- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗലുരുവിൽ വീണ്ടും ടാക്സി ഡ്രൈവർമാരുടെ പീഡനശ്രമം; അതിക്രമത്തിനിരയായത് പ്രശസ്ത ടിവി താരം; പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനാകാതെ നഗരം ഭീതിയിൽ
ബെംഗലുരു നഗരത്തിൽ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗർ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബെംഗലുരുവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജഗോപാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു നടി. വീടിന് മുന്നിൽവച്ച് സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാർ ഡ്രൈവർമാർ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് നടി പറയുന്നു. ഇരുവരും തന്നെ റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് നടി പറയുന്നു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിട്ടുണ്ട്. സതീഷ്, പ്രവീൺ എന്നീ കാർ ഡ്രൈവർമാരാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസവും സമാനസംഭവം നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 30കാരിയായ പ്രൊഫഷനൽ ഗായികയ്ക്ക് നേരെയാണ് അതിക്രമമുണ്
ബെംഗലുരു നഗരത്തിൽ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗർ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബെംഗലുരുവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജഗോപാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു നടി. വീടിന് മുന്നിൽവച്ച് സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാർ ഡ്രൈവർമാർ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് നടി പറയുന്നു. ഇരുവരും തന്നെ റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് നടി പറയുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിട്ടുണ്ട്.
സതീഷ്, പ്രവീൺ എന്നീ കാർ ഡ്രൈവർമാരാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസവും സമാനസംഭവം നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 30കാരിയായ പ്രൊഫഷനൽ ഗായികയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഓല ടാക്സി ഡ്രൈവർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഗായികയുടെ പരാതി.