- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോളിഷ് അതിർത്തി സേനയെ ആക്രമിച്ച് അതിർത്തി കടന്ന് അഭയാർത്ഥികൾ; അഭയാർത്ഥികൾക്ക് ആയുധം നൽകുന്നത് ബലാറസ്; റഷ്യയിൽ നിന്നും ഉക്രൈനെ കാക്കാൻ ബ്രിട്ടീഷ് സേന രംഗത്ത്; കോവിഡ് ഭീതി മാറിത്തുടങ്ങുമ്പോൾ യുദ്ധഭീതിയിൽ ലോകം
മിൻസെക്ക്: പോളിഷ് അതിർത്തി സേനയെ ആക്രമിച്ച് അഭയാർത്ഥികൾ അതിർത്തി കടക്കുന്നു. ആയുധങ്ങളുമായി ബെലാറസ് അതിർത്തിയിലൂടെ എത്തിയ അഭയാർത്ഥികൾ പോളിഷ് അതിർത്തി സേനയെ ആക്രമിച്ച ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് കടക്കുകയാണ്. അതിർത്തി കടക്കുന്നതിന് ബെലാറസ് സേനയാണ് അഭയാർത്ഥികൾക്ക് ആയുധം കൊടുക്കുന്നതെന്നാണ് പോളിഷ് അതിർത്തി സേന വ്യക്തമാക്കുന്നത്. ഇവർ തന്നെയാണ് അഭയാർത്ഥികളോട് യൂറോപ്യൻ യൂണിയനിലേക്ക് പോകാൻ നിർദേശിക്കുന്നതെന്നും പോളിഷ് സേന വ്യക്തമാക്കി. പോളണ്ടിന്റെ രണ്ട് വ്യത്യസ്തമായ അതിർത്തികളിലൂടെ നൂറു കണക്കിന് അഭയാർത്ഥികളാണ് അതിർത്തി സേനയെ ആക്രമിച്ച ശേഷം പോളണ്ടിലേക്ക് കടന്നത്.
അതിർത്തികടന്ന 77 അഭയാർത്ഥികളെ പോളിഷ് ബോർഡർ ഫോഴ്സ് ഇന്നലെ പിടികൂടുകയും നാടുകടത്തുകയും ചെയ്തു. അതേസമയം 150 പേർ രക്ഷപ്പെട്ടു. യൂറോപ്യൻ യൂണിയനിിലേക്ക് കടക്കാനുള്ള വഴിയും നിർദേശങ്ങളും നൽകി ആയുധങ്ങളുമായി ബെലാറസ് സേന യാണ് അവിടെ കുടുങ്ങിക്കിടക്കുന്ന അഭയാർത്ഥികളെ കടത്തി വിടുന്നത്. പോളണ്ടും ബലാറസും തമ്മിലുള്ള പ്രദാന അതിർത്തിയായ കുസിങ്ക വഴിയാണ് അഭയാർത്ഥികൾ എത്തുന്നത്.
അതിർത്തിയിലെ സാഹചര്യം മോശമായതിനെ തുടർന്ന് പോളണ്ട് ഇവിടെ കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണ്. പോളിഷ് അതിർത്തിയിലെ ബാരിക്കേഡുകൾ തകർത്ത് പലരും അതിർത്തി കടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ബലാറസും കുസിങ്ക അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ശനിയാഴ്ച സ്റ്റാർസീനിയ ഗ്രാമത്തിലൂടെ 50 അഭയാർത്ഥികളാണ് ബലാറസിൽ നിന്നും പോളണ്ടിലേക്ക് നുഴഞ്ഞ് കയറിയത്.
15,000 പട്ടാളക്കാരെയും ബോർഡർ ഗാർഡ്സിനേയും പൊലീസിനെയും പോളണ്ട് അതിർത്തിയിൽ വിന്യസിച്ചു. പ്രശ്നത്തിൽ നാറ്റോ ഇടപെടണമെന്ന് പോളിഷ് പ്രൈം മിനിസ്റ്റർ ആവശ്യപ്പെട്ടു. ഞായറാഴ്ച 223 പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇതിൽ 77 പേരെ നാടു കടത്തി. മെഷീൻ ഗൺ, ടെലസ്കോപിക് റൈഫിൾസ്, നൈറ്റ് വിഷൻ ഗോഗിൾഡസ്, റേഡിയോസ് എന്നിവയുമായാണ് അഭയാർത്ഥികൾ അതിർത്തിയിലേക്ക് എത്തുന്നത്. ടിയർ ഗ്യാസുകളും ഇവരുടെ പക്കലുണ്ട്. ബെലാറസ് ആണ് ഇവർക്ക് ആയുങ്ങൾ നൽകുന്നതെന്ന് വാഴ്സോ വ്യക്തമാക്കി.
റഷ്യയിൽ നിന്നും ഉക്രൈനെ കാക്കാൻ ബ്രിട്ടീഷ് സേന
റഷ്യയിൽ നിന്നും ഉക്രൈനെ കാക്കാൻ 600 ബ്രിട്ടീഷ് സൈനികർ രംഗത്തിറങ്ങുന്നു. റഷ്യൻ സേന ഉക്രൈനെ ആക്രമിക്കാൻ പദ്ധതി ഇടുന്നതായുള്ള റിപ്പോർട്ടിനെ തുടർന്നാണ ഉക്രൈനെ കാക്കാൻ ബ്രിട്ടീഷ് സേന രംഗത്തിറങ്ങുന്നത്. എസ്എഎസ്, പാരച്യൂട്ട് റെജിമെന്റിൽ നിന്നുമാണ് ബ്രിട്ടൻ സൈനികരെ വിന്യസിക്കാൻ ഒരുങ്ങുന്നത്. ഉക്രൈനിന് ആപത്താകും വിധം റഷ്യൻ സേന വളയുന്നതായുള്ള വിവരത്തെ തുടർന്നാണ് ഡൗണിങ് സ്ട്രീറ്റ് ബ്രിട്ടീഷ് സേനയെ രംഗത്തിറക്കുന്നത്. സേനംഗങ്ങൾ റെഡിയാണെന്നും ഉക്രൈനിലേക്ക് പറക്കാൻ സജ്ജമാണെന്നും ബ്രിട്ടൺ അറിയിച്ചു.
ഉക്രൈനിന്റെ അതിർത്തിയിൽ റഷ്യ ഒരു ലക്ഷത്തോളം പട്ടാളക്കാരെ അടുത്തിടെ വിന്യസിച്ചിരുന്നതായും ഉക്രൈനിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കാൻ റഷ്യ പദ്ധയിടുന്നതായും ഉക്രേനിയൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി പറഞ്ഞു. കീവുമായി ചേർന്ന് റ്ഷ്യ പദ്ധതി ഒരുക്കിയതായാണ് വിവരം. ഇതോടെ ഉക്രൈൻ ബ്രിട്ടന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. ഇത് യൂറോപ്പിൽ വൻ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്