- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ട ഏഷ്യൻ രാജ്യങ്ങളിൽ വന്ന് ഭിക്ഷ എടുക്കാൻ മടിയില്ലാത്ത വെള്ളക്കാരുടെ എണ്ണം പെരുകുന്നു; ധൂർത്തടിച്ച് ചുറ്റിക്കറങ്ങാൻ പണം തികയാതെ വരുമ്പോൾ തെരുവിൽ ഇരുന്ന് കൈ നീട്ടുന്നത് അനേകം വെള്ളക്കാർ; ലോകം ചുറ്റാൻ ഇന്റർനെറ്റിലൂടെയുള്ള പണപ്പിരിവും പതിവ്
സാധാരണയായി ദാരിദ്ര്യം, ജീവിക്കാനുള്ള സാഹചര്യമില്ലായ്മ, തുടങ്ങിയ നിവൃത്തിയില്ലാത്ത ഘട്ടങ്ങളിലാണ് ആളുകൾ ഭിക്ഷയെടുക്കുന്നതിനായി തെരുവുകളിലേക്കിറങ്ങുന്നത്. എന്നാൽ ഇപ്പോൾ ആ പ്രവണതയൊക്കെ മാറി യാചകവൃത്തിയെ ചുളുവിൽ പണം നേടാനുള്ള വഴിയായി ദുരുപയോഗപ്പെടുത്തുന്നവർ പെരുകിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് പാവപ്പെട്ട ഏഷ്യൻ രാജ്യങ്ങളിൽ വന്ന് ഭിക്ഷ എടുക്കാൻ മടിയില്ലാത്ത വെള്ളക്കാരുടെ എണ്ണം പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ധൂർത്തടിച്ച് ചുറ്റിക്കറങ്ങാൻ പണം തികയാതെ വരുമ്പോൾ തെരുവിൽ ഇരുന്ന് കൈ നീട്ടുന്ന അനേകം വെള്ളക്കാരുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകം ചുറ്റാൻ ഇന്റർനെറ്റിലൂടെയുള്ള പണപ്പിരിവും പതിവായിരിക്കുന്നു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെത്തുന്ന വെള്ളക്കാരാണ് ഇത്തരം ഭിക്ഷാടനത്തിൽ മുന്നിൽ നിൽക്കുന്നത്. ഇതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലുള്ള തദ്ദേശീയർ ഇതിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. അതായത് ജീവിക്കാൻ പണം നേടാൻ ഭിക്ഷയെടുക്കുകക മാത്രമേ നിവൃത്തിയുള്ളൂ എന്ന യഥാർത്ഥ ഭി
സാധാരണയായി ദാരിദ്ര്യം, ജീവിക്കാനുള്ള സാഹചര്യമില്ലായ്മ, തുടങ്ങിയ നിവൃത്തിയില്ലാത്ത ഘട്ടങ്ങളിലാണ് ആളുകൾ ഭിക്ഷയെടുക്കുന്നതിനായി തെരുവുകളിലേക്കിറങ്ങുന്നത്. എന്നാൽ ഇപ്പോൾ ആ പ്രവണതയൊക്കെ മാറി യാചകവൃത്തിയെ ചുളുവിൽ പണം നേടാനുള്ള വഴിയായി ദുരുപയോഗപ്പെടുത്തുന്നവർ പെരുകിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് പാവപ്പെട്ട ഏഷ്യൻ രാജ്യങ്ങളിൽ വന്ന് ഭിക്ഷ എടുക്കാൻ മടിയില്ലാത്ത വെള്ളക്കാരുടെ എണ്ണം പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ധൂർത്തടിച്ച് ചുറ്റിക്കറങ്ങാൻ പണം തികയാതെ വരുമ്പോൾ തെരുവിൽ ഇരുന്ന് കൈ നീട്ടുന്ന അനേകം വെള്ളക്കാരുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകം ചുറ്റാൻ ഇന്റർനെറ്റിലൂടെയുള്ള പണപ്പിരിവും പതിവായിരിക്കുന്നു.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെത്തുന്ന വെള്ളക്കാരാണ് ഇത്തരം ഭിക്ഷാടനത്തിൽ മുന്നിൽ നിൽക്കുന്നത്. ഇതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലുള്ള തദ്ദേശീയർ ഇതിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. അതായത് ജീവിക്കാൻ പണം നേടാൻ ഭിക്ഷയെടുക്കുകക മാത്രമേ നിവൃത്തിയുള്ളൂ എന്ന യഥാർത്ഥ ഭിക്ഷാടകരുടെ ജീവിതമാർഗം ഇത്തരം ധൂർത്തരായ വെള്ളക്കാർ ഇല്ലാതാക്കുന്നുവെന്നാണവർ കുറ്റപ്പെടുത്തുന്നത്. തങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അവ ലംഘിച്ചും യാചകവൃത്തി ചെയ്യാൻ ഇവർ യാതൊരു മടിയും കാണിക്കുന്നില്ല.
സിംഗപ്പൂരിൽ ഇത്തരത്തിൽ വിദേശികൾ ഭിക്ഷാടനത്തിരിക്കുന്ന ചിത്രങ്ങൾ മൈസറാഹ് അബു സമാഹ് പുറത്ത് വിട്ടിരുന്നു. ഇതിൽ ഒരു ദമ്പതികൾ അതിനിടെ പോസ്റ്റ്കാർഡ് വിതരണവും മറ്റൊരാൾ സംഗീതം കേൾക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി ഇത്തരക്കാർ ടൗൺ സെന്ററുകളിലാണുണ്ടാവാറുള്ളതെന്നും എന്നാൽ ഇവർ ബസ് സ്റ്റോപ്പിനടുത്തായിരുന്നുവെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ വെളിപ്പെടുത്തുന്നു. ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദനീയമല്ലാതിരുന്നിട്ടും വിദേശികളായവർ അതിന് മടി കാണിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു. ഇവിടെ തങ്ങളുടെ ധൂർത്ത യാത്രക്കുള്ള പണം കണ്ടെത്താനായി ഇവർ സാധനങ്ങൾ തെരുവിൽ വിൽക്കുകയും യാചിക്കുകയും ചെയ്യുകയാണെന്നും മൈസറാഹ് വെളിപ്പെടുത്തുന്നു.
കൊലാലംപൂരിൽ സ്പ്രേ പെയിന്റഡ് പോർട്രയിറ്റുകൾ വിൽക്കുന്ന വിദേശിയായ യുവാവിന്റെ ചിത്രങ്ങളും ദി സ്റ്റാറിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പുറമെ യാത്രകൾക്കായി പണം പിരിക്കുന്നതിനുള്ള വെബ്സൈറ്റുകളിലൂടെയുള്ള കൊള്ളയും വ്യാപകമാണ്. അത്തരത്തിലുള്ള ഒരു സൈറ്റാണ് ഫണ്ട്മൈട്രാവൽ. ഇതിലൂടെ യാത്രകൾക്കായി പണം പിരിക്കാൻ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാനാവും. മറ്റ് പല നീതിപൂർവകമായ ആവശ്യങ്ങളും മുൻനിർത്തിയാണിതിൽ പണം പിരിക്കുന്നതെങ്കിലും ഇത് വ്യക്തിപരമായ ലോകം ചുറ്റലിനാണ് മിക്കവരും ഉപയോഗിക്കുന്നതെന്ന ആരോപണം ശക്തമാണ്.