- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്ടിറച്ചി വ്യവസായത്തിന്റെ കാര്യം തീരുമാനമായി; കന്നുകാലികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് കേന്ദ്രത്തിന്റെ നിയന്ത്രണവും; ബ്രാൻഡഡ് ഇറച്ചിക്കച്ചവടക്കാരെ സഹായിക്കാനെന്ന് വ്യാപാരികൾ; കാലിച്ചന്തകൾ പൂട്ടി; ബീഫിന് വില 340 കടന്നു
കോഴിക്കോട്: ഏതാണ്ട് ഒന്നരലക്ഷത്തോളംപേർ പ്രത്യക്ഷമായി ജോലിചെയ്യുന്ന ദക്ഷിണേന്ത്യയിലെ മാട്ടിറച്ചി വ്യാപാര മേഖല സമ്പൂർണമായി സ്തംഭിക്കയാണോ? ഹനുമാൻസേനയും മറ്റും കാലികളെ അതിർത്തികളിൽ തടഞ്ഞ് തട്ടിക്കൊണ്ടു പോകുന്നുവെന്നകാരണത്താൽ സ്തംഭനത്തിലായ മാട്ടിറിച്ച വ്യാപാര മേഖലക്ക് കേന്ദ്രസർക്കാറിന്റെ പുതിയ നിർദ്ദേശങ്ങളാണ് കൂനിന്മ്മേൽ
കോഴിക്കോട്: ഏതാണ്ട് ഒന്നരലക്ഷത്തോളംപേർ പ്രത്യക്ഷമായി ജോലിചെയ്യുന്ന ദക്ഷിണേന്ത്യയിലെ മാട്ടിറച്ചി വ്യാപാര മേഖല സമ്പൂർണമായി സ്തംഭിക്കയാണോ? ഹനുമാൻസേനയും മറ്റും കാലികളെ അതിർത്തികളിൽ തടഞ്ഞ് തട്ടിക്കൊണ്ടു പോകുന്നുവെന്നകാരണത്താൽ സ്തംഭനത്തിലായ മാട്ടിറിച്ച വ്യാപാര മേഖലക്ക് കേന്ദ്രസർക്കാറിന്റെ പുതിയ നിർദ്ദേശങ്ങളാണ് കൂനിന്മ്മേൽ കുരുവാകുന്നത്.
കന്നുകാലികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ പുതിയ നിയമ ഭേദഗതി . സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾ 2015 എന്നു പേരിട്ട ഭേദഗതി കഴിഞ്ഞമാസം എട്ടിന് കേന്ദ്ര സർക്കാർ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തു.ഇതുപ്രകാരം കാലികളെ കൊണ്ടുപോകാൻ പ്രത്യേക വാഹനങ്ങൾ വേണം. പ്രത്യേക ലൈസൻസും ആവശ്യമാണ്. 2016 ജനുവരിയിൽ ഭേദഗതി പ്രാബല്യത്തിലാവും. ഇത് എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
കന്നുകാലികൾക്ക് ഓരോന്നിനും വാഹനങ്ങളിൽ നൽകേണ്ട സ്ഥലത്തെക്കുറിച്ച് പറയുണ്ട്. ഇതനുസരിച്ച് പശു, കാള എന്നിവക്ക് ഓരോന്നിനും രണ്ട് ചതുരശ്ര മീറ്റർ സ്ഥലം വേണം. കുതിരക്ക് 2.25 ചതുരശ്ര മീറ്ററും ആടിന് 0.3 ചതുരശ്ര മീറ്ററും പന്നിക്ക് 0.6 ചതുരശ്ര മീറ്ററും അനുദിക്കണം. കോഴിക്ക് ഓരോന്നിനും 40 സ്‌ക്വയർ സെ. മീറ്റർ സ്ഥലമാണ് വേണ്ടത്. 1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 110 പ്രകാരമാണ് പരിഷ്‌കാരം ഏർപ്പെടുത്തിയതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ അവക്ക് നൽകാനുള്ള വെള്ളവും തീറ്റയും സൂക്ഷിക്കാൻ പ്രത്യകേ സൗകര്യം ഏർപ്പെടുത്തണമെന്നും വിജ്ഞാപനത്തിലുണ്ട്.
.വാഹനങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിഷ്‌കർഷിച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കൂ. ഇത്തരം സൗകര്യങ്ങളുണ്ടെന്ന രേഖയുടെ പകർപ്പും വാഹനങ്ങളിൽ സൂക്ഷിക്കേണ്ടതുണ്ട്.ഇത്രയധികം ബുദ്ധിമുട്ടി ആരാണ് കച്ചവടത്തിനറങ്ങുകയെന്നും ഇതോടെ മാട്ടിറിച്ചിമേഖല ഇല്ലാതാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇനി സർക്കാർ നിർദ്ദേശിച്ച എല്ലാം സംവധാനങ്ങളും പാലിച്ചാൽതന്നെ ഇവർക്ക് അതിർത്തിയിലെ കൊള്ളയടി തടയാൻ പൊലീസ് സംരക്ഷണം നൽകാനൊന്നും അധികൃതർക്ക് ആവില്ല.
വൻകിട ഇറച്ചി വ്യാപാരികളുടെയും കോർപറേറ്റ് കുത്തകകളുടെയും താൽപര്യം സംരക്ഷിക്കാനും സഹായിക്കാനുമുള്ള അജണ്ടയുടെ ഭാഗമാണ് തമിഴ് നാട്ടിലെ തട്ടിക്കൊണ്ടുപോകലും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളുമൊക്കെയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം ബ്രാൻഡ്ഡ് ഇറച്ചിക്കാർക്ക് ഈ നിയമമൊന്നും ബാധകമല്ല.അതുകൊണ്ടുതന്നെ സാധാരണ കച്ചവടക്കാർ ഇല്ലാതാവുന്ന അവസ്ഥയാണ് ഇനി മാട്ടിറച്ചി മേഖലയിൽ ഉണ്ടാവുക. ഉരുക്കൾ കേരളത്തിൽ എത്താതായതോടെ പ്രശസ്തമായ പല കാലിച്ചന്തകളും അടച്ചിട്ടിരിക്കയാണ്. ചേളാരി, വാണിയംകുളം, പെരുമ്പിലാവ് ചന്തകളൊക്കെ നിർത്തിവച്ചിരിക്കയാണ്.കേരളത്തിലാവട്ടെ ഒരു കിലോ ബീഫിന് വില 340ന് മുകളിൽ കയറിയിരിക്കയാണ്.
അതേമസമയം ഹനുമാൻസേനയടക്കമുള്ളവർ കാലികളെ തട്ടിക്കൊണ്ടുപോയി പാർപ്പിക്കുന്ന തമിഴ്‌നാട്ടിലെ സ്വകാര്യ ഗോശാലളെക്കുറിച്ച് അന്വേഷണംവേണമെന്ന ആവശ്യം ശക്തമാണ്.ചില ഗോശാലകളിൽ ഉരുക്കളെ വിലയ്ക്ക് വൻകിട ഇറച്ചിക്കടക്കാർക്കും സ്ഥാപനങ്ങൾക്കും വിൽക്കുന്നുണ്ടെന്ന് പരാതിയുണ്ട്.
രണ്ട് വർഷംമുമ്പാണ് വിവിധ മൃഗസംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ നിയമവിരുദ്ധമായി കന്നുകാലികളെ കയറ്റിയ വാഹനങ്ങൾ തടഞ്ഞുതുടങ്ങിയത്. പിന്നീട് ഹിന്ദു മക്കൾ കക്ഷി, ഹനുമാൻ സേന, ഹിന്ദുമുന്നണി തുടങ്ങിയ സംഘടനകളും രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ വർഗീയമായി മാറുകയായിരുന്നെന്ന് വ്യാപാരികൾ പറയുന്നു. കോയമ്പത്തൂർ മേഖലയിൽ നരസിപുരത്തും മൈലേറിപാളയത്തുമാണ് സ്വകാര്യ ഗോശാലകൾ പ്രവർത്തിക്കുന്നത്.
കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുവന്നെന്ന പരാതിയിൽ പൊലീസ് കൊണ്ടുവരുന്ന കാലികളും ഇവിടെയുണ്ട്. എന്നാൽ വ്യാപാരികൾ കോടതി മുഖേന പിഴയും സംരക്ഷണ ചെലവും കെട്ടിവച്ചാലും കന്നുകാലികളെ വിട്ടുകൊടുക്കാൻ ഗോശാലാധികൃതർ തയാറാവില്ല. മിക്കപ്പോഴും കോടതി ഉത്തരവിനെതിരെ ഗോശാലാധികൃതർ അപ്പീൽ നൽകുകയാണ് ചെയ്യന്നത്. ഇതുകാരണം കന്നുകാലികളെ വിട്ടുകിട്ടുന്നതിന് മാസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. സ്വകാര്യ ഗോശാലകളിലുള്ള തങ്ങളുടെ മാടുകളെ കാണാൻ പോലും കാലി വ്യാപാരികളെ അനുവദിക്കുന്നില്‌ളെന്ന് കൊങ്കു മേഖലാ ബീഫ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.ഇ. ഇസ്മായിൽ അറിയിച്ചു.
സർക്കാർ നിയന്ത്രണത്തിൽ മൃഗസംരക്ഷണ കേന്ദ്രങ്ങളില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. സ്വകാര്യ ഗോശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ മൃഗസംരക്ഷണ വകുപ്പിനും പൊലീസിനും കഴിയുന്നില്ല. ഇത്രയും പേർ ജോലിചെയ്യുന്ന മേഖല തകർന്നിട്ടും കാര്യമായി എന്തെങ്കിലും പ്രതിഷേധമായി ഒരു രാഷ്ട്രീയപാർട്ടിയും എത്തിയിട്ടില്ല.തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം പ്രവർത്തകർ മാത്രമാണ് പ്രശ്‌നത്തിൽ ഇടപെട്ടത്.