ക്തമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുണ്ടായിട്ടും സൗദിയിൽ ബിനാമി സ്ഥാപനങ്ങളുടെ എണ്ണം വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. സ്വദേശികളുടെ പേരിൽ ലൈസൻസ് എടുത്ത് വിദേശികൾ നിക്ഷേപമിറക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ ഈ വർഷം മൂന്നിരട്ടി വർധിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം 290 ബിനാമി കേസുകൾ ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. ഈ വർഷം നാല് മാസമായപ്പോഴേക്കും കേസുകളുടെ എണ്ണം ഇതിലും കൂടിയതായി മന്ത്രാലയം പ്രതിനിധി ഉമർ അൽ സുഹൈബാനി പറഞ്ഞു. ഈ സാഹചര്യത്തിൽ ബിനാമി ാപനങ്ങൾക്കെതിരെ കൂടുതൽ കർക്കശമായ നടപടി സ്വീകരിക്കാനാണ് നീക്കം

പിടിക്കപ്പെടുന്നവർക്ക് നിയമമനുസരിച്ച് 2 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. തോടൊപ്പം സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യും. അതുപോലെ സ്ഥാപനങ്ങളുടെ നടത്തിപ്പിന് കൂട്ട് നിൽക്കുന്നവർക്ക് 5 വർഷത്തേക്ക് ലൈസൻസ് അനുവദിക്കില്ല. മാത്രമല്ല വിദേശികളെ നാടുകടത്തുകയും ചെയ്യും.