- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
77 സെന്റ് ഭൂമിയിലൂടെ ഒഴുകുന്ന തോട് മണ്ണിട്ട് മൂടി; 9 സർവ്വേ നമ്പറുകളിലായി കിടക്കുന്ന മിച്ച ഭൂമി കയ്യേറി; കേരളാ ക്രിക്കറ്റ് അസോസിയേഷനെ പൂട്ടാനുറച്ച് റവന്യൂ വകുപ്പ്; ബേളത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് റവന്യൂമന്ത്രി
കാസർഗോഡ്: ക്രിക്കറ്റ് സ്റ്റേഡിയം ഇടപാടിലെ ക്രമക്കേടുകളും ഭൂമി കയ്യേറ്റവും സംബന്ധിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ജില്ലാ കലക്ടറിൽ നിന്നും റിപ്പോർട്ട് തേടി. കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാസർഗോഡ് ബേളം വില്ലേജിലെ മാന്യയിൽ പണിയുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഭൂമിയിടപാടുകളും അനുബന്ധ കാര്യങ്ങളെക്കുറിച്ചും അഴിമതി ആരോപണം ഉയർന്നതോടെയാണ് റവന്യൂ മന്ത്രി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദ്ദേശം നൽകിയത്. കാസർഗോട്ടെ അഴിമതി വിരുദ്ധക്കൂട്ടായ്മയായ ജി.എച്ച്. എം. നൽകിയ പരാതിയെ തുടർന്നാണ് കലക്ടറോട് മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അറുപത് ലക്ഷം രൂപയിൽ താഴെ വില വരുന്ന മാന്യയിലെ ഭൂമി നാല് കോടി രൂപ നൽകി ക്രിക്കറ്റ് അസോസിയേഷൻ വാങ്ങിയതാണ് പ്രധാന ആരോപണമായി ഉയർന്നത്. 77 സെന്റ് ഭൂമിയിലൂടെ ഒഴുകുന്ന തോട് മണ്ണിട്ട് മൂടിയതും 9 സർവ്വേ നമ്പറുകളിലായി കിടക്കുന്ന മിച്ച ഭൂമി കയ്യേറിയതും ആരോപണം ഉയർത്തിയിട്ടുണ്ട്. ബേളം വില്ലേജ് ഓഫീസർ സ്റ്റേഡിയം നിർമ്മാണത്തിലെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് കഴിഞ്ഞ ഏപ്ര
കാസർഗോഡ്: ക്രിക്കറ്റ് സ്റ്റേഡിയം ഇടപാടിലെ ക്രമക്കേടുകളും ഭൂമി കയ്യേറ്റവും സംബന്ധിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ജില്ലാ കലക്ടറിൽ നിന്നും റിപ്പോർട്ട് തേടി. കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാസർഗോഡ് ബേളം വില്ലേജിലെ മാന്യയിൽ പണിയുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഭൂമിയിടപാടുകളും അനുബന്ധ കാര്യങ്ങളെക്കുറിച്ചും അഴിമതി ആരോപണം ഉയർന്നതോടെയാണ് റവന്യൂ മന്ത്രി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദ്ദേശം നൽകിയത്. കാസർഗോട്ടെ അഴിമതി വിരുദ്ധക്കൂട്ടായ്മയായ ജി.എച്ച്. എം. നൽകിയ പരാതിയെ തുടർന്നാണ് കലക്ടറോട് മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
അറുപത് ലക്ഷം രൂപയിൽ താഴെ വില വരുന്ന മാന്യയിലെ ഭൂമി നാല് കോടി രൂപ നൽകി ക്രിക്കറ്റ് അസോസിയേഷൻ വാങ്ങിയതാണ് പ്രധാന ആരോപണമായി ഉയർന്നത്. 77 സെന്റ് ഭൂമിയിലൂടെ ഒഴുകുന്ന തോട് മണ്ണിട്ട് മൂടിയതും 9 സർവ്വേ നമ്പറുകളിലായി കിടക്കുന്ന മിച്ച ഭൂമി കയ്യേറിയതും ആരോപണം ഉയർത്തിയിട്ടുണ്ട്. ബേളം വില്ലേജ് ഓഫീസർ സ്റ്റേഡിയം നിർമ്മാണത്തിലെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് കഴിഞ്ഞ ഏപ്രിൽ മാസം ജില്ലാ കലക്ടർക്ക് രേഖകൾ സഹിതം റിപ്പോർട്ട് നൽകിയുന്നു. എന്നാൽ അതേ തുടർന്ന് നടപടിയൊന്നുമുണ്ടായിട്ടില്ല. അഞ്ച് സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥലം വാങ്ങാൻ ധാരണയായെങ്കിലും പിന്നീട് രണ്ട് സ്വകാര്യ കമ്പനികളിൽ നിന്നും വാങ്ങിയതായാണ് രേഖ്കൾ ഉണ്ടാക്കിയത്. ഇതിലാണ് കോടികളുടെ ക്രമക്കേടുകൾ നടന്നതെന്ന് ആരോപണം ഉയർന്നത്. സെന്റിന് 6000 രൂപ നിലവിലുള്ള സ്ഥലത്ത് 56,000 രൂപക്കാണ് ഇടപാട് തീർത്തത്. ഇതു തന്നെ ഈ അഴിമതിയുടെ വ്യാപ്തി തെളിയിക്കുന്നു.
കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.സി. മാത്യു ചുമതലയിലിരിക്കേയാണ് ഭൂമി ഇടപാട് നടന്നത്. ടി.സി മാത്യുവും കാസർഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് സി.എ. ഹാരിസുമാണ് ഭൂമി ഇടപാടിൽ നേതൃത്വം വഹിച്ചത്. സ്റ്റേഡിയം നിർമ്മിക്കുന്ന സ്ഥലത്ത് 9 സർവ്വെ നമ്പറുകളിലായുള്ള മിച്ച ഭൂമി എങ്ങിനെ വന്നുവെന്നതും വിശദമായ സർവ്വേയിലൂടേയേ മനസ്സിലാക്കാൻ കഴിയൂ. മിച്ച ഭൂമി സംരക്ഷിച്ചു നിർത്താൻ ബാധ്യസ്ഥരായ റവന്യൂ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിർമ്മാണം നിർത്താൻ സ്റ്റോപ്പ് മെമോ കൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടും അധികാരികൾ ഒന്നും ചെയ്തില്ല. ഇതെല്ലാം ഭൂമി ഇടപാടു മുതൽ ഇപ്പോൾ നടക്കുന്ന ക്രമക്കേടുകൾ വരെ ദുരൂഹത ഉയർത്തുകയാണ്.
ടി.സി മാത്യു തൽസ്ഥാനം ഒഴിഞ്ഞതോടെ കാസർഗോഡ് ക്രിക്കറ്റ് അസോസിയേഷനിലും ഭിന്നത മൂർച്ചിച്ചിരിക്കയാണ്. ഭാരവാഹികളിൽ ഭൂരിഭാഗവും അറിയാതെയാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് വേണ്ടി സ്ഥലം ഇടപാട് നടന്നത്. എല്ലാം കഴിഞ്ഞ് മാത്രമേ മറ്റുള്ളവർ ഇതറിഞ്ഞുള്ളൂ. ഇടപാടിലെ കമ്മീഷനിൽ കൂടുതൽ പേർക്ക് പങ്ക് നൽകാതിരിക്കാനാണ് ആ രഹസ്യ ഇടപാടെന്നാണ് ആരോപണം. കേരളാ ക്രിക്കറ്റ് അസോസിയേഷൻ ചോദ്യം ചെയ്യപ്പെടാത്ത ശബ്ദത്തിനുടമയായിരുന്നു ടി.സി. മാത്യു. അദ്ദേഹം സെക്രട്ടറി പദം ഒഴിഞ്ഞതോടെയാണ് കാസർഗോഡ് സ്റ്റേഡിയത്തിന്റെ അഴിമതി കഥകൾ പുറത്ത് വരുന്നത്.
ആരും വാങ്ങാത്ത പൈനാപ്പിൾ തോട്ടം പൊന്നും വിലയ്ക്കെടുത്തതാണ് ക്രമക്കേടുകൾ പുറത്ത് വരാൻ കാരണമായത്. റവന്യൂ മന്ത്രി തന്നെ പ്രശ്നത്തിൽ ഇടപെട്ടതോടെ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ.