- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പണിയും ഇല്ലെങ്കിൽ ധൈര്യമായി ഭിക്ഷാടനത്തിന് ഇറങ്ങൂ; മണിക്കൂറിന് കുറഞ്ഞത് 200 രൂപ ഉറപ്പ്; ഒരു ഐടി ജീവനക്കാരൻ വേഷം മാറി ഭിക്ഷ നടത്തിയപ്പോൾ കണ്ടെത്തിയത്
ജോലിയില്ലെന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. ഭിക്ഷാടനത്തിന് ഇറങ്ങിയാൽ നിങ്ങൾക്ക് ലക്ഷപ്രഭുക്കളാകാം. തൃശൂരിലെ തെരുവിൽ കിടന്നുറങ്ങി ഭക്ഷണം പാചകം ചെയ്ത് ഭിക്ഷയെടുത്ത സ്ത്രീയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ലക്ഷത്തിലേറെ രൂപയായിരുന്നു. ഇതിൽ അതിശയോക്തിയില്ലെന്ന് തെളിയിക്കുകയാണ് ഐടി ജീവനക്കാരൻ. ഭിക്ഷാടനം നിരോധിച്ചിട്ടും എന്തുകൊണ്ട് ഈ മേഖലയിൽ ആളുകൾ എത്തുന്നുവെന്നതിന് തെളിവ് കൂടിയാണ് ഈ വിഡിയോ. സുഖമായി കഴിയാനുള്ളത് പിച്ചപാത്രം എടുത്തിറങ്ങിയാലും ഇന്ത്യയിൽ കിട്ടും! അതിലെത്രമാത്രം ശരിയുണ്ടെന്നും ഒരു യാചകന് ദിവസം ശരാശരി എത്ര രൂപ കിട്ടുന്നുണ്ടെന്നും പരിശോധിക്കുകയാണ് ഒരു ബിപിഓ ജീവനക്കാരൻ. യാചകനായി വേഷം മാറിയാണ് ഈ 15,000 രൂപ ശമ്പളക്കാരൻ അന്വേഷണത്തിനിറങ്ങുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു ചെറിയ ക്യാമറയും ഇദ്ദേഹം ശരീരത്തിൽ ഘടിപ്പിച്ചിരുന്നു. രണ്ട് മണിക്കൂർ കൊണ്ട് 200 രൂപയാണ് ഈ 'യാചകന്' ലഭിച്ചത്. അതായത് ദിവസം ഏകദേശം 1000 രൂപ. ബിപിഒ പണിയേക്കാൾ ഭിക്ഷയെടുക്കലല്ലേ നല്ലതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. സോഷ്യൽ മിഡിയയിൽ
ജോലിയില്ലെന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. ഭിക്ഷാടനത്തിന് ഇറങ്ങിയാൽ നിങ്ങൾക്ക് ലക്ഷപ്രഭുക്കളാകാം. തൃശൂരിലെ തെരുവിൽ കിടന്നുറങ്ങി ഭക്ഷണം പാചകം ചെയ്ത് ഭിക്ഷയെടുത്ത സ്ത്രീയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ലക്ഷത്തിലേറെ രൂപയായിരുന്നു. ഇതിൽ അതിശയോക്തിയില്ലെന്ന് തെളിയിക്കുകയാണ് ഐടി ജീവനക്കാരൻ. ഭിക്ഷാടനം നിരോധിച്ചിട്ടും എന്തുകൊണ്ട് ഈ മേഖലയിൽ ആളുകൾ എത്തുന്നുവെന്നതിന് തെളിവ് കൂടിയാണ് ഈ വിഡിയോ. സുഖമായി കഴിയാനുള്ളത് പിച്ചപാത്രം എടുത്തിറങ്ങിയാലും ഇന്ത്യയിൽ കിട്ടും!
അതിലെത്രമാത്രം ശരിയുണ്ടെന്നും ഒരു യാചകന് ദിവസം ശരാശരി എത്ര രൂപ കിട്ടുന്നുണ്ടെന്നും പരിശോധിക്കുകയാണ് ഒരു ബിപിഓ ജീവനക്കാരൻ. യാചകനായി വേഷം മാറിയാണ് ഈ 15,000 രൂപ ശമ്പളക്കാരൻ അന്വേഷണത്തിനിറങ്ങുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു ചെറിയ ക്യാമറയും ഇദ്ദേഹം ശരീരത്തിൽ ഘടിപ്പിച്ചിരുന്നു. രണ്ട് മണിക്കൂർ കൊണ്ട് 200 രൂപയാണ് ഈ 'യാചകന്' ലഭിച്ചത്. അതായത് ദിവസം ഏകദേശം 1000 രൂപ. ബിപിഒ പണിയേക്കാൾ ഭിക്ഷയെടുക്കലല്ലേ നല്ലതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. സോഷ്യൽ മിഡിയയിൽ ഈ വിഡിയോ സൂപ്പർ ഹിറ്റാണ്.
ആദ്യം ജോലിക്ക് പോകുന്ന യുവാവ്. പിന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ മെയ്ക്ക് അപ്പ് ഇട്ട് ഭിക്ഷക്കാരനാകുന്നു. തെരുവിലിറങ്ങി പിച്ചയെടുക്കൽ. ഭാവത്തിലും രൂപത്തിലും ഭിക്ഷക്കാരൻ. ട്രാഫിക്ക് ലൈറ്റുകളാണ് പ്രധാനമായും തെരഞ്ഞെടുത്തത്. നിർത്തിയിട്ട കാറുകൾക്കും ഓട്ടോകൾക്ക് മുമ്പിലും കൈനീട്ടി. ആരും നിരാശരാക്കിയില്ല. എല്ലാവരും പണം കൊടുത്തു. അങ്ങനെ രണ്ട് മണിക്കൂർ കൊണ്ട് യുവാവിന് കിട്ടിയത് ഇരുന്നൂറ് രൂപയും.
അതായത് ഒരാൾക്ക് പ്രതിമാസം കുറഞ്ഞത് 30,000 രൂപ ഭിക്ഷാടനത്തിലൂടെ ലഭിക്കും. മനുഷ്യന്റെ ദയയെ ചൂഷണം ചെയ്യുന്ന ഭിക്ഷാടന മാഫിയകൾ സജീവമാകുന്നതിന് കാരണമെന്തെന്ന് വിശദീകരിക്കുന്ന തരത്തിലാണ് വിഡിയോ അവസാനിപ്പിക്കുന്നത്. ഒരു മിനിറ്റ് 37 സെക്കന്റുകൊണ്ടാണ് ഈ കഥ വിഡിയോയിലൂടെ പറയുന്നത്.