- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പസ്സാറ്റിൽ ഒരുമിച്ചെത്തി വൈകുന്നേരം വരെ പാർക്ക് ചെയ്ത് അവർ പലവഴിക്ക് പിരിഞ്ഞു; ലണ്ടൻ നഗരത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നവരുടെ ജീവിതം ഇങ്ങനെ
വോക്സ് വാഗൻ പസാറ്റിൽ കേംബ്രിഡ്ജിലേക്ക് നിത്യേന വന്ന് ഭിക്ഷയെടുത്ത് ജീവിക്കുന്ന മൂന്ന് സ്മാർട്ട് ഭിക്ഷാടകരുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിലൊരാൾ ഒരു ഊന്ന് വടി കൊണ്ട് വളരെ കഷ്ടപ്പെട്ട് നടക്കുന്നതായി അഭിനയിച്ച് തീർത്തും നിരാശത കണ്ണുകളിൽ നിറച്ചാണ് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി പരമാവധി പണം ദിവസം തോറും കരസ്ഥമാക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. മണിക്കൂറുകൾക്ക് മുമ്പ് കേബ്രിംഡ്ജ് സെന്ററിൽ കാർ നിർത്തി എട്ട് മണിക്കൂർ നേരത്തേക്ക് പാർക്കിങ് ഫീസ് നൽകിയിട്ടാണ് ഇയാൾ വരുന്നതെന്ന് ആർക്കും മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ ദയനീയത നടിച്ചാണ് ഇയാൾ ഭിക്ഷയെടുക്കാറുള്ളതെന്നാണ് റിപ്പോർട്ട്. കാർ നിർത്തി തന്റെ ഭിക്ഷാടന പ്രദേശത്തേക്ക് ഇയാൾ ഒരു മൈലോളം നടന്നാണെത്തുന്നത്. ഈ മനുഷ്യനൊപ്പം കാറിലെത്തുന്ന മറ്റ് രണ്ട് പേർ പലവഴിക്ക് പിരിഞ്ഞാണ് ഭിക്ഷയെടുക്കുന്നത്. ഒരേ സ്ഥലത്ത് പിച്ച തെണ്ടി കിട്ടുന്ന കാശ് കുറയാതിരിക്കാനാണ് അവർ ഈ തന്ത്രം പയറ്റുന്നതെന്നും വ്യക്തമായിട്ടുണ്ട്. മൂന്ന് പേരും കാറിൽ നിന്നിറങ്ങി കേം
വോക്സ് വാഗൻ പസാറ്റിൽ കേംബ്രിഡ്ജിലേക്ക് നിത്യേന വന്ന് ഭിക്ഷയെടുത്ത് ജീവിക്കുന്ന മൂന്ന് സ്മാർട്ട് ഭിക്ഷാടകരുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിലൊരാൾ ഒരു ഊന്ന് വടി കൊണ്ട് വളരെ കഷ്ടപ്പെട്ട് നടക്കുന്നതായി അഭിനയിച്ച് തീർത്തും നിരാശത കണ്ണുകളിൽ നിറച്ചാണ് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി പരമാവധി പണം ദിവസം തോറും കരസ്ഥമാക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. മണിക്കൂറുകൾക്ക് മുമ്പ് കേബ്രിംഡ്ജ് സെന്ററിൽ കാർ നിർത്തി എട്ട് മണിക്കൂർ നേരത്തേക്ക് പാർക്കിങ് ഫീസ് നൽകിയിട്ടാണ് ഇയാൾ വരുന്നതെന്ന് ആർക്കും മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ ദയനീയത നടിച്ചാണ് ഇയാൾ ഭിക്ഷയെടുക്കാറുള്ളതെന്നാണ് റിപ്പോർട്ട്.
കാർ നിർത്തി തന്റെ ഭിക്ഷാടന പ്രദേശത്തേക്ക് ഇയാൾ ഒരു മൈലോളം നടന്നാണെത്തുന്നത്. ഈ മനുഷ്യനൊപ്പം കാറിലെത്തുന്ന മറ്റ് രണ്ട് പേർ പലവഴിക്ക് പിരിഞ്ഞാണ് ഭിക്ഷയെടുക്കുന്നത്. ഒരേ സ്ഥലത്ത് പിച്ച തെണ്ടി കിട്ടുന്ന കാശ് കുറയാതിരിക്കാനാണ് അവർ ഈ തന്ത്രം പയറ്റുന്നതെന്നും വ്യക്തമായിട്ടുണ്ട്. മൂന്ന് പേരും കാറിൽ നിന്നിറങ്ങി കേംബ്രിഡ്ജിലെ ഷോപ്പിങ് ആർക്കേഡുകൾക്കടുത്തേക്ക് വന്ന് അവിടെ നിന്നുമാണ് പലയിടത്തേക്കായി പിരിഞ്ഞ് പോകുന്നതെന്ന് ശനിയാഴ്ച രാവിലെ വ്യക്തമായിട്ടുണ്ട്. റൊമാനിയൻ ലൈസൻസ് പ്ലേറ്റുള്ള ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാർ ഒരു റെസിഡൻഷ്യൽ റോഡിലാണ് പാർക്ക് ചെയ്യാറുള്ളത്. കാറിന്റെ വിൻഡോയിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്ന പാർക്കിങ് ടിക്കറ്റിൽ നിന്നും അവർ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്തേക്കുള്ള പാർക്കിങ് ചാർജ് നൽകിയെന്ന് വ്യക്തമാകുന്നു.
തനിക്ക് വീടില്ലെന്നും ഇറ്റലിക്കാരനാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ആളുകളെ ബോധ്യപ്പെടുത്തിയാണ് കാറോടിച്ച് എത്തുന്ന യാചകൻ പണം കൈക്കലാക്കുന്നത്.എന്നാൽ ഇയാൾ നടത്തുന്ന തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് താൻ നിത്യവും ഇവിടേക്ക് വണ്ടിയോടിച്ചാണ് വരുന്നതെന്ന് ഇയാൾ സ്ഥിരീകരിച്ചിട്ടുണ്ട്. താൻ വികലാംഗനാണെങ്കിലും ഡ്രൈവിംഗിന് അതൊരു തടസമാകുന്നില്ലെന്നും അയാൾ പറയുന്നു. മൂവരും വീടില്ലാത്തവരായി അഭിനയിച്ച് തങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ തദ്ദേശവാസികൾ ഇവർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഇവർ ഇവിടെ പതിവായി എത്താറുണ്ടായിരുന്നുവെന്നാണ് തദ്ദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.
വടിയും പിടിച്ച് നടക്കുന്ന ഇതിലൊരാളെ താൻ പതിവായി കാണാറുണ്ടെന്നാണ് ബ്രിട്ടീഷ് റെഡ്ക്രോസിലെ വളണ്ടിയറായ കേംബ്രിഡ്ജുകാരി ലിസ ജോയ് സാക്ഷ്യപ്പെടുത്തുന്നത്.ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന് പറയുന്ന ഇയാൾക്ക് നന്നായി ഇംഗ്ലിഷറിയാമെന്നും അവർ വെളിപ്പെടുത്തുന്നു. വിദ്യാർത്ഥികളിൽ നിന്നാണ് ഇവർ കൂടുതലായി നാണയങ്ങൾ കൈപ്പറ്റുന്നതെന്നും ലിസ പറയുന്നു. കാര്യങ്ങൾ ഇത്രയുമായിരിക്കെ ഈ യാചകന് യഥാർത്ഥത്തിൽ വികലാംഗത്വമുണ്ടോയെന്ന് പോലും തദ്ദേശവാസികൾ സംശയിക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഇവർ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നത് താൻ കാണാറുണ്ടെന്നാണ് ഇവിടുത്തുകാരിയായ അസ്മ ബീഗം വെളിപ്പെടുത്തുന്നത്. ഇവർ വീടില്ലാത്തവരാണെന്ന് താൻ കരുതുന്നില്ലെന്നും അസ്മ അഭിപ്രായപ്പെടുന്നു. കേംബ്രിഡ്ജ് കോൺസ്റ്റബുലറിയും കേംബ്രിഡ്ജ് സിറ്റി കൗൺസിലും ഇതിനോട് പ്രതികരിച്ചിട്ടില്ല.