- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിലെ യാത്രക്കാരുടെ കുറവും കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിന് അന്തിമാനുമതി ലഭിക്കാത്തതും വെല്ലുവളി; മുമ്പിലുള്ളത് കേന്ദ്രത്തിനെ കൂടെ കൂട്ടി മെട്രോയെ മുന്നോട്ട് പായിക്കാനുള്ള ദൗത്യം; തയ്യാറെടുപ്പും കരുതലുമായി ബെഹ്റ കൊച്ചി ദൗത്യത്തിന്
കൊച്ചി: പൊലീസിനെ ആധുനിക വൽക്കരണത്തിലേക്ക് നയിച്ച മേധാവിയായിരുന്നു ലോക്‌നാഥ് ബെഹ്‌റ. കുറ്റാന്വേഷണ മികവിനൊപ്പം ഭരണ കാര്യക്ഷ്മതയും പ്രകടിപ്പിച്ച ഡിജിപി. പൊലീസ് സ്‌റ്റേഷനുകളുടെ അടക്കം മുഖം മാറ്റി. അത്യാധൂനികതയെ കുറിച്ച് ചന്തിച്ചു. പടിയിറങ്ങിയ ലോക്‌നാഥ് ബെഹ്‌റയ്ക്ക് സർക്കാർ നൽകുന്നത് മറ്റൊരു ഭാരിച്ച ഉത്തരവാദിത്തമാണ്.
കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടറായി ലോക്നാഥ് ബെഹ്റ അടുത്താഴ്ച ചുമതലയേൽക്കുമ്പോൾ വെല്ലുവളികൾ ഏറെയാണ്. കോവിഡ് പ്രതിസന്ധിയിൽ മെട്രോയെ മുന്നോട്ട് നയിക്കേണ്ട ദൗത്യം. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് നെടുമ്പാശ്ശേരി വിമാനത്താവളം പോലെ മെട്രോയും. അതുകൊണ്ട് തന്നെ അത് വിജയത്തിലാണെന്ന് വിളിച്ചു പറയാനാണ് സർക്കാരും ആഗ്രഹിക്കുന്നത്.
ഈ ദൗത്യമാണ് ബെഹ്‌റയെ ഏൽപ്പിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവള ചുമതല ബെഹ്‌റയ്ക്ക് നൽകുമെന്നായിരുന്നു സൂചന. എന്നാൽ ലാഭത്തിലോടുന്ന നെടുമ്പാശ്ശേരിക്ക് പകരം വികസന സാധ്യത ഏറെയുള്ള കൊച്ചി മെട്രോ ബെഹ്‌റയ്ക്ക് നൽകുകയായിരുന്നു പിണറായി സർക്കാർ.
കോവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിന് അന്തിമാനുമതി ലഭിക്കാത്തതും മെട്രോയ്ക്ക് വെല്ലുവളിയാണ്. കേന്ദ്ര സർക്കാരിൽ നല്ല സ്വാധീനം ചെലുത്താൻ ബെഹ്‌റയ്ക്ക് കഴിയും. ഇത് മെട്രോയ്ക്ക് ഗുണം ചെയ്യുമെന്നാണ് പിണറായി സർക്കാരിന്റെ വിലയിരുത്തൽ. അതാണ് മെട്രോയെ ബെഹ്‌റയെ ഏൽപ്പിക്കാനുള്ള കാരണവും.
പേട്ടയിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള നിർമ്മാണം നടക്കുന്നുണ്ട്. അടുത്തവർഷം ഇത് പൂർത്തിയാകും. ഇതിനൊപ്പം തന്നെ ലക്ഷ്യമിട്ടതാണ് സ്റ്റേഡിയത്തിൽ നിന്നു കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടം. ഇതിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയെങ്കിലും കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചില്ല. കൂടുതൽ മേഖലകളിലേക്ക് കടന്നു ചെന്നാലേ മെട്രോ വിജയമാകൂ. ഈ ദൗത്യമാണ് ബെഹ്‌റയ്ക്ക് മുന്നിലുള്ളത്.
രണ്ടാം ഘട്ടത്തിന് ഇപ്പോൾ 1957.05 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. എന്നാൽ വൈകുന്നതിനനുസരിച്ച് ഓരോ ദിവസവും ചെലവ് കൂടും. ആലുവയിൽ നിന്ന് പേട്ട വരെയുള്ള നിർമ്മാണത്തിന് ചെലവായത് 6218.14 കോടി രൂപയാണ്. ചെലവ് വളരെ കൂടുതലായതിനാൽ കേന്ദ്രസർക്കാർ ഇപ്പോൾ പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി നൽകുന്നില്ല. ഇതെല്ലം ബെഹ്‌റയ്്ക് വെല്ലുവളിയാണ്.
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന് 'മെട്രോ ലൈറ്റ്' നടപ്പാക്കണമെന്ന നിർദ്ദേശം മെട്രോയുടെ ഡയറക്ടർ ബോർഡ് അടുത്തിടെ മുന്നോട്ടു വച്ചിരുന്നു. ചെലവു കുറഞ്ഞ സംവിധാനം എന്ന നിലയ്ക്കാണ് എയർപോർട്ടിലേക്കുള്ള സർവീസിന് മെട്രോ ലൈറ്റ് എന്ന നിർദ്ദേശം ഉയർന്നിരിക്കുന്നത്. ജലമെട്രോ സർവീസാണ് പ്രതീക്ഷയോടെ കാണുന്ന മറ്റൊരു പദ്ധതി.
അൽകേഷ് കുമാർ ശർമ സ്ഥാനമൊഴിഞ്ഞ് നാലു മാസത്തിന് ശേഷമാണ് പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നത്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് എം.ഡി.യുടെ ചുമതല വഹിച്ചിരുന്നത്. ഓണത്തിനുശേഷം ചുമതലയേൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബെഹ്റ പറഞ്ഞു.
തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് മാറുന്നതും പുതിയ ചുമതലയുമെല്ലാം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ