപിത വിലക്കാണ് നിലനിൽക്കുന്നതെന്ന് മാംസ കച്ചവടക്കാർ പറയുന്നു. കൃത്യമായി പായ്ക്ക് ചെയ്ത് സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രമേ സാധാരണ കപ്പലിലെ ചരക്ക് സൂക്ഷിക്കുന്ന സ്ഥലത്ത് മാംസം കയറ്റാൻ അനുമതി നൽകാറുള്ളൂ.എന്നാൽ ഇപ്പോൾ മാംസവുമായി പോകുന്ന വ്യാപാരികൾക്ക് ചരക്ക് കയറ്റണ്ട എന്ന മറുപടിയാണത്രെ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്.എന്താണ് കാരണമെന്നന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടിയും അധികൃതർ നൽകുന്നില്ലെന്നാന് കുറ്റപ്പെടുത്തൽ.
സുരക്ഷാ കാരണം പറഞ്ഞാണ് തന്റെ ചരക്ക് കപ്പലിൽ കയറ്റാൻ അനുവധിക്കാഞ്ഞതെന്ന് ഒരു മാംസ വ്യാപാരി മറുനാടൻ മലയാളിയോട് പറഞ്ഞു. എന്താണെന്ന് സുരക്ഷാ കുറവെന്ന് മാറ്റ്ഃരം അവർ പറഞ്ഞതുമില്ല.ബീഫിന് മാത്രമേ ഈ അപ്രഖ്യാപിത വിലക്കുള്ളൂ എന്നതും കൗതുകകരമാണ്. ആട്,കോഴി ഇറച്ചികൾ പായ്ക്കറ്റിലാകി ശീതീകരിച്ച് ഇപ്പോശും ദ്വീപിലെത്തുന്നത് കപ്പലിലാണ്. ബലി പെരുന്നാൾ അടുത്ത് നിൽക്കെ അധികൃതരുടെ നിലപാട് മൂലം ബീഫിന് വലിയ വില വർദ്ദനവ് ഉണ്ടാകുമോ എന്നാണ് ദ്വീപ് നിവാസികളുടെ പേടി. ലക്ഷദ്വീപിൽ 99% മുസ്ലിം മതവിശ്വാസികൾ ജീവിക്കുന്നുണ്ട്. ബലി പെരുന്നാളിന് ഒഴിച്ചുകൂട്ടാനാകാത്ത ഒരു വിഭവവുമാണ് പോത്തിറച്ചി.
എന്തിന്റെ പേരിലായാലും ഇപ്പോൾ സിഐഎസ്എഫ് കാണിക്കുന്നത് വല്ലാത്ത ക്രൂരതയാണെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് സമൂഹം എന്തിന് വെണ്ടിയും ആശ്രയിക്കുന്നത് കേരളത്തെ തന്നെയാണ്. മദ്യത്തിന് മാത്രം നിരോധനം ഉള്ള ഇവിടത്തേക്ക് മറ്റു സാധനങ്ങൾ മുഴുവൻ കയറ്റി വിടുന്നതും കേരളത്തിൽ നിന്നാണ്. അതേസമയം എന്തിന് വേണ്ടിയാണ് ഇപ്പോഴത്തെ ബീഫ് നിരോധനമെന്ന് ആർക്കും വ്യക്തമായ പിടിയില്ല. എന്നാൽ ഇങ്ങനെയൊരു നിരോധനം തങ്ങൾ ഏർപ്പെടുത്തിട്ടില്ലെന്നാണ് സിഐഎസ്എഫ് ഔദ്യോഗികമായി വിശദീകരിക്കുന്നത്. അപ്രഖ്യാപിത നിരോധനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ദ്വീപുകാരുടെ പെരുന്നാളാഘോഷത്തിന് ഇത്തവണ പോത്തിറച്ചി ഉണ്ടാകില്ല.