- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് വേണ്ടി ആത്മാഭിമാനം വെടിഞ്ഞ് ബെഹ്റിനും; യുഎഇഎ അനുകരിച്ച് ഇസ്രയേലുമായി സമാധാന കരറിൽ ഏർപ്പെടുന്നത് ഫലസ്തീന്റെ കണ്ണുനീർ പൂർണ്ണമായും അവഗണിച്ച്; തെരഞ്ഞെടുപ്പിന് മുൻപ് സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി നോബൽ സമ്മാനം ഒപ്പിക്കാൻ രണ്ടും കൽപ്പിച്ച് ട്രംപും
വാഷിങ്ടൻ: നോബൽ സമ്മാനമോഹവുമായി നടക്കുന്ന ട്രംപിന് വേണ്ടി ആത്മാഭിമാനം വെടിഞ്ഞ് ബെഹ്റിനും. യുഎഇഎ അനുകരിച്ച് ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിടാൻ ഒരുങ്ങുകയാണ് ബെഹ്റിൻ. ഫലസ്തീൻ എന്ന കൊച്ചു രാജ്യത്തിന്റെ കണ്ണുനീർ പോലും അവഗണിച്ചാണ് ട്രംപിനു വേണ്ടി യുഎഇക്ക് പിന്നാലെ ബെഹ്റിനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിടാൻ ഒരുങ്ങുന്നത്. ട്രംപിന്റെ ഇടപെടലുകൾക്ക് പിന്നാലെ ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാൻ തയാറാണെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഇനി ഇരു രാജ്യങ്ങളും സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറിയിരിക്കുന്ന ട്രംപിന്റെ മധ്യസ്ഥതയിൽ വരുന്ന ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ കരാറിൽ ഒപ്പിടുമെന്നാണ് വിവരം. നവംബർ മൂന്നിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും രംഗത്തിറങ്ങുന്ന ട്രംപിന് ഇത് മികച്ച മുന്നേറ്റത്തിനു സഹായകമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ സമാധാനത്തിന്റെ നോബൽ എന്ന മോഹവും തലയ്ക്ക് പിടിച്ചു നടക്കുന്ന ട്രംപിന്റെ ആ മോഹം ഊട്ടി ഉറപ്പിക്കുകയാണ് ഈ കരാറിന്റെ മധ്യസ്ഥം വഹിക്കൽ വഴി. 30 ദിവസത്തിനുള്ളിലാണ് രണ്ടാമതൊരു അറബ് രാജ്യം കൂടി ഇസ്രയേലുമായി കരാർ ഉറപ്പിക്കുന്നത് എന്നതും ട്രംപിന് നേട്ടമാവുകയാണ്.
Another HISTORIC breakthrough today! Our two GREAT friends Israel and the Kingdom of Bahrain agree to a Peace Deal - the second Arab country to make peace with Israel in 30 days!
- Donald J. Trump (@realDonaldTrump) September 11, 2020
ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. യുഎസിന്റെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും ബഹ്റൈനും സമാധാന കരാറിന് തയാറായി എന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. യുഎസ്, ബഹ്റൈൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും ട്രംപ് പങ്കുവച്ചു.
Joint Statement of the United States, the Kingdom of Bahrain, and the State of Israel pic.twitter.com/xMquRkGtpM
- Donald J. Trump (@realDonaldTrump) September 11, 2020
ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്റൈൻ. 30 ദിവസത്തിനുള്ളിൽ ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ മധ്യപൂർവദേശത്തു പുതിയ ചരിത്രം സൃഷ്ടിച്ച് യുഎഇയും ഇസ്രയേലും തമ്മിൽ സമാധാന കരാറിൽ ഏർപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് മധ്യസ്ഥത വഹിച്ചത്.
കഴിഞ്ഞ 30 ദിവസത്തിനിടെ ഗൾഫ് മേഖലയിലെ രണ്ടാമത്തെ രാജ്യമാണ് ഇസ്രയേലുമായി സഹകരണം പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ച മുമ്പാണ് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം യുഎഇ പുനഃസ്ഥാപിച്ചത്. ട്രംപിന്റെ ഇടപെടലാണ് മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അതിനിടെ, സൗദിയുടെ വ്യോമപാത ഇസ്രയേലിനുവേണ്ടി തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം അറബ് മേഖലയിലെ ട്രംപിന്റെ നേട്ടമായി മാറും. സമാധാന്തതിന്റെ നോബൽ സമ്മാനം എങ്ങനെയും നേടി എടുക്കുക എന്ന മോഹവുമായി ഇറങ്ങിയ ട്രംപിന് ഇതെല്ലാം ഗുണം ചെയ്യും.
കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി ഭൂരിഭാഗം അറബ് രാജ്യങ്ങൾക്കും ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല. എല്ലാവരും ത്നനെ ഫലസ്തീനുമായുള്ള പ്രശ്നങ്ങൾ മൂലം ഇസ്രയേലിനെ ബഹിഷ്ക്കരിച്ചിരുന്നു. ഫലസ്തീനുമായുള്ള പ്രശ്നം പരിഹരിച്ചാൽ മാത്രം സഹകരണം എന്നായിരുന്നു മിക്ക അറബ് രാജ്യങ്ങളുടേയും നിലപാട്. എന്നാൽ അവിടെ നിന്നുമാണ് പ്രധാനപ്പെട്ട രണ്ട് അറബ് രാജ്യങ്ങളുടെ മനസ് ട്രംപ് മാറ്റി എടുത്തതും ഇസ്രയേലുമായി സമാധാനത്തിന്റെ കരാറിലേക്കുള്ള വഴി തെളിച്ചതും. ബഹ്റിന്റെ കാര്യത്തിൽ ട്രംപിന് അൽപ്പം ആശങ്ക ഉണ്ടായിരുന്നെങ്കിലും തന്ത്രപരമായ നീക്കത്തിലൂടെ ബഹ്റിനെയും ട്രംപ് തന്റെ വഴിക്ക് കൊണ്ടു വരിക ആയിരുന്നു.
സമാധാന നോബലിന് ശുപാർശ ചെയ്തതിന് പിന്നാലെ ജനുവരി മുതൽ ട്രംപ് മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടു വരാനും ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണ്. യുഎഇ, ഈജിപ്ത്, ജോർദാൻൻ എന്നിവയ്ക്ക് പുറമേ ഇസ്രയേലിനെ അംഗീകരിക്കുന്ന നാലാമത്തെ മിഡിൽ ഈസ്റ്റ് രാജ്യമായി മാറിയിരിക്കുകയാണ് ബെഹ്റിൻ.
ഇത്തരം ഒരു വലിയ സമാധാനക്കരാറിലൂടെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കരാറിനാണ് ട്രംപ് മധ്യസ്ഥം വഹിച്ചിരിക്കുന്നത്. ഇത് വരുന്ന തെരഞ്ഞെടുപ്പിൽ മാത്രമല്ല നോബൽ സമ്മാന മോഹത്തിനും തുണയാകുമെന്ന് ട്രംപിന് നന്നായി അറിയാം. ബെഹ്റിന്റെ നീക്കത്തെ യുഎഇയും സ്വാഗതം ചെയ്തു. അതേസമയം ഫലസ്തീൻ ഇതിനോട് വളരെ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഫലസ്തീനിന് മേൽ വലിയ ഒരു മുറിവാണ് ഈ കരാർ ഏൽപ്പിച്ചതെന്നും ഹമാസ് വ്യക്തമാക്കി.
യുഎഇക്കും ഇസ്രയേലിനും ഇടയിൽ സമാധാനം ഊട്ടിയുറപ്പിച്ചതിന്റെ പേരിൽ സ്വീഡനിലെ ഒരു പാർലമെന്റ് അംഗമാണ് ട്രംപിനെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തത്. മധ്യപൂർവ്വേഷ്യയിൽ ശാശ്വത സമാധാനം കൊണ്ടു വരുന്നതിനുള്ള ആദ്യപടി എന്നാണ് അദ്ദേഹം ട്രംപിന്റെ ശ്രമങ്ങളെ വിശേഷിപ്പിച്ചത്. നേരത്തെ 2018ലും ട്രംപ് നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഉത്തര കൊറിയൻ ഏകാധിപതി കിംജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്. എന്നാൽ നാദിയ മുറാദിനായിരുന്നു ആ വർഷത്തെ നോബൽ ലഭിച്ചത്. അന്നു മുതൽ ഡൊണാൾഡ് ട്രംപിന്റെ മനസ്സിൽ കയറി കൂടിയ നോബൽ സമ്മാന മോഹമാണ് യുഎഇ, ബെഹ്റിൻ എന്നീ രാജ്യങ്ങളെ ഇസ്രയേലുമായി സമാധാനത്തിൽ എത്തിച്ചതോടെ ലക്ഷ്യമിടുന്നത്.
നിയമമനുസരിച്ച്ലോകത്തിലെ വിവിധ പാരലമെന്റംഗങ്ങൾ ഉൾപ്പടെ നോബൽ പുരസ്കാര കമ്മിറ്റിയുടെ നിബന്ധനകൾക്ക് അനുസരിച്ച് യോഗ്യരായ ആർക്ക് വേണമെങ്കിലും ആരേ വേണമെങ്കിലും നാമനിർദ്ദേശം ചെയ്യാം. കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കനുസരിച്ച് ഇതുവരെ 318 നാമനിർദ്ദേശങ്ങളാണ് ഇതുവരെ വന്നിട്ടുള്ളത്. മദ്ധ്യപൂർവ്വ മേഖലയിലെ മറ്റു രാജ്യങ്ങളും യു എ ഇയുടെ മാർഗ്ഗം പിന്തുടരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് ആ മേഖലയിലെ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും അതിന് കാരണക്കാരനായത് ട്രംപാണെന്നുമാണ് ടൈബ്രിങ്- ജെഡെയുടെ വാദം.
ഒരു യുദ്ധം ആരംഭിക്കുക അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര സായുധ പോരാട്ടത്തിൽ അമേരിക്കയെ പങ്കാളിയാക്കുക എന്ന കഴിഞ്ഞ 39 വർഷങ്ങളായി അമേരിക്കൻ പ്രസിഡണ്ടുമാർ പിന്തുടര്ന്നു വന്നിരുന്ന രീതി ട്രംപ് മാറ്റിമറിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമ്മാനത്തിൻ! അർഹനാകാൻ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ടൈബ്രിങ് -ജെഡെ പറയുന്നു. ഒന്ന്, മറ്റു രാജ്യങ്ങളുമായി സൗഹാർദ്ദം വർദ്ധിപ്പിച്ചു. രണ്ട്, മദ്ധ്യപൂർവ്വ ദേശത്തുനിന്നുൾപ്പടെ വലിയൊരു വിഭാഗം സേനയെ പിൻവലിച്ചുകൊണ്ട് സമാധാന ശ്രമങ്ങൾക്ക് മുൻകൈ എടുത്തു. മൂന്ന്, മറ്റു രാഷ്ട്രങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ മുൻകൈ എടുത്തു. ഇതുവരെ നാല് അമേരിക്കൻ പ്രസിഡണ്ട്മാരാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുള്ളത്. 1906- ൽ തിയോഡർ റൂസ്വെൽറ്റ്, 1920-ൽ വുഡ്രോ വിൽസൺ, 2002-ൽ ജിമ്മി കാർട്ടർ പിന്നെ 2009 ൽ ബാരക്ക് ഒബാമ.
മറുനാടന് മലയാളി ബ്യൂറോ